അപ്പോൾ ഈ വീട്ടമ്മമാർക്കൊപ്പം പോയവന്മാർ ഒളിച്ചോടിയതല്ലേ ?

0
458

Soumya Melethil

ഇന്ത്യൻ ഭരണഘടന സ്ത്രീ പുരുഷതുല്യതയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഉറപ്പുതരുന്നുണ്ട്. അതു പോലെ ലിംഗവിഭാഗം എന്ന നിലയിലുള്ള ഒരു തരം വിവേചനവുംപാടില്ല എന്നും പറയുന്നുണ്ട്. എന്നാൽ ഇതിനു വിരുദ്ധമായി സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള ഭാഷാപ്രയോഗങ്ങൾ മലയാളം പത്രങ്ങളിൽ തുടർച്ചയായി കടന്നു വരുന്നത്

  1. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ സൂചിപ്പിക്കാൻ ‘മാനഭംഗം’ എന്ന പദം ഉപയോഗിക്കുന്നത്.
  2. ചരമ കോളങ്ങളിൽ മരിച്ച സ്ത്രീയുടെ പേര് പറയുന്നതിനു മുമ്പേ ഇന്നയാളുടെ ഭാര്യ/മകൾ ആയ എന്ന് പറഞ്ഞുകൊണ്ട് മാത്രം സ്ത്രീയുടെ പേര് സൂചിപ്പിക്കുന്ന രീതി.

  3. സ്ത്രീകളുടെ വിജയം വാർത്തയാക്കുമ്പോൾ (ഉദാ: Ph.D നേടിയ റാങ്ക് നേടിയ) ഇന്നയാളുടെ ഭാര്യ/മകൾ എന്നെഴുതിയ ശേഷം മാത്രം അവളുടെ പേര് പരാമർശിക്കുന്ന രീതി.

  4. സ്ത്രീകൾ ആർക്കെങ്കിലുമൊപ്പം വീടുവിട്ടു പോയാൽ മാത്രം സ്ഥിരമായി ഉപയോഗിക്കപ്പെടാറുള്ള ‘ഒളിച്ചോടി’ എന്ന പ്രയോഗം

  5. അപകടങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മരണസംഖ്യ സൂചിപ്പിക്കാൻ സ്ത്രീകൾ അടക്കം ഇത്ര പേർ എന്ന് പ്രയോഗിക്കുന്നത്.

  6. വീട്ടുത്തരവാദിത്തങ്ങൾ നിർവ്വഹിക്കേണ്ടത് എല്ലാവരുമാണെന്നിരിക്കെ അത് ചെയ്യുന്ന സ്ത്രീയ്ക്ക് മാത്രം നൽകുന്ന ‘വീട്ടമ്മ’ എന്ന പദപ്രയോഗം

( ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആകാശവാണി ‘വീട്ടമ്മമാർക്ക് വേണ്ടി’എന്ന പരിപാടിയുടെ പേര് മാറ്റിയത് ശ്രദ്ധയിൽപ്പെടുത്തുന്നു.