Sooraj M S
ഒന്നാലോചിച്ചാൽ എത്ര മനോഹരമായിരുന്നിരിക്കും ഇവരുടെ ഇന്നലത്തെ രാത്രി…. ജീവിതത്തിൽ ഇതിന് മുന്നൊരിക്കലും ഇത്രമേൽ അനുഭൂതിയോടെ ഒരു രാത്രിയും അവർ അവസാനിപ്പിച്ചിട്ടുണ്ടാവില്ല.അതിവിദൂരമായ സ്വപ്നങ്ങളിൽ പോലും ലോക ഫുട്ബോൾ കിരീടത്തോട് ഒന്ന് ഒട്ടു ചേർന്ന് നിൽക്കാൻ കഴിയാത്ത ഒരു രാജ്യത്തു നിന്നും, ഇക്കർ കസില്ലാസ് എന്ന സ്പാനിഷ് ഫുട്ബോൾ തരത്തിനൊപ്പം അവർ ലോകത്തിനു മുന്നിലേക്ക് തുറന്നുകൊടുത്ത മാന്ത്രിക പെട്ടിക്കുള്ളിൽ ഒളിഞ്ഞിരുന്ന ആ കുഞ്ഞൻ കപ്പിന് വേണ്ടി ആയിരുന്നില്ലേ ഈ ലോകജനത ഇക്കലമത്രയും കാത്തിരുന്നത്.
മുത്തശ്ശി കഥകളിൽ രാജകുമാരിയെ പോലെ റോസാരിയോ തെരുവിലെ രാജകുമാരന്റെ കിരീടധാരണത്തിനായി കരഞ്ഞുകാത്തിരുന്ന ലസൈൻ സ്റ്റേഡിയത്തിലേക്ക് ഒരു പുഞ്ചിരിയുമായി ലോകകിരീടംവും പേറി പറന്നിറങ്ങിയ പ്രിയപ്പെട്ട ദീപിക, നിങ്ങൾ ഒരു ഇന്ത്യക്കാരി ആയതിൽപരം എന്ത് സന്തോഷമാണ് ഞങ്ങൾക്ക് ഉണ്ടാകേണ്ടത്.
ഇത് ചരിത്രമാണ്… അത്രമേൽ പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ്… പുള്ളവൂർ പുഴയിലെ അടിയോഴുക്കിനെ അതിജയിച്ചു തലയുയർത്തി നിൽക്കുന്നമെസ്സിചിത്രം പോലെ, എക്സ്ട്രാ ടൈമിൽ പെനാലിറ്റി ബോക്സിലേക്ക് ആഞ്ഞടുത്ത തുകൾപന്തിനെ തടഞ്ഞിട്ട എമിലിയാനോ മാർട്ടിസിന്റെ പുഞ്ചിരിപോലെ… ഓർമകളിലെ ചില്ലു ഫ്രമിലേക്ക് നിങ്ങളും നടന്നു കയറും.
ഒരുപക്ഷെ ഒരു ഓസ്കാർ ജേതാവിനോ ഒരു മിസ്സ് യൂണിവേഴ്സിനോ പോലും ഇത്രമേൽ ലോകജനതയുടെ കേന്ദ്രബിന്ദുവായി നിങ്ങൾ നിന്നതോളം നിമിഷങ്ങൾ നിൽക്കാൻ സാധിച്ചിട്ടുണ്ടാകില്ല .നിങ്ങൾ സ്വപ്നങ്ങളുടെ കഥകൾ ഇനിയും എഴുതുക.. ലോകം അത്രമേൽ വിശാലാമാണ്