SPB പാടാത്ത പാട്ടുകൾ
Alvin Chris Antony
എസ്. പി. ബാലസുബ്രഹ്മണ്യം തെന്നിന്ത്യൻ സിനിമാ ഗാനങ്ങളുടെ മുടി ചൂടാ മന്നൻ. പുള്ളിക്ക് ഒരാഗ്രഹം – മറ്റു ഗായകരുടെ ശബ്ദത്തിൽ വന്ന ചില ഗാനങ്ങൾ ഒന്ന് പാടിനോക്കാമെന്ന്.പലപ്പോഴും നമുക്ക് ചില പാട്ടുകൾ കേൾക്കുമ്പോൾ തോന്നാറില്ലേ ഇത് മറ്റൊരാൾ ആയിരുന്നു പാടിയിരുന്നതെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്ന്. മിക്കവാറും നമ്മുടെ പ്രിയ ഗായകരെയാവും ഇത്തരത്തിൽ സങ്കൽപ്പിക്കുക. എന്നാൽ ചിലപ്പോൾ പാടി റെക്കോർഡ് ചെയ്യുന്നത് പോയിട്ട് സ്റ്റേജ് പ്രോഗ്രാമിൽ പോലും സമകാലീരരോ ജൂനിയേഴ്‌സോ ആയ ഒറിജിനൽ ഗായകരുടെ ഗാനങ്ങൾ ആരും പാടി കേട്ടിട്ടുണ്ടാവില്ല. വളരെ സ്വാഭാവികം.
അപ്പോഴാണ് നമ്മുടെ എസ്. പി. ബിയുടെ ചില വട്ടുകൾ. അദ്ദേഹം ഈ ഗാനങ്ങൾ ഒരു കാസറ്റാക്കി പുറത്തിറക്കി. 14 ഗാനങ്ങൾ ഉണ്ട് ഈ ശേഖരത്തിൽ. കാസറ്റിന്റെ പേര് – “SPB പാടാത്ത പാടൽഗൾ”. ഇവയാണ് അദ്ദേഹത്തിന് വരെ അസൂയ തോന്നിച്ച പാട്ടുകൾ, ഇവരാണ് അവ പാടാൻ ഭാഗ്യം ലഭിച്ച ഗായകർ….
1. “ആസയെ അലൈ പോലെ…”
ചിത്രം : തായ് പിറന്താൽ വഴി പിറക്കും (1958)
സംഗീതം: കെ വി മഹാദേവൻ
വരികൾ: കണ്ണദാസൻ
ആലാപനം: തിരുച്ചി ലോകനാഥൻ
2. “അന്ത അറബി കടലോരം…”
ചിത്രം: ബോംബേ
സംഗീതം: എ ആർ റഹ്‌മാൻ
വരികൾ: വൈരമുത്തു
ആലാപനം: റഹ്‌മാൻ, സുരേഷ് പീറ്റർ, സ്വർണലത
3. “ദേവൻ കോവിൽ മണി ഓസൈ…”
ചിത്രം: മണി ഓസൈ (1963)
സംഗീതം: എം എസ് വിശ്വനാഥൻ-ടി കെ രാമമൂർത്തി
വരികൾ: കണ്ണദാസൻ
ആലാപനം: സിർകഴി ഗോവിന്ദരാജൻ
4. “എന്നൈ താലാട്ട വരുവാല..”
ചിത്രം: കാതലുക്ക് മരിയാദൈ
സംഗീതം: ഇളയരാജ
വരികൾ: പഴനിഭാരതി
ആലാപനം: ഹരിഹരൻ, ഭാവതരിണി
5. “കാലയും നീയേ മാലയും നീയേ…”
ചിത്രം: തേൻ നിലാവ്
സംഗീതം: എ എം രാജ
വരികൾ: കണ്ണദാസൻ
ആലാപനം: എ എം രാജ, എസ് ജാനകി
6. “കണ്ണേ കലൈമാനേ…”
ചിത്രം: മൂണ്ട്രാം പിറൈ
സംഗീതം: ഇളയരാജ
വരികൾ: കണ്ണദാസൻ
ആലാപനം: യേശുദാസ്
7. “നിലവേ എന്നിടം നേരുങ്ഗാതെ..”
ചിത്രം: രാമു
സംഗീതം: എം എസ് വിശ്വനാഥൻ
വരികൾ: കണ്ണദാസൻ
ആലാപനം: പി ബി ശ്രീനിവാസ്, പി സുശീല
8. “ഒരു നാൾ പോതുമാ…”
ചിത്രം: തിരുവിളയാടൽ
സംഗീതം: കെ വി മഹാദേവൻ
വരികൾ: കണ്ണദാസൻ
ആലാപനം: എം ബാലമുരളീകൃഷ്ണ
9. “പാവാടൈ ധാവണിയിൽ…”
ചിത്രം: നിച്ചയ താംബൂലം
സംഗീതം: എം എസ് വിശ്വനാഥൻ-ടി കെ രാമമൂർത്തി
വരികൾ: കണ്ണദാസൻ
ആലാപനം: ടി എം സൗന്ദരരാജൻ
10. “പൂങ്കാറ്റ്റ് തിരുമ്പുമാ…”
ചിത്രം: മുതൽ മരിയാദൈ
സംഗീതം: ഇളയരാജ
വരികൾ: വൈരമുത്തു
ആലാപനം: മലേഷ്യ വാസുദേവൻ, എസ് ജാനകി
11. “രാസാത്തി ഉന്ന കാണാതെ നെഞ്ചം…”
ചിത്രം: വൈദേഹി കാത്തിരുന്താൽ
സംഗീതം: ഇളയരാജ
വരികൾ: വാലി
ആലാപനം: പി. ജയചന്ദ്രൻ
12. “സൊല്ലാതാൻ നിനൈക്കിറേൻ…”
ചിത്രം: സൊല്ലാതൻ നിനൈക്കിറേൻ
സംഗീതം: എം എസ് വിശ്വനാഥൻ
വരികൾ: കണ്ണദാസൻ
ആലാപനം: എംഎസ് വിശ്വനാഥൻ, എസ് ജാനകി
13. “തെൻപാടി ചീമയിലെ…”
ചിത്രം: നായകൻ
സംഗീതം: ഇളയരാജ
വരികൾ: പുലമൈപിതൻ
ആലാപനം: ഇളയരാജ, കമലഹാസൻ
14. “തൂളിയിലെ ആടവന്ത…”
ചിത്രം: ചന്നത്തമ്പി
സംഗീതം: ഇളയരാജ
വരികൾ: ഗംഗൈ അമരൻ
ആലാപനം: മനോ
കാലയും നീയേ, നിലവേ എന്നിടം, പാവാടൈ ധാവണിയിൽ ഒക്കെ ശരിക്കും ആദ്യമായാണ് ഞാൻ കേൾക്കുന്നത് ശരിക്കും എസ്. പി. ബിയെ മനസ്സിൽ കണ്ട് തയ്യാറാക്കിയത് പോലെ തന്നെ. പിന്നീട് ഒറിജിനൽ കേട്ടപ്പോഴും SPB വേർഷൻ്റെ അത്ര പിടിച്ചില്ല. ഇളയരാജയും ജയചന്ദ്രനും മനോയും യേശുദാസുമെല്ലാം പാടിയവയും അദ്ദേഹം വീണ്ടും പാടുമ്പോൾ മറ്റൊരു തലത്തിൽ തന്നെയെത്തിക്കുകയാണ്. എസ്. പി ബിയുടെ ശബ്ദത്തിന്റെയും ശൈലിയുടെയും പ്രത്യേകത അതിൽ എടുത്ത് കാണാം. താല്പര്യമായുള്ളവർ ഈ പാട്ടുകളും അവയുടെ ഒറിജിനലും ഒന്ന് കേട്ട് നോക്കൂ. ഈ ലിങ്കിൽ നിങ്ങൾക്ക് അവ കണ്ടെത്താം.