സി. കെ. അജയ് കുമാർ, പി ആർ ഒ

വീട്ടമ്മയുടെ പ്രതികാര കഥയുമായി തമിഴ്‌ ത്രില്ലർ ചിത്രം ‘റെജീന’ 23ന്‌ ലോകമെമ്പാടും റിലീസാകും. ചിത്രത്തിലെ Sooravali Pola എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. (Track Name :“Sooravali Pola“, Song Composed : Sathish Nair , Lyrics : Yugabarathi, Vocals : Sid Sriram)

പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്‌റ്റാർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ഡൊമിൻ ഡിസിൽവയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. സാധാരണക്കാരിയായ വീട്ടമ്മയുടെ പ്രതികാര കഥയാണ്‌ വ്യത്യസ്‌ത രീതിയിൽ പറയാൻ ശ്രമിച്ചിരിക്കുന്നതെന്ന്‌ സംവിധായകൻ ഡൊമിൻ ഡിസിൽവ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. യെല്ലൊ ബിയർ പ്രൊഡക്ഷൻ ബാനറിൽ സതീഷ്‌ നായരാണ്‌ നിർമാണം. ചിത്രത്തിന്റെ സംഗീതവും സതീഷ്‌ നായരാണ്‌ നിർവഹിച്ചിരിക്കുന്നത്‌. വ്യവസായ പ്രമുഖനായ സതീഷ് നായർക്ക് സിനിമ പാഷനാണ്.

തമിഴ്‌, തെലുങ്ക്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുനൈനയാണ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. തൻ്റെ അഭിനയ ജീവിതത്തിൽ വൈകാരികമായി മനസ്സു കൊണ്ട് ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രമാണ് ‘ റെജീന ‘ എന്ന് സുനൈന പറഞ്ഞു. നടൻ ശരത്‌ അപ്പാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനൈന, സതീഷ്‌ നായർ, എഡിറ്റർ ടോബിൻ ജോൺ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബാവ ചെല്ലദുരൈ, വിവേക് പ്രസന്ന, ബോക്‌സർ ദിനാ, ഋതു മന്ത്ര, അഞ്ചു ഏബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

 

Leave a Reply
You May Also Like

ഗ്രാൻഡ് മാസ്റ്ററിനു ശേഷം വീണ്ടും ത്രില്ലർ ചിത്രവുമായി ബി.ഉണ്ണികൃഷ്ണൻ, മമ്മുട്ടി നായകൻ !

ഗ്രാൻഡ് മാസ്റ്ററിനു ശേഷം വീണ്ടും ത്രില്ലർ ചിത്രവുമായി ബി.ഉണ്ണികൃഷ്ണൻ, മമ്മുട്ടി നായകൻ ! അയ്മനം സാജൻ…

‘ബറോസ്’ മോഹൻലാൽ ജിജോ പുന്നൂസിനോട് കാണിച്ചത് ഗുരുത്വമില്ലായ്മ, നന്ദികേട്

ബറോസിൽ ആകെ ഹോപ്പ് ജിജോ പുന്നൂസ് എന്ന മനുഷ്യൻ ആയിരുന്നു ഒത്തുപോകാൻ പറ്റാണ്ട് അദ്ദേഹം ഇറങ്ങിപ്പോയപ്പോൾ…

‘ദി നൈബർ’ പ്രേക്ഷകനെ ഓരോ നിമിഷവും സസ്പെൻസിന്റെ മുൾമുനയിൽ നിർത്തുന്ന അമേരിക്കൻ സിനിമ

Unni Krishnan TR പ്രേക്ഷകനെ ഓരോ നിമിഷവും സസ്പെൻസിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു അമേരിക്കൻ സിനിമ…

നടനെന്ന നിലയിൽ മമ്മൂട്ടിക്കിതിൽ കാര്യമായിട്ടൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിയുടെ എണ്ണപ്പെട്ട പ്രണയ ചിത്രങ്ങളിലൊന്ന്

Bineesh K Achuthan ഇന്ന് (മാർച്ച് 31) കമൽ – ശ്രീനിവാസൻ – മമ്മൂട്ടി ടീമിന്റെ…