Sputnik (2020)🔞🔞🔞🔞
Unni Krishnan TR
2020 ൽ പുറത്തിറങ്ങിയ റഷ്യൻ സയൻസ് ഫിക്ഷൻ സിനിമയാണ് സ്പുട്നിക്. ശീതയുദ്ധത്തിന്റെ അവസാന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ഒരു ബഹിരാകാശദൗത്യത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് റഷ്യൻ ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് മടക്കം വഴി എന്തോ ഒരു അപകടം സംഭവിക്കുന്നു. ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ കോൺസ്റ്റാന്റിൻ മാത്രമേ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടുള്ളൂ . അയാളെ ഒരു രഹസ്യസൈനിക കേന്ദ്രത്തിലേക്ക് ക്വറൻ്റിനായി മാറ്റുന്നു. കോൺസ്റ്റാന്റിനേ നിരീക്ഷിക്കാൻ സൈക്യാട്രിസ്റ്റായ ഡോ. ടാറ്റിയാന ക്ലിമോവയെ അധികൃതർ ഏർപ്പാടാക്കി.
എന്നാൽ കോൺസ്റ്റാന്റിന്റെ ക്വാറന്റൈനിന്റെ യഥാർത്ഥ കാരണം ക്ലിമോവയോട് ആരും പറഞ്ഞിട്ടില്ല, എന്നാൽ ഉടൻ തന്നെ ആ ഞെട്ടിക്കുന്ന സത്യം ക്ലിമോവ മനസ്സിലാക്കി. കോൺസ്റ്റാന്റ ശരീരത്തിനുള്ളിൽ ഒരു അന്യഗ്രഹജീവി വസിക്കുന്നുണ്ട്. ജീവിയും കോൺസ്റ്റാന്റിനേയും എങ്ങനെ വേർതിരിക്കാം എന്ന് പഠിക്കാൻ ആണ് തന്നെ ഇവിടെ എത്തിച്ചതെന്ന് ക്ലിമോവയോട് അധികൃതർ വെളിപ്പെടുത്തി. തുടർന്ന് കാണുക.