ഏറ്റവും കൂടുതൽ വയലൻസും, ന്യൂഡിറ്റിയുമുള്ള ചരിത്ര സീരിസ് ..
‘സ്പാർട്ടക്കസ്’(SPARTACUS).

Vineesh Cheenikkal

റോമൻ സാമ്രാജ്യത്തിലെ അടിമത്ത വ്യവസ്ഥക്കെതിരെ പോരാടിയ വിപ്ലവ നായകനായ സ്പാർട്ടക്കസിന്റെ പോരാട്ടങ്ങളുടെ കഥ പറഞ്ഞ സീരിസ് .ബിസി 70-73 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ഒരു ത്രേഷ്യൻ (Thracian) ആയ സ്പാർട്ടക്കസ്, റോമൻസിനാൽ ചതിക്കപെട്ടു ഒരു സ്വതന്ത്ര വ്യക്തിയിൽനിന്ന് ഒരു അടിമയായി മാറുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്. റൊമാൻസിന്റെ വഞ്ചനയിൽ താൻ ജീവനേക്കാളേറെ സ്നേഹിക്കുന്ന തന്റെ ഭാര്യയെ തനിക്കു എന്നൊന്നേക്കുമായി നഷ്ടമായി എന്ന സത്യം മനസിലാക്കുന്ന സ്പാർട്ടക്കസ്സ്, അടിമകളെ മോചിപ്പിച്ച്, അവരെ ഒരുമിച്ചു നിർത്തി ഒരു വിപ്ലവ നായകനായി മാറി റോമൻ സാമ്രാജ്യത്തിന്റെ അടിമത്ത വ്യവസ്ഥയ്ക്കെതിരെ പോരാടുന്നതാണ് സീരിസിന്റെ മെയിൻ പ്ലോട്ട്.
നമ്മുടെ ‘Spider -Man’ Trilogy യുടെയും ‘Evil Dead’ സിനിമകളുടെയുമൊക്കെ സംവിധായകനായ ‘Sam Raimi’ ആണ് ഈ സീരിസിന്റെ ക്രിയേറ്റർ.

ഞാൻ കണ്ടിട്ടുള്ള സീരിസുകളിൽ വെച്ച് ഏറ്റവും കൂടുതൽ വയലൻസും, ന്യൂഡിറ്റിയുമുള്ള സീരിസ് ഇതാണ്. വയലൻസും, ന്യൂഡിറ്റിയും ഇല്ലാത്ത ഒറ്റ എപ്പിസോഡ് പോലുമില്ല എന്ന് തന്നെ വേണേൽ പറയാം. പ്രത്യേകിച്ച് സീസൺ 3യിൽ ഒക്കെ ഒരേ എപ്പിസോഡിലും ന്യൂഡിറ്റി വേണം എന്ന വാശിയിൽ കുത്തി നിറച്ച പോലെ ന്യൂഡിറ്റിയും , സെക്സ് സീനുകളും ഉണ്ട്. വയലൻസിനെ പറ്റി ഒറ്റ വാക്കിൽ പറഞ്ഞാൽ ചോരക്കളിയാണ് ഈ സീരിസ് മുഴുവൻ. ജപ്പാൻക്കാർ അവരുടെ വിഡിയോയിൽ കാണിക്കാൻ മടിക്കുന്ന അവയവം വരെ ഇതിൽ കാണിക്കുന്നുമുണ്ട്. അത് പച്ചക്കു വെട്ടി കളയുന്നുമുണ്ട്.

ഈ സീരിസിന്റെ ഫിനാലയായ ‘Victory’ എന്ന എപ്പിസോഡിന് 9.7 ആണ് IMDB റേറ്റിംഗ്… അതായത് ക്ളൈമാക്സ് കൊണ്ട് പോയി കുളമാക്കാതെ അടിപൊളി ഫിനാലെ തന്നെ പ്രേക്ഷകർക്ക് കിട്ടി. കഥാപാത്രങ്ങളെ നോക്കിയാൽ, “സ്പാർട്ടക്കസ് “എന്നൊരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് അല്ലാതെ തന്നെ എല്ലാവർക്കും തുല്യപ്രാധാന്യം കൊടുത്തിട്ടുണ്ട് ഇതിൽ. പ്രത്യേകിച്ച് Crixus, Gannicus. ഒരുപാടു കഥാപാത്രങ്ങളുള്ള സീരിസിൽ എല്ലാർക്കും പ്രോപ്പർ ആയി ഒരു സ്റ്റോറി ആർക്ക് ഉണ്ട്.സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം, യുദ്ധം ഇതിനുമൊക്കെ പുറമെ പ്രണയത്തിനു വളരെ പ്രാധാന്യമുള്ള സീരിസാണ്. ഭൂരി ഭാഗം കഥാപാത്രങ്ങൾക്കും മികച്ച ലവ് ട്രാക്ക് ഉണ്ട്. എന്തിനു വില്ലന് പോലും നല്ലൊരു ലവ് ട്രാക്ക് ഉണ്ട്. വളരെ ശക്തമായ ഒരുപാട് സ്ത്രീകഥാപാത്രങ്ങൾ സീരിസിലുണ്ട്. Lucretia,Llithya, Naevia,etc…  Game Of Thrones” ശേഷം ഇത്രക്ക് അധികം മികച്ച സ്ത്രീ കഥാപാത്രങ്ങളുള്ള ഒരു സീരീസ് ഞാൻ കണ്ടിട്ടില്ല.
ഇനി സീരിസ് കാണാൻ പോകുന്നവരോട്…..

‘Andy Whitfield ‘:

സ്പാർട്ടക്കസ് സീരീസ് കണ്ട ആരും മറക്കാത്ത പേര്. അത്രയ്ക്കും ഗംഭീരമായാണ് പുള്ളി ആദ്യ സീസണിൽ സ്പാർട്ടക്കസ് ആയി സ്‌ക്രീനിൽ നിറഞ്ഞാടിയത്…പക്ഷെ റിയൽ ലൈഫിൽ കാൻസർ വന്നു പുള്ളി മരിച്ചത് കൊണ്ട്, ക്രിയേറ്റേർസ് സെക്കന്റ്‌ സീസൺ മുതൽ ‘Liam McIntyre’ നെ ആ റോളിലേക്ക് കാസ്റ്റ് ചെയ്തു.
സെക്കന്റ്‌ സീസൺ മുതൽ കാസ്റ്റ് മാറുന്നത് കൊണ്ട് പെട്ടെന്നു അതുമായി പൊരുത്തപെടാൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ ഒന്നുരണ്ട് എപ്പിസോഡ് കാണുമ്പോൾ അത് സെറ്റ് ആവും.പിന്നെ ‘നേവ്യ’ എന്ന കഥാപാത്രത്തിന്റെ കൂടെ കാസ്റ്റ് ചേഞ്ച്‌ ആവുന്നുണ്ട്. സത്യം പറയാലോ പുതിയ പെണ്ണ് നല്ല ഊള അഭിനയം ആയിരുന്നു.

Prequel Season :

സീസൺ 1 കഴിഞ്ഞാൽ 6 എപ്പിസോഡ് ഉള്ള ഒരു പ്രീക്വൽ സീസൺ കണ്ടിട്ട് മാത്രമേ സീസൺ 2 കാണാൻ പാടുള്ളു. അറീനയിൽ പോരാടി വിജയം കൈവരിച്ചു സ്വാതന്ത്ര്യം നേടിയ ഒരേയൊരു പോരാളിയായ ‘’Gannicus” ന്റെ കഥയാണ് ഇതിൽ പറയുന്നത്. സ്പാർട്ടക്കസിന്റെ അത്ര തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ഇതും. ആദ്യ സീസൺ ഇച്ചിരി സ്ലോ ആണ്. അറിനയിൽ നിന്നുള്ള പോരാട്ടമൊക്കെയാണ് ആദ്യ സീസൺ. Hand To Hand Combat ടൈപ്പ് ആക്ഷൻ സീനുകളാണ് സീസൺ 1 ൽ കൂടുതൽ കാണാൻ കഴിയുക. പക്ഷെ സെക്കന്റ്‌ സീസൺ മുതൽ വാർ തുടങ്ങിയ ശേഷം സീരീസ് പക്കാ മാസ്സ് ത്രില്ലാണ്. (എനിക്ക് 2nd, 3rd സീസൺ ആണ് കൂടുതൽ Engaging ആയി തോന്നിയത് ). വളരെ മൃഗീയവും, പൈശാചികവുമായ ഒരുപാടു കൊലപാതകങ്ങൾ ഉള്ളതു കൊണ്ട് തന്നെ മനസിന്‌ ഇച്ചിരി കട്ടിയുള്ളവർ മാത്രം സീരിസ് കാണുക.
സീരീസ് കാണേണ്ടേ ഓർഡർ

Season 1: Blood and Sand (2010)
Prequel Season: Gods of the Arena (2011)
Season 2: Vengeance (2012)
Season 3: War of the Damned (2013)
2010 മുതൽ 2013 വരെ സ്റ്റാർസ് ചാനലിൽ സംപ്രേഷണം ചെയ്ത ഈ സീരിസിൽ ആകെ Avg 55 മിനുട്ട് ദൈർഘ്യമുള്ള 39 എപ്പിസോഡുകൾ ആണ് ഉള്ളത്.

You May Also Like

ഒറ്റ ചിരിയിലൂടെ ലോകം കീഴടക്കിയ കൈലിയ പോസി ആത്മഹത്യ ചെയ്തു

അമേരിക്കൻ ടിവി ചാനലായ ടിഎൽസിയിൽ സംപ്രേക്ഷണം ചെയ്ത ‘ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ എന്ന ടിവി ഷോയിലൂടെ…

സമകാലികരിൽ പലരും സിനിമയിലേക്ക് മടങ്ങി വന്നിട്ടും കാർത്തിക മാത്രം ആ വഴിക്ക് ചിന്തിക്കുന്നില്ല !

Bineesh K Achuthan മലയാള സിനിമ ഒരു പരിണാമ സന്ധിയിൽ നിൽക്കുമ്പോൾ കടന്നു വരികയും ആ…

നസ്ലിൻ ആദ്യമായി നായകനാവുന്ന ’18+’ പ്രദർശനത്തിന്

നസ്ലിൻ നായകനാവുന്ന ’18+’ പ്രദർശനത്തിന് മലയാളി പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രിയങ്കരനായ യുവതാരം നസ്ലിൻ ആദ്യമായി നായകനാവുന്ന…

നടി രമ്യ പാണ്ഡ്യന്റെ അടിപൊളി ഫോട്ടോഷൂട്ടാണ് ഇപ്പോള് ലൈക്കുകൾ വാരിക്കൂട്ടുന്നത്

അടുത്തിടെ തമിഴകത്ത് നിന്ന് നിരവധി നടിമാർ സിനിമാരംഗത്തേക്ക് ചുവടുവെച്ച് വിജയക്കൊടി പാറുകയാണ്. അങ്ങനെ അഭിനയവും സൗന്ദര്യവും…