ദളപതി വിജയ് നായകനായ വാരിസു എന്ന ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ രണ്ട് സിംഗിൾസ് ആരാധകർക്കിടയിൽ വമ്പൻ ഹിറ്റായിരുന്നു, ഇപ്പോൾ മൂന്നാമത്തെ സിംഗിൾ പുറത്തിറങ്ങി. സംവിധായകൻ വംശി പൈടിപള്ളി തെലുങ്കിലും തമിഴിലുമായി സംവിധാനം ചെയ്ത ‘വാരിസു’ വിന്റെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ പ്രമോഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അണിയറ പ്രവർത്തകർ.
ആരാധകരുടെ വൻ പ്രതീക്ഷകൾക്ക് ഇടയിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ മൂന്നാമത്തെ സിംഗിൾ ഗാനം ഇന്ന് റിലീസ് ചെയ്തു, ഇപ്പോൾ ഇത് ആരാധകർക്കിടയിൽ വൈറലായി . നേരത്തെ ‘വാരിസു’ എന്ന ചിത്രത്തിലെ ആദ്യ സിംഗിൾ റൊമാന്റിക് ഗാനമായും രണ്ടാം ഗാനം മാസ്സ് ഗാനമായും പുറത്തിറങ്ങിയപ്പോൾ മൂന്നാമത്തെ ഗാനം അമ്മ സെന്റിമെന്റോടെയാണ് പുറത്തിറങ്ങിയത്.
കെ.എസ്.ചിത്രയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ് എന്നത് ശ്രദ്ധേയമാണ്.കെ എസ് ചിത്രയുടെ മനോഹരമായ ആലാപനത്തില്‍ ‘സോള്‍ ഓഫ് വരിസ്’ എന്ന പേരില്‍ തന്നെയാണ് പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്.