ദൃശ്യവിസ്മയമായി ലോകത്തിലെ ഏറ്റവും വലിയ ഗുഹ

അറിവ് തേടുന്ന പാവം പ്രവാസി

അനിമേഷന്‍ സിനിമകളെ വെല്ലുന്ന തരത്തില്‍ നയന മനോഹരമായ ഒരു ഗുഹ, രണ്ടര മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള മലനിരകള്‍ക്കടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വിയറ്റ്‌നാമിലെ ഹാംഗ് സോന്‍ ദൂംഗ് , ആണിത്. നീരുറവയാലും പച്ചപ്പിനാലും എല്ലാക്കാലത്തും, സമ്പുഷ്ട്ടമായ ഈ ഭൂപ്രദേശം വിനോദ സഞ്ചരികള്‍ക്ക് വലിയോരാകര്‍ഷണം തന്നെയാണ്.പച്ചപ്പും, മുത്തുമണികള്‍ വാരികൂട്ടിയപോലുള്ള കുന്നുകളും, അരുവിയും അങ്ങനെ ഒരുപാട് വിസ്മയങ്ങള്‍ പ്രകൃതി ഈ ഗുഹക്കുള്ളില്‍ മനുഷ്യനായി കരുതി വെച്ചിരിക്കുന്നു.

2009 ഓടെ കണ്ടെത്തിയ ഈ ഗുഹയിലൂടെ ഒരു സാഹസിക യാത്ര ആരും കൊതിച്ചുപോകുന്ന ഒന്നുതന്നെയാണ്.2013 ല്‍ ആദ്യത്തെ വിനോദ സഞ്ചാരസംഘം ഇവടെത്തപ്പെട്ടതോടെ പുറംലോകം, ഹാംഗ് സോന്‍ ദൂംഗിനെക്കുറിച്ച് അറിഞ്ഞുതുടങ്ങി.ലോകത്തിലെ ഏറ്റവും വലിയ ഗുഹ എന്നറിയപ്പെടുന്ന ഹാംഗ് സോന്‍ ദൂംഗ് വിയറ്റ്‌നാമിലെ ക്വാംഗ് ബിന്‍ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്.

‘പര്‍വ്വതപ്രവാഹ ഗുഹ’ എന്നര്‍ത്ഥം വരുന്ന ഹാംഗ് സോന്‍ ദൂംഗ് അതിന്റെ ഏറ്റവും വിശാലമായ ഭാഗത്തിന് ഏകദേശം 200 മീറ്ററിലധികം ഉയരവും, 150 മീറ്ററോളം വീതിയിലും, 5 കിലോമീറ്ററിലധികം നീളവുമാണ്. എന്നാല്‍ മൊത്തത്തില്‍ ഈ ഗുഹക്ക് ഒന്‍പത് കിലോമീറ്ററോളം നീളമുണ്ട്.

You May Also Like

ഒരുമദ്ധ്യവർഗ്ഗ മലയാളി സ്ത്രീ ഏറ്റവും കുറഞ്ഞത് 8 മുതൽ 10 ടൺ പാറ ഉപയോഗിക്കുന്നുണ്ട് എന്നറിയാമോ ?

ഒരുമദ്ധ്യവർഗ്ഗ മലയാളി സ്ത്രീ ഏറ്റവും കുറഞ്ഞത് എത്ര ടൺ പാറ (Rock) ഉപയോഗിക്കുന്നുണ്ട് എന്നറിയാമോ? എട്ടു മുതൽ പത്ത് ടൺ വരെ! അഞ്ച് പവൻ സ്വർണ്ണം (40 ഗ്രാം) നിർമ്മിക്കാൻ പൊട്ടിച്ചെടുക്കുന്ന പാറയുടെ ആവറേജ്

ജലത്തിന് മുകളിൽ കൂടി നടക്കുന്ന പല്ലികൾക്ക് പറയുന്ന പേരേന്ത്?

മധ്യ അമേരിക്കയിലെ ഒരിനം പല്ലികളുണ്ട്, ഇവര്‍ വെള്ളത്തിന് മീതെ നടക്കുകയെന്ന കലയില്‍ പ്രാവിണ്യം നേടിയവരാണ്.

നമുക്ക് ചുറ്റുമുള്ള പല പക്ഷികളും ഇപ്പോൾ വ്യത്യസ്ത പിച്ചിലോ വോളിയത്തിലോ പാടുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം

2050 ആകുമ്പോഴേക്കും ലോകത്ത് നാലില്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. അണുബാധകള്‍, രോഗങ്ങള്‍,

ആമസോണ്‍ ഈ ഭൂമിയിലെ ഒരേയൊരു കടല്‍ നദി

ആമസോണ്‍ ഈ ഭൂമിയിലെ ഒരേയൊരു കടല്‍ നദി. എഴുതിയത് :Bucker Aboo കടപ്പാട് : ചരിത്രാന്വേഷികൾ…