Suresh Vicky
English Title : Scandal Story Of An Obsession
എങ്ങനെ ആയിരിക്കും അവിഹിത ബന്ധങ്ങൾ ഉണ്ടാകുന്നത് ? സാഹചര്യങ്ങൾ മാറുന്നു എന്നത് ഒഴിച്ചാൽ ഇത്തരം ബന്ധങ്ങൾക്ക് കാരണങ്ങൾ മിക്കപ്പോഴും ഒരുപോലെ ആയിരിക്കും.ഈ വർഷം ഇറങ്ങിയ ഒരു സ്പാനിഷ് സീരീസ് ആണിത് (Scandal Story Of An Obsession).ഇനി കഥയിലോട്ടു വരാം നമ്മുടെ കഥാനായിക ഒരു 16-17 വയസുള്ള പെണ്കുട്ടിയുടെ അമ്മയാണ്, 42 വയസിനടുത്തു പ്രായം ഉള്ള അവർ ഭർത്താവുമായി ബന്ധം വേർപെട്ടാണ് നിൽക്കുന്നത് ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ട അവസ്ഥ അതിൽ നിന്ന് രക്ഷപ്പെടാനും വീണ്ടും ജീവിതവും കുടുംബവും ഒന്നിക്കാനും ഒരു വഴി മുന്നിൽ വരുമ്പോൾ അതിയായി സന്തോഷിക്കുന്നു എന്നാൽ വിധി എല്ലാം മാറ്റി മറിക്കുന്നു. ആ മെന്റൽ ട്രോമായിൽ നിന്നു ആത്മഹത്യ എന്ന മർഗ്ഗത്തിലോട്ടു നായിക ചെന്നെത്തുന്നു തുടർന്ന് മരിക്കാൻവേണ്ടി കടലിലോട്ടു നടന്നു പോകുന്നു.
എന്നാൽ നായികയെ ഒരു 17 വയസുകാരൻ പയ്യൻ രക്ഷിക്കുന്നു തുടർന്ന് വേർപെടുത്താൻ സാധിക്കാത്ത ഒരു ബന്ധം അവർതമ്മിൽ ഉണ്ടാകുന്നു.തുടർന്ന് സംഭവബഹുലം ആയ കാര്യങ്ങൾ ആണ് നടക്കുന്നത്.പെണ്ണൊരുബെട്ടാൽ എന്തൊക്കെ നടക്കുമോ അതൊക്കെ ഇവിടേം സംഭവിക്കുംന്നുണ്ട്.
EP1 ൽ പ്രേക്ഷകർക്ക് നായികയോട് സഹതാപം തോന്നുകയാണെങ്കിൽ ep 2 ൽ പ്രേക്ഷകർക്ക് തോന്നും ഇവൾ എന്നാ ഭവിച്ചാണ് എന്നു EP 3 – Ep 8 വരെ നായികയെ വേറെ വേറെ അംഗിളിൽ കാണേണ്ട വരും.ലസ്റ്റ്, ലൗ, ഒബ്സെഷൻ, സെക്സ്, പോസസ്സീവ്നെസ്, കൂടെ ഇച്ചിരി മെന്റൽ പ്രോബ്ലെം കൂടി ചേർക്കുവനെൽ എന്തൊക്കെ സംഭവിക്കുമോ അതെല്ലാം ഈ സീരീസിൽ ഉണ്ട്
തുടർന്നുള്ള സംഭവ വികസങ്ങളിൽ കൊലയും ചതിയും വഞ്ചനയും ഒക്കെ ഉണ്ടാകുന്നു.ബന്ധത്തിന് എന്തു സംഭവിക്കും എന്നു അറിയാനും ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകൾ കണ്ടു തന്നെ അറിയണം.സ്ഥിരം കണ്ടുമടുത്ത ഒരു ക്ലൈമാക്സ് അല്ല ഈ സീരിസിന്റെത്. അങ്ങേയറ്റം അസ്വസ്ഥ പെടുത്തുന്നതുമായ ക്ലൈമാക്സ് ആണ് ഈ സീരീസിന് ഉള്ളത്.മികച്ച അഭിനയ മുഹൂർത്തങ്ങളും ഇന്റൻസ് ആയ സ്റ്റോറിയും മികച്ച സംവിധാനവും തന്നെ ആണ് ആകർഷണം.നായികയായി എത്തിയ അലക്സാണ്ട്ര ജിമെന്സിന്റെ മികച്ച അഭിനയം തന്നെ ആണ് ആകർഷണം വിവിധ മാനസിക സംഘർഷങ്ങൾ ഭംഗിയായി പുള്ളിക്കാരി ചെയ്യുന്നുണ്ട്.
മാനസിക ആരോഗ്യം ഒരാൾക്ക് എത്രത്തോളം ആവശ്യവും അതിന്റെ അഭാവം എങ്ങനെ ഒരു മനുഷ്യനെ മാറ്റി മറിക്കും എന്നതിന്റെ മികച്ച ദൃശ്യ ആവിഷ്കാരം ആണ് ഈ സീരീസ്.