ദിവ്യ പി.ജോണിനെ എല്ലാരും മറന്നു

22

Soya KM

തിരുവല്ല ബസേലിയസ് കോൺവെന്റിലെ കന്യാസ്ത്രി വിദ്യാർത്ഥിനി ദിവ്യ പി.ജോൺ മരിച്ചിട്ട് ഇന്നേയ്ക്ക് 43 ദിനരാത്രങ്ങൾ കഴിയുന്നു. ഇതുവരെയും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഒന്നും ആ മരണത്തെപ്പറ്റി പോലീസിന്റെ ഭാഗത്ത് നിന്ന് അറിയിച്ചിട്ടില്ല. മാധ്യമങ്ങളും ഈ വിഷയം മറന്നുവോ? എന്തുകൊണ്ടാണ് കേരളത്തിലെ ഫെമിനിസ്റ്റുകളും നവോത്ഥാന നായകരുമൊന്നും ഈ വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടാത്തത്?യുവജന സംഘടനകൾ പ്രതിഷേധിക്കാത്തത്?

ജീവിതം തീരാനായ ഒരാളല്ല.ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ഒരു പെൺകുട്ടിയാണ് മരിച്ചത്.അതും അസ്വഭാവികമായി.ദിവ്യയുടെ മരണശേഷം ഗവൺമെന്റ് ഹോസ്പിറ്റലിലേക്കോ കോട്ടയം മെഡിക്കൽ കോളേജിലേക്കോ പോസ്റ്റുമാർട്ടത്തിനയ്ക്കേണ്ടതിനു പകരം സഭയുടെ കീഴിലുള്ള തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തിന്?

പോലീസ് അന്വോഷണം തുടങ്ങുന്നതിന് മുൻപേ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത് എന്തിനാണ്? അതിനും മുൻപേ മാതാപിതാക്കൾക്ക് പരാതിയില്ല എന്ന് പറഞ്ഞത് എന്തുകൊണ്ടാണ് ? മരിച്ച് 6 ദിവസം കഴിഞ്ഞു മാത്രം ഫോറൻസിക് പരിശോധന നടത്തിയത് എന്തുകൊണ്ട്? ആ കോൺവെന്റിലെ കന്യാസ്ത്രികളെപ്പോലും ഇതുവരെ ചോദ്യം ചെയ്യാത്തത്? ചുരുക്കത്തിൽ ദിവ്യയുടെ മരണത്തിൽ ആർക്കും പരാതിയില്ല.അവളുടെ മാതാപിതാക്കൾക്ക്, അവൾ കഴിഞ്ഞ കോൺവെന്റിലെ സന്യാസികൾക്ക്, സഭയ്ക്ക്, വിശ്വാസികൾക്ക്. ആർക്കും?

Advertisements