താരാധിപത്യത്തെ ചോദ്യം ചെയ്ത പല നടന്മാർക്കും സംഘടനാ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിൽ മോശം കീഴ്വഴക്കമായി അത് ഇപ്പോഴും നിലനിൽക്കുന്നു. സംഘടന ചിലരുടെ താളത്തിനു തുള്ളുന്നതാണ് എല്ലാ ആക്ഷേപം പണ്ടുമുതല്ക്കുതന്നെ ഉള്ളതാണ് . മലയാള ചലച്ചിത്രമേഖലയിൽഅങ്ങനെ വിലക്കു നേരിടേണ്ടി വന്ന നടന്മാരെ പറ്റി കോസ്റ്റ്യൂം ഡിസൈനർ സൂര്യ ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“സൂപ്പർ സ്റ്റാറുകളെ വിമർശിച്ചതിൻ്റെ പേരിൽ നിരവധി താരങ്ങൾക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. തിലകൻ, ജഗതി അടക്കം നിരവധി പേർ അതിലുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിൻ്റെ പേരിൽ സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ട നടനായിരുന്നു തിലകൻ. മാപ്പ് പറയണമെന്ന സംഘടനയുടെ അഭിപ്രായത്തെ മാനിക്കാതെ ഇരുന്നത് കൊണ്ട് തന്നെ ആ സമയങ്ങളിൽ അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. സൂപ്പർസ്റ്റാർ ഉള്ളത് കൊണ്ട് മാത്രമല്ല സിനിമ ഓടുന്നത് എന്ന് പറഞ്ഞ ജഗതിയെയും ഒരിക്കൽ സംഘടന വിലക്കിയിരുന്നു. അന്ന് അത് വലിയ പ്രശ്നമായി മാറിയിരുന്നു. സിനിമകളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട അദ്ദേഹം പിന്നീട് അഞ്ച് ലക്ഷം രൂപയോളം മുടക്കി മാപ്പ് ചോദിച്ച് കൊണ്ട് മൂന്ന് പത്രങ്ങളിൽ വാർത്ത കൊടുത്ത ശേഷമാണ് സിനിമയിലേയ്ക്ക് തിരിച്ച് വിളിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത് . ഒരു സിനിമ വിജയിക്കണമെങ്കിൽ അതിൽ സൂപ്പർസ്റ്റാർ മാത്രമല്ല എല്ലാ ആളുകളും വേണം” – സൂര്യ ശ്രീകുമാർ പറഞ്ഞു.