വിചിത്രമായ ചില അഭിവാദ്യ രീതികൾ

ഭാരതീയരുടെ അഭിവാദ്യ രീതിയാണ് നമസ്കാരം എന്നത്. (നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തിൽ ഇന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങൾ ചേർന്നാണ് നമസ്കാരം ആയത് അർത്ഥം തലകുനിക്കൽ, ആദരവ് പ്രകടിപ്പിക്കൽ എന്നൊക്കയാണ്)

രണ്ട് കൈകൾ കൂപ്പി ഉപചാരം അർപ്പിക്കുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെക്കാലം തൊട്ടു മുതലേ ഭാരതത്തിൽ തുടരുന്ന ഒരു ആചാരമാണിത്. ഭാരതീയരുടെ മുഖമുദ്രയായും നമസ്കാരത്തെ പലരും ഗണിക്കുന്നു. നമസ്തേ” പറഞ്ഞ് കൈകൾ കൂപ്പുന്നു. അഭിവാദ്യം സ്വീകരിക്കുന്നവർ പ്രത്യഭിവാദനമായും “നമസ്തേ” പറയുന്നു. കൈകൾ പരസ്പരം കുലുക്കി അഭിവാദ്യമർപ്പിക്കുന്ന പാശ്ചാത്യരീതിക്ക് വിരുദ്ധമായി പരസ്പരം സ്പർശിക്കാതെയുള്ള ഒരു അഭിവാദനരീതിയാണിത്.എന്നാൽ ചില രാജ്യങ്ങളിലെ വിചിത്ര ആചാര രീതികൾ നോക്കാം.

ന്യൂസീലൻഡ്
ന്യൂസീലൻഡിലെ ‘ഹോങ്കി’ ആചാരമനുസരിച്ച് രണ്ടു പേർ കണ്ടുമുട്ടിയാൽ കൈ കൊടുക്കുന്നതിന് പകരം ‘മൂക്കു കൊടുക്കുക’യാണ് ചെയ്യുക. മൂക്കുകൾ തമ്മിൽ കൂട്ടി മുട്ടിക്കുകയോ ഉരസുകയോ ചെയ്യണം. ‘ജീവന്റെ ശ്വാസം’ പരസ്പരം കൈമാറുന്നതിന്റെ പ്രതീകമാണിത്.

ടിബറ്റ്
നാവ് പുറത്തേക്കുനീട്ടുന്നത് പൊതുവേ മോശം സ്വഭാവമാണല്ലോ. എന്നാൽ ടിബറ്റിലെ ആളുകൾ നാവ് പുറത്തേക്ക് നീട്ടിയാണ് അഭിവാദ്യം ചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ടിൽ ടിബറ്റ് ഭരിച്ചിരുന്ന ലാങ് ധർമൻ എന്ന ദുഷ്ടനായ രാജാവിന്റെ നാവിന് കറുപ്പ് നിറമായിരുന്നു. തങ്ങൾ ലാങ് ധർമന്റെ പുനർജന്മമല്ലെന്നും നാവ് കറുത്തിട്ട ല്ലെന്നും തെളിയിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ലൈബീരിയ
വളർത്തുമൃഗങ്ങളെ നമ്മൾ വിരൽഞൊടിച്ച് വിളിക്കാറില്ലേ. ഇതാണ് ലൈബീരിയയിലെ അഭിവാദന രീതിയും. പരിചയമുള്ളവർ കൂടെ ഹസ്തദാനവും നൽകും.

സാംബിയ
സാംബിയയിൽ അഭിവാദ്യം നൽകണമെങ്കിൽ നല്ല ആരോഗ്യം വേണം. . ആളുകൾ കണ്ടുമുട്ടുമ്പോൾ ആദ്യം കൈകൾ പരസ്പരം മുറുകെപ്പിടിക്കും. പിന്നെ ഒറ്റ ഞെരിക്കലാണ്. ദിവസവും കൂടുതൽ ആളുകളെ അഭിവാദ്യം ചെയ്യുന്നവർക്ക് അൽപ്പം പണി കിട്ടുന്ന രീതിയാണ്.

ജപ്പാൻ
വില്ല് പോലെ വളഞ്ഞ് കുമ്പിടുന്ന രീതിയാണ് ജപ്പാൻകാർക്ക്. എത്രത്തോളം കുനിയുന്നു അത്രത്തോളം ബഹുമാനം നൽകുന്നു എന്നർത്ഥം. കുനിയുന്നതിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. 15, 30, 45 degree രീതിയിൽ അതായത് അനൗപചാരികം, ഔപചാരികംഅത്യൗപചാരികം. വളരെ ചെറുപ്പം മുതലേ കുട്ടികളെ അത് എങ്ങനെ ശരിയായി നിർവഹിക്കാമെന്ന് പഠിപ്പിക്കുന്നു.

കെനിയ
കെനിയൻ യോദ്ധാക്കളായ മാസായി ഗോത്രക്കാർ അവരുടെ സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി പരമ്പരാഗത ജമ്പിംഗ് നൃത്തമായ ആദാമുവിലൂടെയാണ്. ഒരു സർക്കിളിൽ ഒത്തുകൂടുന്ന യോദ്ധാക്കൾ അലറിക്കൊണ്ട് ഏറ്റവും ഉയരത്തിൽ ചാടുന്നു.

തായ്‌ലൻഡ്
തായ്‌ലൻഡിൽ, വൈ എന്ന പരമ്പരാഗത തായ് അഭിവാദ്യം നിങ്ങൾക്ക് കാണാം. നിങ്ങളുടെ കൈപ്പത്തികൾ ഒരുമിച്ചു ചേർത്ത് (പ്രാർത്ഥിക്കുന്നതുപോലെ), ചെറുതായി തല കുനിക്കുക. ഇന്ത്യൻ നമസ്‌തേയെപ്പോലെ തന്നെ, വൈയ്‌ക്ക് ധ്യാനാത്മകവും ശാന്തവുമായ ഒരു ഗുണമുണ്ട്.

ഫിലിപ്പൈൻസ്
മുതിർന്നവരോട് ആദരവ് പ്രകടിപ്പിക്കുന്നതിനായി ഫിലിപ്പിനോകൾ മനോ (സ്പാനിഷ് ഭാഷയിൽ “കൈ”) എന്ന മനോഹരമായ ആംഗ്യം കാണിക്കുന്നു. അവർ മുതിർന്ന വരുടെ കൈ സൗ മ്യമായി എടുക്കുകയും നെറ്റിയിൽ അമർത്തുകയും ചെയ്യുന്നു.

ചുംബനം
അഫ്ഗാനിസ്ഥാനിലെ ചില പ്രദേശങ്ങളിൽ അഭിവാദ്യം ചെയ്യാനായി 8 പ്രാവശ്യമാണ് ചുംബിക്കേണ്ടത്! ഫ്രാൻസിന്റെ ചില മേഖലകളിൽ അഞ്ചും റഷ്യയിൽ മൂന്നുമാണ് ചുംബനക്കണക്ക്. സ്പെയിനിൽ ഇരട്ട ചുംബനമാണ് നൽകുന്നത്.

Leave a Reply
You May Also Like

നിങ്ങൾ ഒരിക്കലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത വാക്കുകള്‍, കാരണം ഇതാണ്…

ഗൂഗിളിൽ ഒരിക്കലും തിരയരുതാത്ത കുറച്ച് വാക്കുകള്‍⭐ അറിവ് തേടുന്ന പാവം പ്രവാസി ????സൂര്യനു കീഴിലുള്ള എന്തു…

ഏകാധിപതി ഹിറ്റ്‌ലറുടെ മീശ മാത്രം തമാശയായത് എന്തുകൊണ്ട് ?

ഏകാധിപതി ഹിറ്റ്‌ലർ ക്രൂരനായിരുന്നു. അദ്ദേഹത്തിന്റെ പേര് കേട്ടാൽ പേടിക്കുന്നവരുണ്ട്. അത്തരമൊരു ഹിറ്റ്ലറുടെ മീശയിൽ ഒരു രഹസ്യം…

ഗൂഗിളിന്റെ തലപ്പത്തേക്ക് നടന്നു കയറിയ സുന്ദർ പിച്ചായുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ

ലോകം അറിയുന്ന സുന്ദര് പിച്ചൈ എന്ന പിച്ചൈ സുന്ദരരാജന്റെ ജീവിതം ⭐ അറിവ് തേടുന്ന പാവം…

ചൈനയിലെ ഹിമാലയൻ ഗോപുരങ്ങൾ

ചൈനയിലെ ഹിമാലയൻ ഗോപുരങ്ങൾ Sreekala Prasad പശ്ചിമ സിചുവാൻ പ്രവിശ്യയിൽ, മധ്യ ചൈനയ്ക്കും ടിബറ്റൻ സ്വയംഭരണ…