2023-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ക്രൈം ത്രില്ലർ ചിത്രമാണ് സൗണ്ട് ഓഫ് ഫ്രീഡം, അലെജാൻഡ്രോ മോണ്ടെവർഡെ സംവിധാനവും സഹരചനയും നിർവഹിച്ച ചിത്രത്തിൽ ജിം കാവിസെൽ, മിറ സോർവിനോ, ബിൽ ക്യാമ്പ് എന്നിവർ അഭിനയിച്ചു. കൊളംബിയയിലെ ലൈംഗിക കടത്തുകാരിൽ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഒരു ദൗത്യം ഏറ്റെടുക്കുന്ന മുൻ യു.എസ് ഗവൺമെന്റ് ഏജന്റായ ടിം ബല്ലാർഡിന്റെ വേഷമാണ് കാവിസെൽ ചെയ്യുന്നത്.ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന എഡ്വേർഡോ വെരാസ്റ്റെഗിയാണ് ഇത് നിർമ്മിക്കുന്നത്.

ലൈംഗിക കടത്ത് വിരുദ്ധ സംഘടനയായ ബല്ലാർഡിന്റെ ഓപ്പറേഷൻ അണ്ടർഗ്രൗണ്ട് റെയിൽറോഡിനെ ചുറ്റിപ്പറ്റിയാണ് പ്ലോട്ട്.ചിത്രം 2023 ജൂലൈ 4 ന് ഏഞ്ചൽ സ്റ്റുഡിയോസ് റിലീസ് ചെയ്തു. ഇത് ഒരു സ്ലീപ്പർ ഹിറ്റായിരുന്നു, ഇത് ചരിത്രത്തിലെ ഏറ്റവും വിജയകരമായ സ്വതന്ത്ര സിനിമകളിലൊന്നായി മാറി. 14.5 മില്യൺ ഡോളർ ബജറ്റിൽ നിന്ന് 249 മില്യൺ ഡോളർ നേടി. ഇതിന് നിരൂപകരിൽ നിന്ന് സമ്മിശ്ര-നിഷേധാത്മക അഭിപ്രായങ്ങൾ ലഭിച്ചു, പ്രേക്ഷക സ്വീകരണം വളരെ പോസിറ്റീവ് ആണ്.

Alex Ram Muhammad ന്റെ ആസ്വാദനക്കുറിപ്പ്

A worth watching movie..ഇനിയും കാണാത്തവർക്കു വേണ്ടിയാണ് റിവ്യൂ ഇടുന്നത്…ഇപ്പോൾ നമ്മുടെ നാട്ടിൽ നടന്ന കിഡ്നാപ്പിംഗ് കേസ് ഞാൻ ഇ സിനിമ കണ്ടതിന്റെ തൊട്ട് അടുത്ത ദിവസം നടന്നതാണ്.ചൈൽഡ് ട്രാഫിക്കിങ് , ചൈൽഡ് പോണോഗ്രഫി ആൻഡ് സ്‌ളേവറി..എന്നിവയെ കുറിച്ചും അതിന്റെ ഭീകരത തുറന്ന് കാണിക്കുന്നതുമായ ഒരു ഇംഗ്ലീഷ് സ്പാനിഷ് മൂവിയാണ്. കണ്ടു കഴിയുമ്പോൾ മനസിനെ വേദനിപ്പിക്കുന്ന സിനിമ. സിനിമയിൽ പറയുന്ന ഒരു കാര്യം ഉണ്ട് വർഷത്തിൽ $150 billion ആണ് ഈ കുറ്റകൃത്യങ്ങളിലൂടെ ക്രിമിനൽസ് ഉണ്ടാക്കുന്നത് എന്ന്.സിനിമയിലേക്ക് വന്നാൽ.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയിയാണ് സിനിമ എടുത്തിരിക്കുന്നത്.ഷൂട്ട് കഴിഞ്ഞു കുറച്ച് വർഷത്തിന് ശേഷം ആണ് ഇ വർഷം സിനിമ റിലീസ് ആയത്. വിഷയം ഇതായതുകൊണ്ട് വിതരണക്കാരുടെയും അമേരിക്കൻ സർക്കാരിന്റെയും കൈയിൽ നിന്ന് സിനിമ ഇറങ്ങുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ബോക്സ് ഓഫീസിൽ വൻ വിജയം ആയിരുന്നു ചിത്രം. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് കൊച്ചു കുട്ടികളെ തട്ടിക്കൊണ്ടു പോയി വിവിധ രാജ്യത്തുള്ള ആവിശ്യക്കാർക്ക് വിൽക്കുന്നത് വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നു. ഇങ്ങനെ തട്ടികൊണ്ട്പോയ സഹോദരങ്ങളായ രണ്ടു കുട്ടികളെ രക്ഷപ്പെടുത്താൻ തന്റെ പോലീസ് യൂണിഫോം വരെ ഉപേക്ഷിച്ച ഒരു പോലീസുകാരന്റെ കഥയാണ് സിനിമയിൽ.

സ്വന്തം ജീവൻ വരെ അപകടത്തിലാക്കി അവരെ രക്ഷിക്കാൻ ഏത് അറ്റം വരെയും പോകുന്ന നായകൻ.ഇതിൽ അവസാന റെസ്ക്യു് മിഷൻ നടക്കുന്നത് കൊളംബിയൻ ഉൾകാട്ടിലും. അതും അവിടുത്തെ ക്രൂരന്മാരായ റിബൽസിന്റെ ഇടയിൽ നിന്നും. ക്രൈം-ആക്ഷൻ ജേർണരിൽ വരുന്ന സിനിമ വളരെ വേഗത്തിലുള്ള മേക്കിങ് അല്ല കൊടുത്തിരിക്കുന്നത് എന്നാൽ വളരെ സ്ലോവും അല്ല.ഒരോ സീനിന്റെയും ആഴം മനസിലാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. അതിന്റെ കൂടെ അതിമനോഹരമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. സഹോദങ്ങളായി അഭിനയിച്ച കുട്ടികൾ അസാധ്യ പെർഫോമൻസ്, കൂടാതെ നായകനും.

NB : വെടിയും പുകയും ബോമ്പും മാത്രം പ്രതീക്ഷിച്ചു സിനിമ കാണാൻ നിൽക്കരുത്.
Children are angels on earth and they are not for sale

You May Also Like

‘ഈഗിൾ’ ബ്ലാസ്റ്റിംഗ് ടീസർ പുറത്തിറങ്ങി ! നായകനായി രവി തേജയും വില്ലനായി വിനയ് റായിയും

‘ഈഗിൾ’ ബ്ലാസ്റ്റിംഗ് ടീസർ പുറത്തിറങ്ങി ! നായകനായി രവി തേജയും വില്ലനായി വിനയ് റായിയും ടോളിവുഡിലെ…

ആദ്യന്തം അഡൽറ്റ് രംഗങ്ങൾ എങ്കിലും നല്ലൊരു ക്ലൈമാക്സ് ചിത്രത്തിലുണ്ട്

Monamour Genre : Drama,Pronographic???? Language : Italian Year : 2006 പ്രശസ്ത ഇറ്റാലിയൻ…

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Bineesh K Achuthan ‘ ” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി…

ലിയോയിൽ ഹറോൽഡ് ദാസ് ആയി ആക്ഷൻ ഹീറോ അർജുൻ സർജ

ഓരോ അപ്‌ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന വിജയ് ലോകേഷ് ചിത്രം ലിയോയുടെ വമ്പൻ അപ്ഡേറ്റ് ആണ്…