Soorya Suresh

സോകാൾഡ് മലയാളികൾക്ക് മുൻപിലേക്ക് ഈ ലോകം മൃഗങ്ങൾക്കും പക്ഷികൾക്കും മനുഷ്യർക്കും ഒക്കെ ജീവിക്കുവാൻ ഉള്ളതാണ് എന്ന് ചിന്തിക്കാൻ സമയമായി എന്ന ആശയം മുന്നോട്ട് വയ്ക്കുന്ന ചിത്രം.മനുഷ്യർക്കിടയിൽ മൃഗങ്ങൾ എന്നല്ല എല്ലാവരും ചേർന്ന ഒരു ലോകമെന്ന് പറയുന്ന ചിത്രം..
സംവിധായകൻ സംഗീത് പി രാജനും ,തിരക്കഥാകൃത്ത് അനീഷ് അഞ്ജലിയും ബേസിൽ ജോസ്‌ഫും,ജോണി ആൻ്റണിയും ദിലീഷ് പോത്തനും ,ഇന്ദ്രൻസും എല്ലാവരും ചേർന്ന് പറഞ്ഞുവക്കുന്നത് എവിടെയോ മനുഷ്യർക്ക് നഷ്ടമായി പോയ സ്നേഹത്തെയാണ്.എന്നിലും നിന്നിലും ഓരോ ജീവജാലങ്ങളിലും ഈശ്വരനുണ്ട്,അത് ജീവനാണ്. സ്നേഹം സ്ഫുരിക്കുന്ന , പാലുചുരത്തുന്ന ജീവസ്നേഹം.ഓരോ ജീവനിലും ജീവിക്കാനുള്ള അവകാശവും സ്വയം അതിനു കഴിയാത്തവർക്ക് നാം കരുതലും കാവലുമാവേണ്ട ആവശ്യകതയുമുണ്ട്.സ്നേഹിക്കുക ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളെയും,ജീവൻ കൊടുത്ത്,സ്നേഹം കൊടുത്ത്.കുഞ്ഞുങ്ങളുമായി എല്ലാവരും സിനിമ കാണുവാൻ പോകണം.,അത് മറ്റൊന്നിനും അല്ല, തരിച്ചിരിച്ചിരിക്കുന്ന നിമിഷങ്ങളിൽ പോലും കയ്യടിച്ചു ആർത്തു ചിരിച്ച മുതിർന്നവരെക്കാൾ ബേസിലും കൂട്ടരും പറയുന്ന കഥ നിഷ്കളങ്കമായ ഇനിയൊരു തലമുറയ്ക്ക് മനസിലാവും.നാളെ വിശക്കുന്ന ജീവികൾക്ക് അവർ ഒരു പിടി ചോറ് നൽകാൻ അത് കാരണമായേക്കാം.

തീയറ്ററിൽ തരിച്ചിരുന്നു പോയ നിമിഷങ്ങളിൽ ആർത്തു ചിരിച്ച മനുഷ്യരുണ്ട്, കഥയിലെ ചില കഥാപാത്രങ്ങളെ പോലെ പലതും തിരിച്ചറിയാതെ ,നിസ്സാരമായി കണ്ട മനുഷ്യർ ഒടുവിൽ ചിത്രം അവസാനിക്കുമ്പോൾ ഒരുപക്ഷേ തിരിച്ചറിവിലേക്ക് പോയി അവരുടെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ടാവണം.തിരുത്തപ്പെട്ട കാഴ്ചപ്പാടുമായി തന്നെയാവും ചിലരെങ്കിലും അവിടുന്നിറങ്ങിയത്.,ബേസിൽ നിങ്ങളുടെ ഈ ഉദ്യമത്തിന് നന്ദിയും സ്നേഹവും അറിയിക്കട്ടെ. ഇനിയൊരു തലമുറ നമുക്ക് വേണം.. എല്ലായിടത്തും.എല്ലാവരും തുല്യരായി തുല്യ അവകാശങ്ങൾ നേടി ജീവിക്കുന്ന ഒരു ഭൂമിയും. ഈ ചെറിയ ഉദ്യമങ്ങൾക്ക് ചിലപ്പോൾ കോടിക്കണക്കിന് ആളുകളെ മാറ്റാൻ കഴിഞ്ഞെങ്കിലോ.സ്നേഹത്തിൻ്റെ തെളിനീരുറവകൾ ഒഴുകിയിറങ്ങട്ടെ, മാനം തെളിയട്ടെ.മനസ്സുകൾ നിറയട്ടെ…നനഞ്ഞ മഴക്കൊക്കെ സ്നേഹമായി പെയ്യട്ടെ

Leave a Reply
You May Also Like

ആകെ തുകയിൽ നല്ലൊരു ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്ന ചിത്രം

Faizal Ka അജയ് ദേവ്ഗൺ സംവിധാനം ചെയ്ത് അമിതാഭ് ബച്ചൻ, അജയ് ദേവ്ഗൺ, രാകുൽ പ്രീത്…

“അയാന്‍ മുഖര്‍ജി 600 കോടി ചാരമാക്കി”, ബ്രഹ്മാസ്ത്രയ്‌ക്കെതിരെ കങ്കണ

പലരും വളരെ പ്രതീക്ഷ അർപ്പിച്ചു കാത്തിരുന്ന സിനിമയാണ് അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര. ആലിയ…

ലിയോ അഞ്ചാംദിന കളക്ഷൻ ആരാധകരെ അവേശത്തിലാഴ്ത്തി, ഇന്ത്യയിൽ മാത്രം ഇത്ര കോടി കളക്ഷൻ ?

ആയുധപൂജ അവധി ലക്ഷ്യമിട്ട് റിലീസ് ചെയ്ത അന്നുമുതൽ ബോക്‌സ് ഓഫീസിൽ തരംഗമാണ് ദളപതി വിജയുടെ ‘ലിയോ’.…

ആ ദീപ്ത സാന്നിധ്യം വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം.

Bineesh K Achuthan വേർപാട് എന്നത് എപ്പോഴും ദുഖമുളവാക്കുന്ന ഒന്നാണ്. എങ്കിലും നാം ഒരാളെ ഏറ്റവുമധികം…