Connect with us

Health

കല്യാണം കഴിക്കുമ്പോൾ ആവശ്യമില്ലാത്ത ജാതിയും ജാതകവും എല്ലാം നോക്കും പക്ഷെ ജനറ്റിക്സ് പരിശോധിക്കാറില്ല

ഒന്ന്, മോഡേൺ മെഡിസിൻ / ഹോമിയോ / ആയുർവ്വേദം അല്ലെങ്കിൽ മറ്റേതെങ്കിലും ചികിത്സ രീതിയിലോ ജനറ്റിക് ഡിസൊർഡറുകൾക്ക് വേണ്ടി ‘ഓറൽ മരുന്നുകൾ’

 67 total views

Published

on

“കല്യാണം കഴിക്കുമ്പോൾ മതം, ജാതി, സമ്പത്ത് , ജാതകം, സമയം എല്ലാം നോക്കും പക്ഷെ വിവാഹിതരാകാൻ പോകുന്നവരുടെ ജനറ്റിക്സ് പരിശോധിക്കാറില്ല”

കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളം ഒന്നാകെ ചർച്ച ചെയ്യുന്നത് Spinal Muscular Astrophy (SMA), മറ്റ് ജനിതക രോഗങ്ങൾ എന്നിവയെക്കുറിച്ചാണല്ലോ! സകല മാധ്യമങ്ങളും, ട്രോൾ ഗ്രൂപ്പുകളും ഇത് ചർച്ചവിഷയമാക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. കാരണം അധികം ആളുകൾക്കും സുപരിചിതമല്ലാതിരുന്ന ഈ രോഗങ്ങളെക്കുറിച്ച് അല്പമെങ്കിലും അവബോധം സൃഷ്ടിക്കുവാൻ ഇതുവഴി കഴിഞ്ഞു.

DNA ഘടനയിലുണ്ടാകുന്ന എറർ ആണ് ജനറ്റിക് ഡിസൊർഡറുകൾ ഉണ്ടാകാനുള്ള കാരണം (DNA യിലെ ചില പ്രോട്ടീനുകളുടെ അഭാവത്തെയാണ് ഇവിടെ എറർ എന്ന് സൂചിപ്പിക്കുന്നത്). ഒന്നെങ്കിൽ പാരമ്പര്യമായി ലഭിച്ചതോ അല്ലെങ്കിൽ മ്യുട്ടേഷനിലൂടെ (ഗർഭാവസ്ഥയിൽ അമ്മ കഴിക്കുന്ന ഏതേങ്കിലും മരുന്നുകളുടെ ഫലമോ, അല്ലെങ്കിൽ ദൂഷ്യ വസ്തുക്കൾ ഉള്ളിൽ ചെല്ലുമ്പോൾ DNA ഘടനയിൽ ഉണ്ടാകുന്ന മാറ്റം) ഉണ്ടായതാകാം ആ എറർ.

Fertilisation നടക്കുമ്പോൾ തന്നെ രൂപപ്പെടുന്നതാണ് DNA. DNA യിൽ രണ്ട് ജീനുകളാണ് ഉണ്ടാവുക. ഒന്ന് അച്ഛനിൽ നിന്ന് വരുന്നതും മറ്റൊന്ന് അമ്മയിൽ നിന്ന് വരുന്നതും. ഈ ജീനുകളാണ് നമ്മുടെ characteristics തീരുമാനിക്കുന്നത്. പല തരത്തിലുള്ള മുസ്‌ക്കുലർ ഡിസ്ട്രോഫി യും, SMA യും ശാസ്ത്രലോകം കണ്ടുപിടിച്ചിട്ടുണ്ട്. ജീനുകൾ കോഡ് ചെയ്യുമ്പോൾ, എറർ ഉണ്ടാകുന്ന ഭാഗം അഥവാ കോഡ് ചെയ്യാൻ വിട്ട് പോയ പ്രോട്ടീൻ അനുസരിച്ചാണ് ഇവ ഓരോന്നും വ്യത്യസ്തം ആകുന്നത്.

അതായത് ലളിതമായി പറഞ്ഞാൽ, ഏതെങ്കിലും ഓറൽ മരുന്നിന്റെ സഹായംകൊണ്ട് ഈ എററിനെ മാറ്റാൻ കഴിയില്ല എന്നർത്ഥം. കാരണം, ശുക്ലവും അണ്ഡവും കൂടിച്ചേരുമ്പോൾ തന്നെ രൂപപ്പെടുന്ന ഒന്നാണ് DNA. അതുകൊണ്ട് തന്നെ DNA യുടെ ഘടനയെ നമുക്ക് ഒറൽ മരുന്ന് കൊണ്ട് മാറ്റാൻ കഴിയില്ല. കഴിയുന്നത് ഒന്ന് മാത്രമാണ്, എറർ ഉണ്ടായ ഭാഗത്ത് കൃത്യമമായ ജീൻ കൂട്ടി ചേർക്കുക. ഇത് തന്നെയാണ് കഴിഞ്ഞ ദിവസങ്ങിൽ ഒരുപാട് ചർച്ചകൾക്ക് വിധേയമായ Zolensgema എന്ന 18 കോടി വില വരുന്ന മരുന്ന് ചെയ്യുന്നത്. കൃത്രിമമയായി ഉണ്ടാക്കിയ, എറർ ഇല്ലാത്ത പുതിയ ജീൻ, വെയിനിലേക്ക് ഇൻജെകെട് ചെയ്യുകയാണ് ഈ പ്രോസസിൽ ചെയ്യുന്നത്. ഇതിനെ ജീൻ തെറാപി എന്നറിയപ്പെടും. ഇപ്പോൾ ഇതെങ്ങും സാർവത്രികമായിട്ടില്ല. പഠന നിരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നതെ ഉള്ളു.

ഇനി പ്രധാനമായും പറയാനുള്ളത് –

ഒന്ന്, മോഡേൺ മെഡിസിൻ / ഹോമിയോ / ആയുർവ്വേദം അല്ലെങ്കിൽ മറ്റേതെങ്കിലും ചികിത്സ രീതിയിലോ ജനറ്റിക് ഡിസൊർഡറുകൾക്ക് വേണ്ടി ‘ഓറൽ മരുന്നുകൾ’ കണ്ടുപിടിച്ചിട്ടില്ല. സത്യം മനസിലാക്കി, അതിനെ ഉൾക്കൊള്ളുകയാണ് വേണ്ടത്.

Advertisement

രണ്ട്, ഇനി വരുന്ന ജനറേഷൻ എങ്കിലും വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തുക. ചില ജനറ്റിക് ഡിസൊഡറുകർ നമ്മുടെ ഉള്ളിൽ തന്നെ ഒളിച്ചിരിക്കും (കൂടുതലറിയാൻ Dominant And Recessive Disorders ഗൂഗിളിൽ വായിക്കുക). ഇതേപോലെ, സിംപ്‌റ്റംസ് ഒന്നും തന്നെ കാണിക്കാത്ത, എന്നാൽ ഉള്ളിൽ ഒളിച്ചിരിക്കുന്ന ജനിതക രോഗമുള്ള ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുമായിട്ടുള്ള ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികൾക്ക് അസുഖം വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വേണ്ടപ്പെട്ടവർ തമ്മിലുള്ള വിവാഹം (കസിൻ മാര്യേജ്) നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുന്നേയുള്ള ജനറേഷനിൽ ആർക്കെങ്കിലും അസുഖമുണ്ടായിയിട്ടുണ്ടെങ്കിൽ, അതേ കുടുംബത്തിലുള്ള അടുത്ത ജനറേഷനിലെ രണ്ട് വ്യക്തികളിൽ ഈ അസുഖം ഒളിച്ചിരിക്കാനുള്ള സാധ്യത ഏറെയാണ്. ഒരു പക്ഷേ അങ്ങനെയുള്ളവരിൽ ഏറെപ്പേർക്കും ശാരീരികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടണമെന്നില്ല. എന്നാൽ അങ്ങനെയുള്ള വ്യക്തികൾക്ക് ജനിക്കുന്ന കുട്ടികളിൽ ഈ അസുഖം പ്രോമിനന്റ് ആയി വരാനുള്ള സാധ്യത കൂടുതലാണ്.

ഇന്ന് നമ്മുടെ കേരളത്തിൽ SMD / MD ബാധിധരായ നിരവധി ആളുകളുണ്ട്. അതിൽ ഭൂരിപക്ഷവും ഇന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് മാതാപിതാക്കളുടെ സഹായത്തോടെയാണ്. നാളെ അച്ഛനും അമ്മയും ഇല്ലാതാകുന്ന സമയം അവരിൽ ഏറെപ്പേരുടെയും ഭാവിജീവിതം ഒരു ചോദ്യച്ചിന്നമാണ്.

 68 total views,  1 views today

Advertisement
Entertainment2 hours ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment6 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment11 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement