ആടുതോമയുടെയും ചാക്കോമാഷിന്റെയും ഒക്കെ കഥ പറഞ്ഞ സ്ഫടികം ഇറങ്ങിയിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു . മോഹൻലാലിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റ് ആയെന്നു മാത്രമല്ല കാലത്തിനു മായ്ക്കാൻ ആകാത്ത ചലച്ചിത്രാനുഭവങ്ങളിൽ ഒന്നായി നിലകൊള്ളുകയും ചെയുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ 4 കെ പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്.
ചിത്രം 4കെ ഡിജിറ്റൽ രൂപത്തിൽ തീയറ്ററിലെത്തിക്കാനൊരുങ്ങുന്നത് ജിയോമാട്രിക്സ് ഫിലിംസ് ഹൗസ് ആണ് . സ്ഫടികം കാൽനൂറ്റാണ്ട് തികയുന്ന 2020 ഏപ്രിലിൽ ചിത്രം റീ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചതെങ്കിലും കോവിഡ് സാഹചര്യങ്ങൾ കൊണ്ട് മുടങ്ങിപ്പോകുകയായിരുന്നു. സ്ഥിതിഗതികൾ സാധാരണനിലയിലായ സാഹചര്യത്തിൽ റീ റിലീസിംഗ് ഉടനെ ഉണ്ടാകും .
അതിനുവേണ്ടി ചിത്രത്തിലെ ഗാനങ്ങള്‍ പുനർജ്ജനിക്കുകയാണ്. ഗായിക ചിത്രയാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം പങ്കുവച്ചത്. ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടെ ഒരിക്കൽക്കൂടി പാടാനായെന്നും എസ് പി വെങ്കടേഷ് വീണ്ടും തിരിച്ചെത്തിയതായും ചിത്ര പറയുന്നു. ചിത്രയുടെ കുറിപ്പ് വായിക്കാം.
ചിത്രയുടെ കുറിപ്പ്


ഇനി കേട്ട് വിലയിരുത്തേണ്ടവർ നിങ്ങളാണ്… എന്നെ സ്നേഹിക്കുന്നവർക്ക് കൂടി വേണ്ടിയുള്ള ഒരു സമർപ്പണമായി ഇത് തീരട്ടെ …’സ്‌ഫടികം റീലോഡ് ‘, 4K അറ്റ്മോസിൽ പാട്ടുകളും പടവും, മലയാളികൾ എക്കാലവും ഹൃദയത്തിൽ കൊണ്ട് നടന്ന ഈ ചലച്ചിത്രം ഒരു അനുഭവമായി മാറട്ടെ.