Sonu Shoranur

രണ്ട് പേർ ചേര്‍ന്നുള്ള ജീവിതയാത്ര,സാഹചര്യം നിമിത്തം അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന മൂന്നാമതൊരാള്‍. ബന്ധം വേര്‍പ്പെട്ടും, അല്ലാതെയും.. അസ്വാരസ്യങ്ങളും, മൗനങ്ങളും, ഇണക്കവും പിണക്കവും എല്ലാം ചേര്‍ന്ന ആ തുടര്‍യാത്രയില്‍ പെട്ടെന്നുണ്ടാകുന്ന ഒരാളുടെ വിയോഗം…..
അപ്രതീക്ഷിതമായിരുന്ന ആ വിയോഗം തീര്‍ത്ത മരവിപ്പിലും, ഒറ്റപ്പെടലുകളിലുമെപ്പെഴോ രണ്ടുപേര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ആ ഒരാളുടെ ഓര്‍മകള്‍ ഒരുമിച്ച് പേറിക്കൊണ്ട് പരസ്പരം , മനസ്സിലാക്കിയും, ഇഴുകിയും, സ്നേഹിച്ചും അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്‌ച…സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുന്ന കാഴ്ച. ലളിതം ഹിരണ്‍മയവും (കേരള കഫേ) , പ്രണയവും, ജോസഫും എല്ലാം പ്രിയപ്പെട്ടതാവുന്നത് ഹൃദയവിശാലതയുടെ ആ കാഴ്ചകള്‍ കൂടി കാണിക്കുന്നത് കൊണ്ടാണ്‌.

 

ഭാര്യയും, കാമുകിയും ഒരേ സമയം ചോദിച്ചിഹ്നങ്ങൾ ആവുമ്പോൾ അതിജീവിക്കാനാവാതെ മരണത്തില്‍ അഭയം കണ്ടെത്തുകയാണ് രമേശന്‍.സ്വാഭാവികമായും രണ്ട് ധ്രുവങ്ങൾക്കിടയിൽ നില്‍ക്കുന്ന ഭാര്യ ലളിതയും മകളും, ഗര്‍ഭിണിയായ കാമുകി ഹിരണ്‍മയിയും രണ്ട് വ്യത്യസ്ത ദിശകളിലേക്ക്തന്നെ യാത്രയാകും എന്ന സ്വാഭാവികത പ്രതീക്ഷിക്കുന്നിടത്തു നിന്ന് അവര്‍ക്കിടയിലെ വേദനകളും, ഒറ്റപ്പെടലും പരസ്പരം മനസിലാക്കിയും, പങ്കുവെച്ചും അവര്‍ക്കിടയിൽ ഉണ്ടായിരുന്ന ആ ഒരു വലിയ മറ തന്നെ മായ്ച്ചു കളഞ്ഞ് ഒരു പുതിയ ജീവിതം പരസ്പരം സഹകരിച്ച്കൊണ്ട്‌ മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ച സമ്മാനിച്ചാണ് ലളിതം ഹിരണ്‍മയം അവസാനിക്കുന്നത്..

—–
പ്രണയം സിനിമയിൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലായി മാത്യൂസിനും, അച്ചുവിനും പ്രിയപ്പെട്ടവള്‍ ആയിരുന്ന ജെറി.. അവളുടെ പെട്ടന്നുണ്ടായ നിര്യാണത്തിൽ ഉണ്ടാകുന്ന വലിയ ശൂന്യത രണ്ടുപേരെയും ഒരുപോലെ മൂടുമ്പോഴും അവളുടെ ഓര്‍മകള്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ചുകൊണ്ട് , കുഴിമാടത്തില്‍ ഒരുമിച്ച് പൂക്കള്‍ അര്‍പ്പിച്ച്കൊണ്ട് സെമിത്തേരിയിലൂടെ നടന്നു നീങ്ങുന്ന ഭർത്താവ് മാത്യുസിനെയും, മുന്‍ ഭര്‍ത്താവ് അച്ചുവിനെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള മനോഹര ഫ്രെയിം കാണിച്ച്കൊണ്ടും, പ്രണയം തുടരുന്നു എന്ന ക്യാപ്ഷനോടും കൂടിയാണ്‌ അവസാനിക്കുന്നത്.ജെറിയിലൂടെ മാത്രം ജീവിതത്തില്‍ കണ്ടു മുട്ടേണ്ടി വന്ന മാത്യൂസും, അച്ചുവും ജെറിയുടെ അസാന്നിധ്യത്തിലും അവരുടേതായ ഒരു സൗഹൃദം നിലനിര്‍ത്തി മുന്നോട്ട് പോവുന്നു.


 

സ്റ്റ്റ്റെല്ലയുടെ മോതിരം ജോസഫിനെ ഏല്‍പ്പിക്കുന്നതും,മരണാനന്തര ചടങ്ങുകളിൽ കൂടെ കൂട്ടുമ്പോഴും, ജോസഫ് ആശുപത്രിയില്‍ ആവുമ്പോൾ പീറ്റര്‍ വന്ന് സാന്നിധ്യമാവുമ്പോഴും തുടങ്ങി അവസാനം ജോസഫിന്റെ മരണാനന്തര ബഹുമതിയായി കിട്ടുന്ന പതക്കം പീറ്റര്‍ ഏറ്റു വാങ്ങുന്നതും വരെ അവർ തമ്മില്‍ പുലര്‍ത്തി പോരുന്ന ഒരു വല്ലാത്ത ഒരു ആത്മബന്ധം നമുക്ക് ജോസഫ് സിനിമയിൽ കാണാന്‍ സാധിക്കുന്നു ..
തീരെ ദൈര്‍ഘ്യം കുറവാണെങ്കിലും അവർ തമ്മില്‍ ഉള്ള interaction scenes ഒക്കെയും
അത് കാണിച്ചു തരുന്നു…
—–
തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം സൃഷ്ടിച്ച ശൂന്യത ഒരുമിച്ച് മറികടക്കുകയാണ് ഇവർ എല്ലാവരും തന്നെ … ആ ഒരാളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ അവർ മനസ്സുകൊണ്ട് പരസ്പരം ആശ്ലേഷിക്കുന്നു,ഏതൊക്കെയോ അദൃശ്യ ശക്തികളാൽ നമ്മൾ എല്ലാം ഉള്ളുകൊണ്ട് ബന്ധിക്കപ്പെടുന്നതാവാം.മനുഷ്യർ തമ്മിലെന്തൊരു വിചിത്രമായ ബന്ധങ്ങളാണ്.
❤️
/വാല്‍ക്കഷ്ണം/

ജോസഫിലെ പീറ്ററിന്റെ character build up നോട് മാത്രം ഒരു പ്രത്യേക ഇഷ്ടകൂടുതൽ ഉണ്ട്…ദിലീഷ് പോത്തന്‍ എത്ര മനോഹരമായിട്ടാണ് അത് ചെയ്തിരിക്കുന്നതും..ഒരു വേള സിനിമയില്‍ സ്റ്റ്റ്റെല്ലയുടെ മരണം കൊലപാതകമാണെന്നറിയുന്ന ഘട്ടത്തിൽ സംശയത്തിന്റെ ചൂണ്ടു വിരൽ ആദ്യം എത്തി നിന്നത് ആദ്യ കാഴ്ചയില്‍ പരുക്കന്‍ കഥാപാത്രമായി തോന്നിപ്പിച്ച പീറ്ററിനെയാണ്….. പക്ഷേ എല്ലാ ധാരണകളും തെറ്റിച്ച് സിനിമ തീര്‍ന്നു കഴിയുമ്പോള്‍ അയാളും ജോസഫിന് ഒപ്പം തന്നെ മനസ്സിലേക്ക് കയറിപോരുന്നുണ്ട്.മുകളില്‍ പറഞ്ഞ രണ്ട് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ജോസഫിന്റെ ക്ലൈമാക്സിൽ ആ മനുഷ്യന്‍…. ആ മനുഷ്യന്‍ മാത്രം തനിച്ചാവുന്നുണ്ട് .ഓര്‍മ്മകളുടെ ഭാരം സ്വയം പേറിക്കൊണ്ട്.

Leave a Reply
You May Also Like

ഒരു ഫാൻസ് ഷോ വരുത്തി വച്ച വിന

ഒരു ഫാൻ ഷോ വരുത്തി വച്ച വിന Ajith PV പോയ വാരം ഞാൻ മലൈകോട്ടയ്…

പുഷ്പ 2 ലെ വീഡിയോഗാനം പുറത്തിറങ്ങി

സുകുമാർ സംവിധാനം ചെയ്യുകയും രചന നിർവഹിക്കുകയും മൈത്രി മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ നവീൻ യേർനേനിയും യലമഞ്ചിലി രവിശങ്കറും ചേർന്ന് നിർമ്മിക്കുന്നതുമായ വരാനിരിക്കുന്ന തെലുങ്ക് ആക്ഷൻ ഡ്രാമയാണ് പുഷ്പ 2:

ആർ ആർ ആർ -ലെ ‘നാട്ടു നാട്ടു’ എന്ന ഗാനവും ഉക്രൈൻ പ്രസിഡന്റും തമ്മിലുള്ള ബന്ധം

ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രം ആഗോളതലത്തിൽ വൻ വിജയം നേടിയിരുന്നു. അനവധി അന്തർദേശീയവുമായ…

ഇനി ചെന്നൈയിൽ വരുമ്പോൾ പാർട്ടി തരാമെന്നു വെങ്കട് പ്രഭു വിനീത് ശ്രീനിവാസനോട്, കാരണമുണ്ട് !

സരോജ എന്ന തമിഴ് എന്ന തമിഴ് ചിത്രമാണ് മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ എടുക്കാൻ…