ഈയിടെ പല സിനിമകളിലും മിസ് കാസ്റ്റിനു പഴികേട്ട താരമാണ് സൗബിൻ ഷാഹിർ. അത് സൗബിന്റെ അഭിനയത്തിന്റെ പ്രശ്നമല്ല, ആ വേഷം അദ്ദേഹത്തിന് ഇണങ്ങില്ല എന്നതുകൊണ്ടാണ് ആ പഴി കേൾക്കേണ്ടിവന്നത്. അനവധി നല്ല വേഷങ്ങൾകൊണ്ട് പ്രേക്ഷകമനസിൽ ഇടം നേടിയ താരമായ സൗബിൻ ഷാഹിർ മികച്ച നടനുള്ള സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് മേടിച്ച താരമാണ് എന്ന് ഓർക്കണം. ഏറ്റവുമൊടുവിൽ സിബിഐ 5 ദി ബ്രയ്‌നിൽ സൗബിൻ അവതരിപ്പിച്ച വില്ലൻവേഷമാണ് പഴികേൾക്കുന്നത്. ആഗസ്റ്റ് 1 സിനിമയുടെ രണ്ടാംഭാഗമായ ആഗസ്റ്റ് 15 ലെ സിദ്ദിഖിന്റെ വില്ലൻ വേഷത്തിന്റെ കോപ്പിയാണ് സൗബിന്റെ സിബിഐ 5 ലെ വേഷമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അത് ഒരുപരിധിവരെ ശരിയുമാണ്. ഇപ്പോൾ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തുവന്നത് സിബിഐ 5 ന്റെ രചയിതാവ് എസ് എൻ സ്വാമി തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ
“സൗബിൻ ഷാഹിർ മിസ് കാസറ്റ് ആണെന്നും മിസ് ഫിറ്റ് ആണെന്നും പറയുന്നത് കേട്ടു. ആ കഥാപാത്രത്തെ ടാർഗറ്റ് ചെയ്തിട്ടുണ്ടാകും അവരുടെ മനസ്സിൽ. ഇഷ്ട്ടപെട്ടോ ഇല്ലയോ എന്ന് പറയാം..അല്ലെങ്കിൽ അവരുടെ അഭിനയം മോശമായിരിക്കണം. ആ സിറ്റുവേഷനിൽ ആവശ്യമുള്ളത് അയാൾ കടിച്ചുപിടിച്ചു സംസാരിക്കുക എന്നതാണ്. അയാൾ വളരെ നിരാശയോടെ ആണ് അവിടെ സംസാരിക്കുന്നത്. അതാണ് ആ കഥാപാത്രത്തിന് യോജിച്ച രീതി. ചിത്രം വലിയ വിജയമാകണമെന്നാഗ്രഹിക്കാത്തവർ നിരവധി ഉണ്ട്. ഫാൻസ് പ്രോബ്ലം ഒക്കെ, കോംപെറ്റിഷൻ ഒക്കെ പണ്ടേ വലിച്ചെറിഞ്ഞതാണ്” എസ് എൻ സ്വാമി പറഞ്ഞു.