Sony Joseph

ഓഹരി വിപണിയിലെ പരാജിതരുടെ 3 ലക്ഷണങ്ങൾ

ഒന്ന്, അമിതമായ പേടി.

ഗോഡ്ഫാദർ സിനിമയിൽ അഞ്ഞൂറാന്റെ മക്കളുടെ തല്ലു ഓടിച്ചിട്ട് വാങ്ങിയ ജഗദീഷിനോട് തിലകൻ പറയുന്നു ” ഇവനല്ലെങ്കിൽ പിന്നെ ഇവനെന്തിനാ ഓടിയതെന്ന്.”
“പേടിച്ചിട്ടാണെന്നായിരുന്നു ” ജഗദീഷ് അവതരിപ്പിച്ച കഥാപാത്രം മറുപടി നൽകിയത്.
കാരണം അറിയാതെയുള്ള ഭയം മൂലം വെറുതെ ഓടുന്ന ആ കഥാപാത്രത്തെ പോലെയുള്ളവർ സ്റ്റോക്ക് മാർക്കറ്റിലും ഉണ്ട്. അമിത ഭീതി ഉള്ളവർക്ക് ഒരിക്കലും ഓഹരി വിലയിൽ പൊടുന്നനെ ഉണ്ടാകുന്ന ഇടിവിനെ നേരിടാൻ കഴിയില്ല. മികച്ച ഓഹരിയും മ്യൂച്വൽ ഫണ്ടുമൊക്കെ ഇത്തരത്തിൽ വിലയിടിവുകളെ നേരിടുന്നത് മാർക്കറ്റിന്റെ പൊതു സ്വഭാവം ആണ്.അതുകൊണ്ട് വില ഇടിഞ്ഞെന്ന ഒറ്റ കാരണം കൊണ്ട് വിറ്റു കളയുന്നത് ഭൂഷണം അല്ല. തുടർന്ന് ആ സ്റ്റോക്ക് തിരിച്ചു കയറുകയും, പുതിയ ഉയരങ്ങളിൽ എത്തുകയുമൊക്കെ ചെയ്യുമ്പോൾ നിരാശപ്പെടേണ്ടി വരും. നിക്ഷേപിക്കും മുൻപ് കമ്പനിയെയും സ്കീമിനെയും കുറിച്ച് ശരിയായി മനസ്സിലാക്കിയാൽ ഇങ്ങനെ ഉള്ള അകാരണമായ ഭീതി ഒഴിവാക്കാൻ കഴിയും.

രണ്ട്, ഊഹാപോഹങ്ങളിലുള്ള അമിത ശ്രദ്ധ.

മാർക്കറ്റിൽ ഇടപെടുന്നവരിൽ ഭൂരിഭാഗവും ദിവസേന ഉണ്ടാകുന്ന വിവിധ ഊഹാപോഹങ്ങളിൽ അമിത ശ്രദ്ധ ചെലുത്തുന്നവരാണ്.പല വിവരങ്ങളും താൽക്കാലികമായതിനാൽ, അത് മധ്യ കാല ട്രെൻഡിൽ വലിയ മാറ്റം വരുത്താറില്ല. കമ്പനികളുടെ ഫണ്ടമെന്റൽസ് അറിയുന്നതിന് പകരം വാർത്തകൾ മാത്രം നോക്കി ട്രെയ്ഡ് ചെയ്‌താൽ സുസ്ഥിരമായ ബിസിനസ്സുകളിൽ നിക്ഷേപം നടത്താൻ കഴിയില്ല. മികച്ച മാനേജ്മെന്റും, പൊസിറ്റീവ് ഫിനാൻഷ്യൽ ട്രെൻഡും, മത്സര ക്ഷമതയും ഉള്ള ബിസിനസ്സുകൾക്കാവണം ഊഹങ്ങൾക്ക് അതീതമായി മുൻഗണന നൽകേണ്ടത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എല്ലാ വാർത്തയും ഇഴ കീറി നോക്കുന്നത് ഏറ്റവും വലിയ സമയം കൊല്ലിയായി മാറും. അതിനു പകരം ഇക്കണോമിക് പോളിസിയുടെ ഗതിയെന്താണെന്നും, സെക്ടറിന്റെയും കമ്പനിയുടെയും പൊട്ടൻഷ്യൽ എന്താണെന്നും മനസ്സിലാക്കുകയാണ് ഒരു നിക്ഷേപകൻ ചെയ്യേണ്ടത്.

മൂന്ന്, സ്ട്രാറ്റജി ഇല്ലായ്മ.

പരാജയം സംഭവിക്കുന്ന നിക്ഷേപകരിൽ പലരും തനിക്ക് ഇണങ്ങുന്ന ഒരു നിക്ഷേപ രീതി എന്താണെന്ന് മനസ്സിലാക്കാൻ കഴിയാതെ പോകുന്നവർ ആയിരിക്കും.വലിയ ജോലിതിരക്കുള്ള ആളാണെങ്കിൽ, ഒത്തിരി ട്രെയ്ഡ് ചെയ്യാൻ ശ്രമിക്കേണ്ടതില്ല.അത് നിങ്ങളുടെ പ്രൊഫഷനെ ദോഷമായി ബാധിക്കുകയോ, ബ്ലഡ് പ്രെഷർ ഉയരുന്നതിൽ കലാശിക്കുകയോ ആയിരിക്കും ചെയ്യുന്നത്. തിരക്കുള്ളവർക്ക്‌ മ്യൂച്വൽ ഫണ്ടുകൾ, പി. എം. എസ്, കോർ അഡ്വൈസറി പോർട്ട്ഫോളിയോസ് എന്നിവയായിരിക്കും കൂടുതൽ യോജിക്കുന്നത്. ജോലി കഴിഞ്ഞ് ആവശ്യത്തിന് വിശ്രമ സമയം ഉള്ളവർ ആണെങ്കിൽ പോലും ഓഹരി പഠനങ്ങൾക്കാകണം പ്രാധാന്യം കൂടുതൽ നൽകേണ്ടത്.തന്ത്രങ്ങൾ ഇല്ലാത്ത ഏത് യുദ്ധവും പരാജയം നേരിടും എന്ന് പറയുന്നത് പോലെയാണ് നിക്ഷേപകന്റെ കാര്യവും.റിസ്ക് പ്രൊഫൈൽ, സാമ്പത്തിക ലക്ഷ്യങ്ങൾ, പണം പിൻ വലിക്കാനുള്ള കാലാവധി എന്നിവയെക്കുറിച്ച് ധാരണ ഇല്ലാതെ നിക്ഷേപിക്കരുത്.

നിങ്ങളുടെ പണം തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്ന കാലയളവു ഒന്നര വർഷത്തിൽ താഴെയാണെങ്കിൽ ഓഹരിയ്ക്കു പകരം ആർബിട്രേജ് ഫണ്ടുകളോ, ലിക്വിഡ് ഫണ്ടുകളോ ഉപയോഗിക്കുക. മൂന്ന് വർഷമെങ്കിലും ഹോൾഡ് ചെയ്യാൻ കഴിയുമെങ്കിൽ മാത്രം ഓഹരികളും ഇക്വിറ്റി ഫണ്ടുകളും നിക്ഷേപങ്ങളിൽ ഉൾപ്പെടുത്താം.അഞ്ചു വർഷമെങ്കിലും ഹോൾഡ് ചെയ്യാൻ തയ്യാറുള്ളവർ മാത്രം സ്മാൾ ക്യാപ്പുകൾ ഉൾപ്പെടുന്ന സാറ്റലൈറ്റ് പോർട്ഫോളിയോ കൂടി നിർമ്മിക്കുക.

***

അടിക്കുറിപ്പ്

നാളെ റേഷന്‍ വാങ്ങാനുള്ള പണം എടുത്ത് ഇന്ന് ഷെയര്‍ വാങ്ങാതിരിക്കുക , ഷെയര്‍ വാങ്ങുന്നതിന് മുന്നേ moneycontrol , chartink , trendlyne , screener , fundata എന്നിവ നോക്കി കമ്പനി മനസിലാക്കുക . ഇതൊന്നും ചെയ്യാതെ ദിവസവും ലാഭം വേണം എന്നും പറഞ്ഞു ഓഹരിയില്‍ നിക്ഷേപിക്കുന്നത് ആത്മഹത്യാപരം ആണ്.

Leave a Reply
You May Also Like

ഈ ഐഡിയ നമുക്കെന്താ ഇതിന് മുൻപേ തോന്നാതിരുന്നത് ?

ഈ ഐഡിയ നമുക്കെന്താ ഇതിന് മുൻപേ തോന്നാതിരുന്നത് ? ചെറുപ്പത്തിൽ തുമ്മാരുകുടിയിൽ ഏറെ കശുമാവുകൾ ഉണ്ടായിരുന്നു. അക്കാലത്ത് അല്പം പോക്കറ്റ് മണിക്കുള്ള ഏക മാർഗ്ഗവും

ചൈന ആസ്‌ട്രേലിയയുടെ വികസനം നടത്തുന്നു, ആസ്‌ട്രേലിയ പുട്ട് അടിച്ചു ജീവിക്കുന്നു

ചൈനയും ആസ്‌ട്രേലിയയും സൗഹൃദ രാജ്യങ്ങൾ ആയിരുന്നു .ആസ്‌ട്രേലിയ അവരുടെ കയറ്റുമതിയിൽ നല്ലൊരു പങ്ക് ചൈനയിലേക്ക് വിട്ടു . ഇരുമ്പ് അയിരു ,കൽക്കരി ,വൈൻ ,ലോബ്സ്റ്റർ

എന്തുകൊണ്ടാണ് ട്വിറ്ററിനെ ‘എക്സ്’ എന്ന് പുനർനാമകരണം ചെയ്തത് ? 1999-ൽ ആരംഭിച്ച കഥയാണ്

എക്‌സ്.കോം നിർമ്മിക്കാനുള്ള യാത്ര വെല്ലുവിളികളും കടുത്ത സമ്മർദ്ദവും നിറഞ്ഞതായിരുന്നുവെന്ന് എലോൺ മസ്‌കിൻ്റെ ജീവചരിത്രകാരൻ ഐസക്‌സൺ അവകാശപ്പെട്ടു.…

ഇസ്ലാമിക് ബാങ്കിംഗ് എന്നൊന്നുണ്ടോ?

ഇസ്ലാമിസ്റ്റുകളുടെയും അവരുടെ പ്രചാരണത്തിന് വശംവദരായവരുടെയും ഒരു മുഖ്യ മുദ്രാവാക്യമാണ് ‘ഇസ്ലാമിക് ബാങ്കിംഗ്’. ഇന്ന് നിലവിലുള്ള ബാങ്കിംഗ് സംവിധാനം പലിശയിലും ചൂഷണത്തിലും അധിഷ്ഠിതമാണെന്നും ഇസ്ലാം മുമ്പോട്ട് വെക്കുന്ന ബാങ്കിംഗ് സമ്പ്രദായം ലോകത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു ഒറ്റമൂലിയാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ബാങ്കിംഗ് പോലെ തികച്ചും ഭൗതികമായ വിഷയത്തില്‍ ഇസ്ലാം എന്തെങ്കിലും വ്യവസ്ഥ മുമ്പോട്ട് വെക്കുന്നുണ്ടോ? ‘ഇസ്ലാമിക് ബാങ്കിംഗ്’ എന്ന സംജ്ഞ തന്നെ സാധുവാണോ? ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.