ഒരു രാമരാജ്യം വരുന്നുണ്ട് ത്രേ

133

Soorya R Suresh

ഒരു രാമരാജ്യം വരുന്നുണ്ട് ത്രേ..അതേ ബാബറി മസ്ജിദ് പൊളിച്ചതിൽ തെളിവില്ലാത്ത നാട്ടിൽ , രാമരാജ്യം വരുന്നുണ്ട് ത്രേ. ആദ്യം അതിനു തുടക്കമിടുക യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലെ ഹത്രസിലോ , ഉനാവിലോ ആയിരിക്കും എന്നത് സംശയാസ്പദമായി തെളിയിച്ചിരിക്കുകയാണ് യോഗി സർക്കാർ.ആ പെണ്കുട്ടിയുടെ നാവരിയപ്പെട്ടിരുന്നു.സുന്ദരിയായിരുന്നു ,ബിരുദധാരി.അവൾ ചെയ്ത തെറ്റ് യോഗിയുടെ നാട്ടിൽ ജനിച്ചു എന്നതാണ്. അതോ യോഗി അവൾ ജനിച്ച നാട്ടിൽ അധികാരത്തിൽ വന്നു എന്നതോ?

ദളിത് പെണ്കുട്ടിയായിരുന്നു രാമരാജ്യം സ്വപ്നം കാണുന്ന , ജന്മിത്വ വ്യവസ്ഥ തിരികെ കൊണ്ടുവരുന്നസവർണ്ണ ഹിന്ദുക്കളുടെ നാട്ടിൽ അവരിൽ ചിലർ അവളെ പിച്ചിച്ചീന്തി, അരയ്ക്ക് കീഴെ തളർന്നു പോയിരുന്നു. നട്ടെല്ലിന് ക്ഷതമുണ്ടായിരുന്നു. അവളുടെ നാവുകൾ മുറിപ്പെട്ടിരുന്നില്ല.സവർണ്ണ ഹിന്ദുക്കൾക്ക് വേണ്ടിയിരുന്നത് അവളുടെ ഒരേയൊരു അവയവം മാത്രമായിരുന്നു.കാമം കുരച്ചു തീർത്ത് നാവരിഞ്ഞു അൽപ്പപ്രാണനായി അവളെ അവശേഷിപ്പിച്ചു അവർ.കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളായി ഇങ്ങനെയൊന്നു സംഭവിച്ചിട്ടില്ല എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വിവരങ്ങൾ തെറ്റാണ് എന്നും അടിവരയിട്ടു യോഗി സർക്കാർ പറഞ്ഞുകൊണ്ടേയിരുന്നു. അവൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുവാൻ പോലും അവർ മിനക്കെട്ടിരുന്നില്ല.

ദുരിതങ്ങൾ അവസാനിപ്പിച്ചു ഒരുപക്ഷേ നരാധമന്മാർ പിച്ചിച്ചീന്തിയ ശരീരത്തിൽ അറപ്പിന്റെ ,വേദനയുടെ , അവശിഷ്ടങ്ങൾ നഴ്സ് ഒപ്പിയെടുത്തത് ബാക്കിയാക്കി അവൾ അവസാനശ്വാസമെടുത്തു .വൃത്തികെട്ട ജന്തുക്കളുടെ മണവും ,രക്തവും അവശിഷ്ടങ്ങളും നഴ്‌സ്സിന്റെ കയ്യെത്താത്ത എവിടെയെങ്കിലുമൊക്കെ അവശേഷിച്ചിരുന്നിരിക്കണം.ആ ദുർഗന്ധവും പേറി അവൾ ഒന്നു നാവനക്കുവാൻ പോലുമാവാതെ ഉമിനീരിറക്കാനാവാതെ അവസാനശ്വാസമെടുത്തു എന്നത് നമ്മൾ വിശ്വസിക്കേണം.അപമാനവും വേദനയും കൊണ്ട് നുറുങ്ങുമ്പോളും അവിടെയും തീരുന്നില്ല, അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്നു വരുത്തി തീർക്കുവാൻ യോഗി ആദിത്യനാഥ്‌ മുറവിളികൂട്ടി, കൃത്യമായ ചികിത്സ ലഭ്യമാക്കാതെയിരിക്കുവാനും അതിലൂടെ ഒന്നും പുറത്തുവരാതെയിരിക്കുവാനും ശ്രദ്ധിച്ചു അവളെ 15 ദിവസങ്ങൾ നരകിപ്പിച്ചു…

അവിടെയും തീരുന്നില്ല യോഗിയുടെ പോലീസ് അവൾ മരിച്ചു എന്നുറപ്പ് വരുത്തി അവളുടെ ശരീരം അവളുടെ കുടുംബാംഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടു അനാഥമായി വിറക് കൂട്ടി, മൃദദ്ദേഹത്തിനിടുള്ള ബഹുമാനമോ , അർഹിക്കുന്ന ആദരവോ മതചടങുകളോ ഇല്ലാതെ കത്തിച്ചു കളഞ്ഞു.നോവുകൾക്ക് ഒടുവിൽ അവൾ ഒരുപിടി ചാരമായി.19 വയസുകാരിയായ അവൾ ,മരണപ്പെട്ടത് യോഗിക്ക് വേണ്ടപ്പെട്ടവരാൽ തന്നെയെന്ന് സംശയമില്ല. അതോ ആ നാട്ടിൽ ഏതൊരു പെണ്കുഞ്ഞുങ്ങളെയും ആര് എത്ര മൃഗീയമായി പീഡിപ്പിച്ചാലും യോഗി സംരക്ഷിക്കുമെന്നാണോ എന്നും കൃത്യമായി മനസിലാകുന്നില്ല.മാധ്യമങ്ങളിൽ നിന്നു മറച്ചുവച്ചു, വീട്ടുകാരിൽ നിന്നു മറച്ചു വച്ചു കത്തിച്ചു കളയാൻ മാത്രം ആ പെണ്കുഞ് എന്ത് തെറ്റ് ചെയ്തു എന്ന് ചോദിക്കേണ്ടത് യോഗിയോടാണോ. മോദിയോടാണോ എന്നു നമുക്ക് തീരുമാനിക്കാം.

ഇനിയും പെണ്കുഞ്ഞുങ്ങളെ ആഭാസന്മാർക്ക് കുരുതി കൊടുക്കുവാൻ ആഭാസന്മാർക്ക് നാടിനെ നല്കണമോ എന്നുംനമുക്ക് തീരുമാനിക്കേണ്ടിയിരിക്കുന്നു.അവൾ ഒരു കൊച്ചു സുന്ദരിക്കുട്ടിയായിരുന്നു.മിടുക്കിക്കുട്ടി.എത്ര വേദനിച്ചിട്ടുണ്ടാവും.
അമ്മേന്ന് വിളിച്ചു കരയാൻ പോലും കഴിയാത്ത വിധം ..മോഡി ജി നിങ്ങൾ മുരിങ്ങക്കായ പറാത്തഉണ്ടാക്കി നിങ്ങളുടെ കായിക ശേഷി കൂട്ടുക .ഇടയ്ക്കിടെ യോഗിയെ കാണാൻ ഉത്തർ പ്രദേശ് സന്ദർശിക്കുക. ഞങ്ങൾ കത്തികൾ പണിയുന്ന തിരക്കിലായിരിക്കും..
വിദ്യാഭ്യാസ വകുപ്പിൽ കത്തികൾ നിർമ്മിക്കേണ്ട അതുപയോഗിക്കേണ്ട വിധം തിയറിയായും, പ്രാക്ടിക്കലായും അഞ്ചാം തരം മുതൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു എന്ന നിവേദനം നൽകാൻ ഞങ്ങൾ തയ്യാറാണ്