സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ‘സ്പാർക്ക് L.I.F.E’ ! ആമസോൺ പ്രൈമിൽ

പുതുമുഖതാരം വിക്രാന്ത്, മെഹ്‌റിൻ പിർസാദ, രുക്‌സാർ ധില്ലൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ‘സ്പാർക്ക് L.I.F.E’ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു. വിക്രാന്ത് തന്നെ കഥയും, തിരക്കഥയും കൈകാര്യം ചെയ്ത ഈ ചിത്രം നവംബർ 17നാണ് തിയേറ്റർ റിലീസ് ചെയ്തത്. ഡെഫ് ഫ്രോഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന് ‘ഹൃദയം’ ഫെയിം ഹെഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു.

മലയാള താരം ഗുരു സോമസുന്ദരം പ്രതിനായകനായെത്തിയ ഈ ത്രില്ലർ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. നാസർ, വെണ്ണേല കിഷോർ, സുഹാസിനി മണിരത്‌നം, സത്യ, ബ്രഹ്മാജി, ശ്രീകാന്ത് അയ്യങ്കാർ, അന്നപൂർണമ്മ, ചമ്മക് ചന്ദ്ര, രാജാ രവീന്ദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗുഡ് vs ഈവിൾ കൺസെപ്റ്റിൽ ട്വിസ്റ്റുകളും ടേണുകളും ഉൾക്കൊള്ളിച്ച് ഒരുക്കിയ ‘സ്പാർക്ക് L.I.F.E’ ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനം തുടരുന്നതിനാൽ പ്രേക്ഷകർക്ക് കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാവുന്നതാണ്. പിആർഒ: ശബരി.

You May Also Like

ടോവിനോയുടെ തല്ലു’മാല’പ്പാട്ട്

Latheef Abbas ടോവിനോയുടെ തല്ലു’മാല’പ്പാട്ട് ഒരു മലബാറുകാരനെന്ന നിലയിൽ മലബാറിൻ്റെ ഉപ്പും പുളിയും സിനിമയെന്ന ജനകീയ…

അനുഷ്‌കയെ വിവാഹം കഴിക്കാൻ പ്രഭാസിന്റെ കുടുംബം പ്രഭാസിനോട് ആവശ്യപ്പെട്ടു ? അഞ്ചു സുപ്രധാന തെന്നിന്ത്യൻ ഗോസിപ്പുകൾ

തെന്നിന്ത്യൻ സിനിമാലോകത്ത് ഇന്ന് പല വാർത്തകളും ചർച്ചയായിരുന്നു. തെന്നിന്ത്യൻ നടി മൃണാൽ ഠാക്കൂറിന്റെ വിവാഹ വാർത്തയോട്…

‘തല’യും വിഘ്‌നേഷ് ശിവനും ഒന്നിക്കുന്നു, നായിക നയൻതാര

തമിഴ് സിനിമാരാധകരുടെ സ്വന്തം ‘തല’യും യുവ സംവിധായകൻ വിഘ്‌നേഷ് ശിവനും ഒന്നിക്കുന്നു . ‘എകെ 62’…

ശരത് പാടിയ “ശ്രീരാഗമോ തേടുന്നു” എന്ന പാട്ടിന്റെ ഈ വീഡിയോയുടെ താഴെ വന്ന കമന്റുകൾ വായിച്ചാൽ മലയാളിയുടെ സംഗീത ബോധം അറിയാൻ

Midhun Surendran മലയാളികൾ എത്രമാത്രം വിവരക്കേടാണെന്ന് ശരത് പാടിയ “ശ്രീരാഗമോ തേടുന്നു ” എന്ന പാട്ടിന്റെ…