fbpx
Connect with us

സ്പന്ദനം (കഥ)

‘അള്ളാഹു അക്ബര്‍… അള്ളാഹു അക്ബര്‍….’

ആശുപത്രി മതില്‍ക്കെട്ടിനു പുറത്ത് എവിടെ നിന്നൊ ഒഴുകിവരുന്ന സുബഹി നമസ്‌കാരത്തിനുള്ള ബാങ്ക് വിളി…

 100 total views

Published

on

‘അള്ളാഹു അക്ബര്‍… അള്ളാഹു അക്ബര്‍….’

ആശുപത്രി മതില്‍ക്കെട്ടിനു പുറത്ത് എവിടെ നിന്നൊ ഒഴുകിവരുന്ന സുബഹി നമസ്‌കാരത്തിനുള്ള ബാങ്ക് വിളി…

ഇടനാഴിയിലെ ഗ്ലാസ്ഭിത്തിയിലേക്ക് കണ്ണുകള്‍ നീണ്ടു… ഇല്ല, വെളിച്ചം എത്തിയിട്ടില്ല… നേരം പുലരാന്‍ ഇനിയും നേരമുണ്ടല്ലോ…

‘ഗുഡ് മോണിങ്ങ്..’

സിസ്റ്റര്‍ ആന്‍സിയുടെ ചിരിക്കുന്ന മുഖം വാതില്‍ക്കല്‍.

Advertisementകണ്ണുകള്‍ വാതിലിനപ്പുറത്തേക്ക് നീണ്ടു…

‘നോക്കണ്ട, ഇന്ന് ഡോക്ടര്‍ ആഫ്റ്റര്‍നൂണ്‍ ആണ്’

ഡോക്ടര്‍ മുരളീമോഹന്റെ കാര്യമാണു അവള്‍ പറയുന്നത്.

എപ്പൊഴും ചിരിക്കുന്ന മുഖമുള്ള, സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ പതിയെ സംസാരിക്കുന്ന മുരളി.

Advertisementനീണ്ടും കുറുകിയും കാര്‍ഡിയോ മോണിറ്ററില്‍ പിടയുന്ന തന്റെ ജീവന്‍… മോണിറ്ററിലെ തിളങ്ങുന്ന അക്കങ്ങളില്‍ ഹൃദയസ്പ്ന്ദനത്തിന്റെ കണക്കുകള്‍. ജീവന്‍രക്ഷായന്ത്രത്തില്‍ നിന്നും ഇടക്കിടെ ഉയരുന്ന ബീപ് ബീപ് ശബ്ദം.

വാതില്‍ക്കല്‍ പതിഞ്ഞ കാലടി ശബ്ദം… ഡ്യൂട്ടി ഡോക്ടറാണ്. സൈഡ് ടേബിളില്‍ ഉണ്ടായിരുന്ന ചാര്‍ട്ടില്‍ എന്തൊക്കെയോ കുറിച്ചിട്ട് അദ്ദേഹം പോയി.

ഡോക്ടര്‍ മുരളി ഇനി വൈകുന്നേരമേ വരികയുള്ളായിരിക്കും. താന്‍ എന്തിനാണ് ഇത്രയധികം അസ്വസ്ഥനാകുന്നത്… ഒരു ഡോക്ടര്‍ എന്നതിനപ്പുറം ആരാണ് തനിക്ക് മുരളി്?

മറവിയുടെ മാറാല മൂടിയ ഓര്‍മ്മകളില്‍ വെറുതെ പരതി…

Advertisementഎത്രകാലമായിരിക്കണം താനീ ‘ജീറിയാട്രിക്’ വാര്‍ഡില്‍ ജീവിച്ചിരിക്കുന്ന ശവങ്ങള്‍ക്കിടയില്‍ മറ്റൊരാളായിട്ട്, മാസങ്ങള്‍…അതോ വര്‍ഷങ്ങളോ..?

കണ്ണുകള്‍ ഇറുകെപൂട്ടി… ഇരുള്‍ മൂടിയ ഓര്‍മ്മകളില്‍ എവിടെയൊക്കെയോ വെളിച്ചത്തിന്റെ നുറുങ്ങുകള്‍ …

ഈ ആശുപത്രി മുറിയിലേ മങ്ങിയ വെളിച്ചത്തിലേക്ക് കണ്ണു തുറന്ന ദിവസം…

‘മോനേ… ‘

Advertisementകൈത്തണ്ടയില്‍ അമരുന്ന വിരലുകളില്‍ തലോടാനായി കൈ ഉയര്‍ത്താന്‍ ശ്രമിച്ചു … ഇല്ല, കഴിയുന്നില്ല… തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചു…. കാലുകള്‍ മരവിച്ചിരിക്കുന്നു… തൊണ്ടയില്‍ ഒരു നിലവിളി കുരുങ്ങിക്കിടന്നു…

‘കുട്ടാ…’

കൈത്തണ്ടയിലെ വിരലുകള്‍ മെല്ലെ അമരുന്നു…

കണ്ണുകള്‍ക്ക് മുന്നില്‍ രൂപങ്ങള്‍ക്ക് നിറമുണ്ടായി…

Advertisementകയ്യില്‍ പിടിച്ചിരിക്കുന്നത് കുട്ടനല്ല! വെളുത്ത കോട്ടണിഞ്ഞ് കഴുത്തില്‍ സ്‌റ്റെതസ്‌ക്കോപ്പുമായി ഡോക്ടര്‍… തിളങ്ങുന്ന കണ്ണുകളിലെ സാന്ത്വനഭാവം… തൊട്ടടുത്ത് ഇളംനീല യൂണിഫോമില്‍ നഴ്‌സുമാര്‍. ബഡ്ഡിനടുത്ത് ഏതൊക്കെയോ മെഷീനുകള്‍… ചോരയും, നീരും, ജീവശ്വാസവും ഒക്കെയായി തന്നിലേക്ക് നീളുന്ന അസംഖ്യം കുഴലുകള്‍.

‘ഞാന്‍ ഡോക്ടര്‍ മുരളീമോഹന്‍ … അങ്കിള്‍ ഇപ്പോള്‍ റിലാക്‌സ് ചെയ്യൂ…’

പിന്നീട് സിസ്റ്റര്‍മാര്‍ പറഞ്ഞാണ് അറിഞ്ഞത്… തന്നെ ഇവിടെ ആരോ എത്തിച്ചിട്ട് ഏറെ ദിവസങ്ങളായിരിക്കുന്നു. തലച്ചോറിലുണ്ടായ ഒരു സ്‌ട്രോക്ക് തന്റെ ഒരു വശം തളര്‍ത്തി.
ആഴ്ചകള്‍ക്ക് ശേഷം എന്റെ ജീവിതത്തിനൊരു തീര്‍പ്പായി… ഇനി വിശാലമായ ആകാശത്തില്‍ നിന്നും കീറിയെടുത്ത ഒരു തുണ്ട് മേഘത്തില്‍ ലോകം ഒതുക്കി അവസാനമില്ലാത്ത രാപകലുകള്‍ക്ക് കാതോര്‍ത്ത് കിടക്കാന്‍ മാത്രമേ തനിക്ക് കഴിയു….

ജീവിതവും മരണവും സ്വയം തിരഞ്ഞെടുക്കാം എന്ന അഹങ്കാരത്തിന് ഒന്ന് ഉറക്കെ കരയാന്‍ പോലും കഴിഞ്ഞില്ല.

Advertisementപരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവരുടെ, മരിച്ചു ജീവിക്കുന്നവരുടെ ഒക്കെ ‘ജീറിയാട്രിക്’ വാര്‍ഡിലേക്ക് മാറ്റുമ്പോള്‍ അതും തനിക്ക് കിട്ടിയ ഒരു ഔദാര്യമാണെന്ന് വൈകിയേ അറിഞ്ഞൊള്ളു, കുട്ടന്റെ ഔദാര്യം!

മാഞ്ഞുപോകുന്ന ഓര്‍മ്മകളില്‍ ഇന്നലകള്‍ വേദന പകര്‍ന്നു…

ജോലിത്തിരക്കുകള്‍ ഒഴിയുമ്പോള്‍ പലപ്പോഴും ഡോക്ടര്‍ മുരളി അടുത്തുവന്നിരിക്കും. ജീവനറ്റ കയ്യില്‍ തലോടി വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് മുരളി ഒരിക്കല്‍ ചോദിച്ചത്..

‘അങ്കിള്‍ ആരാണു കുട്ടന്‍, മോനാണോ?

Advertisement‘ഉം ..’

കൂടുതല്‍ സംസാരിക്കാന്‍ താല്പര്യം കാണിക്കാത്തത് കൊണ്ടാവണം മുരളി ഒന്നും ചോദിക്കാതെ എഴുനേറ്റ് പോയി.

ജീവിതവും മരണവും ഒളിച്ചു കളി തുടരവേ ദിവസങ്ങള്‍ അടര്‍ന്നു വീണു. കൈത്തണ്ടയില്‍ അമരുന്ന മുരളിയുടെ സ്പര്‍ശനങ്ങള്‍ക്ക് അബോധ മനസ്സ് കുട്ടന്റെ മുഖച്ഛായ പകര്‍ന്നു വെച്ചു. ഉണര്‍വിന്റെ നിമിഷങ്ങളില്‍ ഒരിക്കലെങ്കിലും അഛനേ തേടിവരുമെന്ന് പ്രതീക്ഷിക്കുന്ന തന്റെ മകന്റെ മുഖം…
കുട്ടന്‍… എവിടെയായിരിക്കും അവനിപ്പോള്‍…?

ഓര്‍മ്മകളുടെ വിദൂരതയില്‍ അവന്‍ കൊച്ചരിപ്പല്ലുകാട്ടി ചിരിക്കുന്നു.

Advertisementവാരന്ത്യങ്ങളിലെ ഉച്ചകളില്‍ നന്ദയുടെ മടിയില്‍ തലവെച്ചു കിടന്ന് ടി. വി. കാണുമ്പോഴാകും കുട്ടന്‍ നെഞ്ചില്‍ കയറിക്കിടക്കുക. കുഞ്ഞു കഥകളിലെ രാജകുമാരനായി കുതിരപ്പുറത്തും കാട്ടിലുമൊക്കെയുള്ള കളികഴിഞ്ഞ് അവന്‍ അവിടെ തന്നെ കിടന്നുറങ്ങും.

ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും ബാല്യത്തിന്റെ ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ കഥകളിലൂടെ, പുസ്തകങ്ങളിലൂടെ അവന്റെ മനസ്സില്‍ വരച്ചു വെക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെടുന്ന അച്ഛനും അമ്മയ്ക്കും കൂട്ടിനായി നന്ദയും കുട്ടനും നാട്ടിലേക്ക് പോയതോടെ ജീവിതത്തില്‍ നിറമുള്ള വെളിച്ചം നിറയുന്നത് അവധിക്കാലങ്ങളില്‍ മാത്രമായി.

പലപ്പോഴായി പറഞ്ഞുകേട്ട കഥകളുടെ നുറുങ്ങുകള്‍ക്ക് കാതോര്‍ത്തിരിക്കുമ്പോഴാണ് ഒരിക്കല്‍ മുരളി ചോദിച്ചത്,

‘ഇത്രയേറെ സ്‌നേഹിച്ചിട്ടും പിന്നെ എപ്പോഴാണ് കുട്ടന്‍ അകന്നുപോയത് അങ്കിള്‍?’

Advertisementഅപ്പോള്‍ മറുപടി ഒന്നും പറയാനായില്ല. വാര്‍ഡിലെ മങ്ങിയ വെളിച്ചത്തില്‍ ഉറക്കം വരാതെ കിടന്നപ്പോള്‍ കൊതിച്ചു, ആകശത്തിന്റെ ഒരു നുറുങ്ങൊന്നു കാണാന്‍ കഴിഞ്ഞെങ്കില്‍… മഴയുടെ ഇരമ്പലിനൊന്നു കാതോര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍… കൂമന്‍ മൂളുന്ന രാവുകളില്‍ നിശാഗന്ധികള്‍ പൂക്കുന്നത് നോക്കിയിരിക്കാന്‍ കഴിഞ്ഞെങ്കില്‍…!

കണ്മുന്നിലുണ്ടായിട്ടും ജീവിതത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോയവ… ഇപ്പോള്‍ നഷ്ടമായപ്പോള്‍ തിരിച്ചു കിട്ടിയെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുന്നതിന്റെ ഉള്ളുലക്കുന്ന തിരിച്ചറിവുകള്‍!

മരണത്തിന്റെ പതിഞ്ഞ കാല്‍വെപ്പുകള്‍ പടിവാതിലിലെത്തി മടങ്ങിപ്പോകുന്നതും കേട്ടുകിടക്കുന്ന രാവുകളിലൊക്കെ ആലോചിച്ചു, ജീവിതത്തെ ഇത്രയധികം സ്‌നേഹിച്ചിട്ടും എങ്ങനെയാണ് ഞാന്‍ തനിച്ചായത്?

യൌവ്വനം ആഘോഷം പോലെ കൊണ്ട് നടന്ന കാലത്ത് ജീവിതത്തില്‍ ലഹരി നിറച്ച് പലരും വന്നുപോയെങ്കിലും നന്ദ ജീവിതത്തില്‍ വന്നതോടെ അവളിലേക്കും പിന്നെ കുട്ടന്റെ വരവോടെ അവര്‍ രണ്ടാളിലെക്കും മാത്രമായി തന്റെ ലോകം ചുരുങ്ങി.

Advertisementഅവധിക്കാലങ്ങളില്‍ നാട്ടിലെത്തുമ്പോള്‍ നന്ദയെ സ്‌നേഹിച്ചും ലാളിച്ചും സ്വയം മറക്കുന്ന ദിനങ്ങള്‍. അവളുടെ ഇഷ്ടങ്ങളില്‍ മാത്രം സന്തോഷം കണ്ടെത്തി. ഇടയ്‌ക്കെപ്പോഴെങ്കിലും കുട്ടന്‍ ഞങ്ങള്‍ക്കിടയില്‍ വന്നു പോയി. സൌഹൃദം പുതുക്കലും ബന്ധു സന്ദര്‍ശനങ്ങളുമായി അവധിക്കാലങ്ങള്‍ ഓടിമറഞ്ഞു.

കൌമാരത്തിന്റെ കുസൃതികളില്‍ ശാസിക്കാതെ, മനസ്സില്‍ കുട്ടനെ ചേര്‍ത്ത് നിര്‍ത്തി പുഞ്ചിരിച്ചു. അവനൊപ്പം എന്റെു സ്വപ്നങ്ങളും ആകാശത്തിന്റെള അതിരോളം വളര്‍ന്നു… പക്ഷെ ആ വളര്‍ച്ചക്കിടയില്‍ അച്ഛനില്‍ നിന്നു അവന്റെ ദൂരം കൂടിയത് ഒരിക്കലും അറിഞ്ഞില്ല… അതോ അറിയാന്‍ ശ്രമിക്കാതെ പോയതോ?

ഒരു ജന്മത്തിനൊടുവില്‍ വീണു ചിതറുമ്പോള്‍ മാത്രം സുഗന്ധം പരത്തുന്ന ഏതോ കനി പോലെയാണ് അവനോടുള്ള സ്‌നേഹം നിറച്ച തന്റെ ഹൃദയവും എന്ന് ഒരുപാട് വൈകിയാണ് മനസ്സിലായത്.

അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്‌കേണ്ടത് അമ്മയാണ്… ഒരിക്കലും നന്ദ അത് ചെയ്തില്ല… പകരം അവന്റെ അവകാശി എന്നപോലെ അവള്‍ മാത്രം അവനില്‍ നിറഞ്ഞു. ഇടക്കെപ്പോഴോ വീണുകിട്ടുന്ന അവധിക്കാലത്തേ വിരുന്നുകാരന്‍ മാത്രമായി മാറുന്നു അച്ഛന്‍ എന്നതും അറിയാതെ പോയി.

Advertisementഫോണിലായാലും നേരിലയാലും പതിവ് ചോദ്യങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്കിടയില്‍ സംസാരിക്കാന്‍ പിന്നെ വിഷയങ്ങള്‍ ഇല്ലാതായി. എങ്കിലും മറ്റാരും അറിയാതെ മനസ്സില്‍ അവനായി കാത്തുവെച്ച സ്‌നേഹവും ഒത്തിരി സ്വപ്നങ്ങളുമുണ്ടായിരുന്നു.

സ്‌കോളര്‍ഷിപ്പ് കിട്ടി ഉന്നത പഠനത്തിനായി കുട്ടന്‍ വിദേശത്ത് പോകുന്ന ദിവസം… യാത്ര ചോദിച്ച് വാതില്‍ക്കലെത്തി അവന്‍ തിരിഞ്ഞു നിന്നു…

‘അച്ഛന്‍… എന്നെങ്കിലും എന്നേ സ്‌നേഹിച്ചിട്ടുണ്ടോ?’

ഒരു നടുക്കത്തില്‍ നിന്നുണരുമ്പോഴേക്കും കണ്ണീരിന്റെ മങ്ങിയ കാഴ്ചയിലൂടെ അവന്‍ നടന്നകന്നിരുന്നു! ഹൃദയം കൊത്തി വലിച്ച് അവന്റെ ചോദ്യം പിന്നെയെന്നും മുഖത്തിനു നേരെ തൂങ്ങിക്കിടന്നു.

Advertisementചോദ്യങ്ങളുടേയും ഉത്തരങ്ങളുടേയും നിയതമായ കള്ളികളില്‍ ജീവിതത്തെ തളച്ചിടാതെ, പിടിച്ചടക്കലുകളില്ലാതെ, പങ്കുവെക്കലുകള്‍ മാത്രമായിരുന്നു നന്ദയുമൊത്തുള്ള ജീവിതം. എന്നിട്ടും മൌനത്തിന്റെ നിഴലുകള്‍ പതുക്കെ പതുക്കെ വന്നു കയറി. പറയാനില്ലാതെ, ചോദിക്കാനില്ലാതെ, കേള്‍ക്കാനില്ലാതെ ദിവസങ്ങള്‍ എവിടേക്കോ യാത്ര പോയി. വികാരങ്ങളൊക്കെ വാങ്ങിനിറയ്ക്കാന്‍ മാത്രം ശീലിച്ച അവള്‍ ഒരിക്കലും എനിക്ക് എന്നെത്തന്നെ നഷ്ടമാകുന്നത് അറിയാന്‍ ശ്രമിച്ചില്ല……

അടുത്തിരിക്കുമ്പോഴും അകലേക്ക് അകലേക്ക് പോയ നാളുകള്‍ …

സ്‌നേഹിച്ച് ഒരിക്കലും മതിയാകില്ല എന്നു കരുതിയവര്‍ക്കിടയില്‍ നിശ്ശബ്ദമായി പോകുന്ന വാക്കുകളില്‍ ജീവിതം മെല്ലെ മെല്ലെ ഉലഞ്ഞു തുടങ്ങിയതു പോലും അറിഞ്ഞില്ല, അറിയാന്‍ ശ്രമിച്ചില്ല. പരിഭവത്തിന്റെ നിമിഷങ്ങള്‍ക്ക് അസുഖകരമായ നീളം കൂടാന്‍ തുടങ്ങിയപ്പോള്‍ പുറം തിരിഞ്ഞു കിടക്കുന്ന ദാമ്പത്യത്തിന്റെ ദിനങ്ങളുടെ എണ്ണവും കൂടി.

ബന്ധങ്ങള്‍ ഭാരങ്ങളായി ഇരുവര്‍ക്കും തോന്നിയ ഏതോ ഒരു ദിവസം നന്ദ പറഞ്ഞു…

Advertisement‘പറയാനും പങ്കുവെക്കാനും ഒന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ജീവിതം? നമുക്ക് നമ്മളെ പോലും വിശ്വസിപ്പിക്കാന്‍ കഴിയാതെ പോകുമ്പോള്‍, പിന്നെ ആ ര്‍ക്കുവേണ്ടിയാണ് നമ്മുടെയീ വേഷംകെട്ടല്‍ ? എന്നെ ആവിശ്യമുള്ള ചില പാവങ്ങള്‍ ഈ ലോകത്തുണ്ട്. ഇനി എന്റെ ജീവിതം അവരുടെ കൂടെയാണ്… പിണക്കമൊന്നുമില്ല കേട്ടോ, നിങ്ങള്‍ക്ക് ജീവിച്ചു തീര്‍ക്കാന്‍ ഒരു ജീവിതം ഉണ്ടല്ലോ.’

അടുത്ത ദിവസം നന്ദ യാത്ര പറഞ്ഞ് പോയത് നിര്‍വികാരതയോടെയാണ് കണ്ട് നിന്നത്.

ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയവര്‍ മടങ്ങി വന്നില്ല, ഒരിക്കലും… വായിച്ചുമടുത്ത പുസ്തകത്തിലെ മടക്കി വെച്ച അദ്ധ്യായം പോലെ അവരുടെ ഓര്‍മ്മകളുടെ അലമാരയില്‍ ഞാന്‍ പൊടിപിടിച്ചു കിടന്നു.

പിന്നെ അതുവരെയുള്ള മേല്‍വിലാസങ്ങളൊക്കെ നഷ്ടപ്പെട്ട് എങ്ങോട്ടൊക്കെയോ ഒഴുകിപ്പോയ ഒരു ജീവിതം…. ഒന്നിനുമല്ലാതെ, ആര്‍ക്കും വേണ്ടാതെ… ചിതലരിച്ച പ്രതീക്ഷകളുടെ മണ്‍കൂനകള്‍ പോലെ ദിവസങ്ങള്‍ ജീവിതത്തിനു മേലെ അടര്‍ന്നു വീണുകൊണ്ടേയിരുന്നു. അതിനടിയില്‍ നിന്നും ആയാസപ്പെട്ട്, മങ്ങിയ കാഴ്ചകളിലേക്ക് ഏതോ ഒരു ദിവസം കണ്ണ് തുറന്നപ്പോള്‍ അവള്‍…

Advertisementജന്മാന്തര സൌഹൃദത്തിന്റെ നീട്ടിയ വിരല്‍ത്തുമ്പുകളിലേക്ക് ആര്‍ത്തിയോടെയാണ് കൈനീട്ടിയത്…

കാലങ്ങളായി തേടിയിരുന്നവള്‍ എന്നപോലെ അവള്‍ക്കൊപ്പം നടക്കവേ ഉടഞ്ഞുചിതറിയ ജീവിതത്തിന്റെ കണ്ണാടിച്ചില്ലുകള്‍ വാരിയടുക്കി എന്റെ നേര്‍ക്കവള്‍ കാണിച്ചു…

‘നോക്കൂ, നിന്നെ… നീ തന്നെ ഉടച്ച് കളഞ്ഞ നിന്റെ ജീവിതത്തെ….’

അമ്പരന്ന്, പകച്ചുനോക്കി നില്‍ക്കുമ്പോള്‍ അവള്‍ ആശ്വസിപ്പിച്ചു,

Advertisement‘പേടിക്കണ്ട… ഉടവുകളില്ലാതെ ഞാനിത് മാറ്റി നിനക്ക് തിരിച്ചു തരും.’

‘അതിനിനി സമയമില്ലല്ലോ? എന്റെ സമയം തീരാറായി….’

ഹാ.. ഹാ. ഹാ… അവള്‍ ചിരിച്ചു… പിന്നെ പറഞ്ഞു,

‘നിനക്കും എനിക്കും ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഒട്ടും കൂടാതെ, ഒട്ടും കുറയാതെ തുല്യമായി ലഭിക്കുന്നത് ഒന്നേയുള്ളു, സമയം….. വേല ഴൃലമ േലൂൗമഹശ്വലൃ! അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്കേ വിജയിക്കാന്‍ കഴിയു… നിന്റെ തെറ്റുകളെ നീ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കൂ… അല്ലാതെ ജീവിതകാലം മുഴുവന്‍ സ്വയം ശിക്ഷിച്ചിട്ടെന്തു കാര്യം?’

Advertisementജീവിതത്തിന്റെ് വഴികളില്‍ അലഞ്ഞു തളര്‍ന്ന എനിക്ക് അവള്‍ അമ്മയും, സഹോദരിയും, ഗുരുവും, വഴികാട്ടിയും, കളിക്കൂട്ടുകാരിയും എല്ലാം ആയി. അടുത്തിരിക്കുമ്പോള്‍ സാമീപ്യം കൊണ്ടും, അകലെയാകുമ്പോള്‍ വാക്കുകള്‍ കൊണ്ടും അവള്‍ എനിക്ക് ഊര്‍ജ്ജം പകര്‍ന്നു. പരാജിതന്റെ ശരീരഭാഷ എന്നില്‍ നിന്നും മാഞ്ഞുതുടങ്ങി… വിജയങ്ങള്‍ എനിക്കൊപ്പം നടന്നു… ജീവിതത്തിന്റെ കണ്ണാടിയില്‍ സന്തോഷത്തിന്റെ സൂര്യവെളിച്ചം വെട്ടിത്തിളങ്ങുമ്പോള്‍ അവള്‍ എപ്പൊഴും ഓര്‍മ്മിപ്പിച്ചു,

‘നന്ദയും, കുട്ടനും… ഈ വെളിച്ചത്തില്‍ അവരും കൂടെ ഉണ്ടെങ്കിലേ നിന്റെ തിളക്കം കൂടൂ. അവര്‍ ഉണ്ടാവണം എന്നും നിന്നോടൊപ്പം.’

‘പക്ഷേ നീ…’

അവള്‍ തെളിഞ്ഞു ചിരിച്ചു…

Advertisement‘ഞാന്‍ ഉണ്ടാവും എന്നും കൂടെ… ഒരു വേനലിനും തളര്‍ത്താനും, കരിക്കാനും നിന്നേ വിട്ടു കൊടുക്കാതെ.’

പകലുകള്‍ പിന്നെയും പ്രകാശിച്ചു… രാവുകളില്‍ നിശാഗന്ധികള്‍ സുഗന്ധം പരത്തി. പുലര്‍മഞ്ഞില്‍ നക്ഷത്രങ്ങള്‍ തിളങ്ങി. ദിവസങ്ങള്‍ നിറമുള്ളതായപ്പോള്‍ മനസ്സില്‍ എന്നൊ മറന്നുപോയ യൌവ്വനത്തിന്റെ ഇന്നലകള്‍ കുസൃതികളുമായി കടന്നുവന്നു. വികാരങ്ങളില്‍ ചിത്രശലഭങ്ങള്‍ പാറിപ്പറന്നു. എന്ത് തെറ്റ് ചെയ്താലും അവള്‍ പൊറുക്കുമെന്ന വിശ്വാസം… പക്ഷേ ആ കുസൃതികള്‍ അവളേ തകര്‍ത്തുകളയും എന്നറിഞ്ഞില്ല.

വിശ്വാസത്തകര്‍ച്ചയുടെ അഗ്‌നിയില്‍ അവള്‍ വെന്തു നീറുന്നതു നിശ്ശബ്ദനായി നോക്കി നില്ക്കാനേ കഴിഞ്ഞുള്ളൂ.. തൊണ്ടയില്‍ ഉറഞ്ഞ കണ്ണുനീരില്‍ അവളുടെ വാക്കുകള്‍ക്ക് ഖനിയുടെ ചൂടും ആഴവും ഉണ്ടായിരുന്നു…

‘നീ എന്നെങ്കിലും ആരേയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോടാ? അല്ല, നീ സ്‌നേഹിച്ചിട്ടുണ്ട്, നിന്നേ മാത്രം… നിന്റെ ഇഷ്ടങ്ങളെ മാത്രം… നിന്റെ സൌകര്യം പോലെ.. അല്ലേ?

Advertisementഅതുവരെ ജീവിതത്തെ ജ്വലിപ്പിച്ച വെളിച്ചവും നിറങ്ങളും അവള്‍ക്കൊപ്പം പടിയിറങ്ങി..

‘അങ്കിള്‍…’

നെറ്റിയില്‍ തലോടി ഡോക്ടര്‍ മുരളി.

‘അല്ലാ, ഇന്നെവിടെയായിരുന്നു… കണ്ടില്ലല്ലൊ?’

Advertisementകയ്യില്‍ മുരളിയുടെ വിരലുകള്‍ മെല്ലെ അമര്‍ന്നു. സംസാരിക്കാന്‍ വിഷമിക്കുന്നതുപോലെ…

‘അങ്കിള്‍ ഞാന്‍ യാത്ര പറയാന്‍ വന്നതാണ്. എന്റെ സ്‌കോളര്‍ഷിപ്പ് ശരിയായി… നാളെ വിദേശത്തേക്ക് പോകുന്നു… കുട്ടന് തിരക്കാണ് എങ്കിലും വരും… ഞാന്‍ ഫോണ്‍ ചെയ്തിരുന്നു.’

മുരളിയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി, പിന്നെ അയാള്‍ എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ വേണ്ട എന്ന് ആംഗ്യം കാട്ടി, മനസ്സില്‍ പറഞ്ഞു ‘ഉം.. പൊക്കോളൂ, നല്ലതേ വരൂ…’

നിറഞ്ഞു വരുന്ന കണ്ണുകള്‍ ഇറുകെയടച്ചു. കുട്ടന്‍ തന്നെക്കാണാന്‍ വരുമെന്നോ?

Advertisementഅപ്രതീക്ഷിതമായി കേട്ട വാക്കുകള്‍ ഞരമ്പുകളില്‍ ഒഴുക്കുന്ന ജീവന്റെ തുള്ളികളില്‍ വീണു പിടഞ്ഞു… അത് താങ്ങാനാവാതെ ഹൃദയം വലിഞ്ഞു മുറുകി… ഓര്‍മ്മകളുടെ വേരുകള്‍ ഒന്നൊന്നായി അറ്റു വീണു…

കണ്ണീരൊളിപ്പിച്ച ചിരിയുമായി കുട്ടന്‍ മുന്നില്‍…

മരവിച്ചുപോയ വലതു കൈവിരലുകള്‍ അറിയാതെ അവനിലേക്ക് നീണ്ടു…

കയ്യില്‍ പരുക്കന്‍ വിരലുകളുടെ സ്പര്‍ശം.. സ്‌നേഹത്തിന്റെ ഊഷ്മളത ശ്വാസകോശങ്ങളില്‍ പ്രാണവായു നിറച്ചു… കണ്‍പോളകള്‍ക്കപ്പുറത്തേക്ക് മറഞ്ഞ കൃഷ്ണമണികള്‍ തിരികെ എത്തി… ജാലകപ്പടിയില്‍ മറഞ്ഞു നിന്ന കറുത്ത നിഴല്‍ പിന്‍വാങ്ങി… സുഖകരമായ ഉറക്കത്തിലേക്ക് മനസ്സ് വഴുതിപ്പോയി…

Advertisement‘എന്തിനാ ഡോക്ടര്‍ ? പാവം… ഉണര്‍ന്നാല്‍ അറിയില്ലേ?’ ആന്‌സി സിസ്റ്റര്‍ ഡോക്ടര്‍ മുരളിമോഹനോടു ചോദിച്ചു…

‘ഇല്ല സിസ്റ്റര്‍ … അദ്ദേഹം ഇനി ഓര്‍മ്മകളുടെ ലോകത്തേക്ക് തിരിച്ചു വരില്ല… ഈ സ്പന്ദനങ്ങള്‍ ഏതാനും മണിക്കൂറുകള്‍ കൂടിയേ ഉള്ളു… അതുവരേയ്ക്കും ജീവന്‍ ഈ സ്പര്‍ശത്തിലാണ്… ഇത് വെറുമൊരു ആര്‍ട്ടിഫിഷ്യല്‍ ലിംബ് അല്ല… ഈ കാലമത്രയും അദ്ദേഹം തന്നെ തലോടുമെന്നു കൊതിച്ച മകന്റെ കയ്യാണ്… ആ ഒരു സന്തോഷത്തോടെ അദ്ദേഹം പൊയ്‌ക്കോട്ടേ… വേറൊന്നും നമുക്ക് ചെയ്യാനില്ല…..’

ആരോ തന്നെ ഉറ്റു നോക്കി അടുത്ത് നില്ക്കുകന്നതുപോലെ… അടഞ്ഞ കണ്ണുകള്‍ക്കപ്പുറത്ത് നിന്നും ഹൃദയത്തിലേക്ക് ഒഴുകി എത്തുന്ന സ്‌നേഹത്തിന്റെ നിശ്വാസം.

‘അള്ളാഹു അക്ബര്‍… അള്ളാഹു അക്ബര്‍…’

Advertisementപുറത്ത് നിന്ന് ഒഴുകിവരുന്ന മഗ്‌രിബ് നമസ്‌കാരത്തിനുള്ള ബാങ്ക് വിളി…

കണ്ണുകള്‍ തുറന്നു… മുറിയില്‍ നിറയാന്‍ തുടങ്ങിയ ഇരുട്ടു മാത്രം…

കയ്യിലമര്‍ന്നിരിക്കുന്ന വിരലുകളിലേക്കുള്ള നോട്ടം നീണ്ടു… പ്രാണന്റെ തുള്ളികള്‍ പോലെ ഇറ്റിറ്റു വീഴുന്ന ജീവജലം നിറഞ്ഞ കുഴലിന്റെ സ്റ്റാന്റില്‍ പിടിപ്പിച്ചിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ലിംബില്‍ എത്തി തടഞ്ഞു നിന്നു!

മനസ്സും ശരീരവും ആ തിരിച്ചറിവില്‍ വിറകൊണ്ടു… പിന്നെ ഇതുവരെ ഒഴുകി രക്തത്തില്‍ കലര്‍ന്ന ജീവന്റെ സ്പന്ദനങ്ങള്‍ അതിവേഗം കുഴലിലേക്ക് തിരികെ ഒഴുകാന്‍ തുടങ്ങി… അത് ജീവനില്ലാത്ത മരക്കയ്യിലൂടെ നിലത്ത് വീണു പടിവതിലും കടന്നു പുറത്തേക്കൊഴുകി. അനാഥത്വത്തിന്റെ തണുപ്പില്‍ മരവിച്ചു കിടക്കുന്ന ജന്മങ്ങളില്‍ നിന്നും ഒരു നിലവിളിയോടെ ഒലിച്ചിറങ്ങിയ പ്രാണന്റെ നീര്‍ച്ചാലുകള്‍ ഒന്ന് ചേര്‍ന്നു ഭൂമിയുടെ ഹൃദയം തേടി ഒഴുകി…

Advertisement 

 101 total views,  1 views today

Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment6 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema8 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science10 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment11 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment11 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment16 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement