Connect with us

Entertainment

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Published

on

SQUARE UP

Gautham Gorochanam സംവിധാനം ചെയ്ത SQUARE UP ,ഇതൊരു പ്രതീകാത്മകമായ അവതരണമുള്ള ഷോർട്ട് മൂവിയാണ് . ഒരു ഫിലോസഫിക്കലായ ചിന്തയിൽ , സമകാലിക പാൻഡെമിക് ദുരന്തങ്ങൾ ഉൾപ്പെടെ മനുഷ്യരാശിക്കുമേൽ പതിച്ച മറ്റനവധി ദുരന്തങ്ങളെയും പശ്ചാത്തലമാക്കി ചിന്തിക്കാൻ തക്ക രീതിയിൽ ആണ് ഇവിടെ ആശയം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ഷോർട്ട് മൂവി കാണുമ്പൊൾ ഓർമ്മവരുന്നത് ഒരു കവിവചനത്തെയാണ് . ‘ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍’ . എന്നെഴുതിയ വൈലോപ്പിള്ളി ജീവിതത്തിന്റെ അജയ്യത ഉയർത്തിപ്പിച്ച കവിയായിരുന്നു.

കന്നിക്കൊയ്ത്ത് എന്ന കവിതയിലെ വരികളാണ് മേൽ ഉദ്ധരിച്ചത്. ഈ ലോകത്തെ മനുഷ്യരെല്ലാം തന്നെ ഇക്കണ്ട ദുരിതങ്ങളെയെല്ലാം അതിജീവിച്ച്‌ വിജയിച്ചും പരാജയപ്പെട്ടും ജീവിതം മുന്നോട്ടുതന്നെ കൊണ്ടുപോകും. ചിലപ്പോൾ വലിയ വലിയ തകർച്ചകൾ ഉണ്ടാകും എന്നാൽ എത്രവലിയ തകർച്ചക്കിടയിലും ജീവിതം കെട്ടിപ്പടുക്കാനുള്ള വെമ്പലുകൾ മനുഷ്യരാശി ഉള്ള കാലത്തോളം ഉണ്ടാകും. ജീവിതം എല്ലാത്തിലും വിജയക്കൊടി നാട്ടുകതന്നെ ചെയ്യും. മരണത്തിന് ഒരന്ത്യമുണ്ടെങ്കിലും ജീവിതത്തുടിപ്പുകളെ അവസാനിപ്പിക്കാൻ ഒരിക്കലും അതിനു സാധിക്കില്ല

ഗൗതം ഗോരോചനത്തിന്റെ സിനിമകൾക്ക്
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇനി ഈ ഷോർട്ട് മൂവി കണ്ടുനോക്കൂ… കൃത്യമായൊരു അവതരണമല്ലേ ? കൃത്യമായി നമ്മിലേക്കാ ആശയം എത്തുന്നില്ലേ ? കോവിഡ് പോലുള്ള മഹാമാരികൾ എത്രമേൽ മനുഷ്യകുലം മുടിക്കാനെത്തി ? എത്രമാത്രം പ്രകൃതിദുരന്തങ്ങൾ ഭൂമിയിൽ സംഹാരതാണ്ഡവമാടി ? മനുഷ്യർ തന്നെ മനുഷ്യനെ കൊന്നൊടുക്കാൻ മരണത്തിന്റെ കൂട്ടുകാരായി എത്രപ്രാവശ്യം തെരുവിലിറങ്ങി ? എന്നിട്ടും മനുഷ്യനുമേൽ മരണത്തിനു ജയിക്കാനായോ ?

മനുഷ്യരാശിയുടെ അതിജീവനത്തിനു വേണ്ടി എപ്പോഴും ഓരോ രക്ഷകന്മാർ ഉണ്ടായിക്കൊണ്ടേ ഇരിക്കും. അതൊരുപക്ഷേ മനസിലെ വിശ്വാസമാകാം .അതുമല്ലെങ്കിൽ അവനവനിലെ അതിജീവന ചിന്തകൾ ആകാം. അല്ലെങ്കിൽ ശാസ്ത്രത്തിന്റെ പ്രവർത്തനനങ്ങളാകാം… നാം ഒരിക്കലും മൃത്യവനെ ജയിക്കാൻ വിട്ടിട്ടില്ല. ജീവിതവുമായുള്ള എല്ലാ ചതുരംഗക്കളികളിലും മൃത്യു നിരന്തരമായി പരാജയപ്പെട്ടുകൊണ്ടേ ഇരിക്കുകയാണ്. അല്ലെങ്കിൽ ചില ചെറിയ വിജയങ്ങളിൽ ഭ്രമിച്ചു ആത്മവിശ്വാസം കൊണ്ട് ഉറങ്ങിപ്പോകുകയും ആമയുടെ മുന്നിൽ തോറ്റുപോകുകയും ചെയ്ത മുയലിനെ പോലെയാകുന്നു.

ഇത് ഒരു വ്യക്തിയെന്ന നിലയിലും പ്രസക്തിയുള്ളതാണ്. ജീവിതത്തിൽ തോറ്റുപോയെന്ന സ്വയം വിമർശനങ്ങളും ദുഖവുമായി മരണത്തിനു മുന്നിൽ അടിയറവ് പറയാൻ ശ്രമിക്കുന്നവരും ഓർക്കുക..പോരാടാൻ തയ്യാറെങ്കിൽ നിങ്ങളുടെ ചതുരംഗക്കളി അത്രവേഗമൊന്നും തീരില്ല.. ഒരിടത്തു നിങ്ങളുടെ വിജയത്തെ വീണ്ടെടുക്കാം

ഈ ഷോർട്ട് മൂവി പ്രചോദനപ്രദമാണ് നിങ്ങളേവരും കാണുക …

Advertisement

അജിനപത്രൻ

Gautham Gorochanam സംവിധാനം ചെയ്ത മറ്റൊരു ഷോർട്ട് മൂവിയാണ് ‘അജിനപത്രൻ’ . ഈ ഷോർട്ട് മൂവി ഒരു ഗുരുവും തന്റെ പഴയകാല ശിഷ്യനും തമ്മിലുള്ള ആത്മബന്ധമാണ് പ്രമേയാക്കിയിട്ടുള്ളത്. റിട്ടയർമെന്റ് ജീവിതത്തിൽ പ്രായാധിക്യം ബാധിച്ച അധ്യാപകന് തന്റെ ശിഷ്യനെ ആദ്യം മനസിലാകുന്നില്ല . എന്നാൽ ശിഷ്യന്റെ ഓര്മപ്പെടുത്തലുകൾ അയാളുടെ മനസിലും ഹൃദയത്തിലും പഴയകാലത്തെ ആ ക്‌ളാസ് മുറിയും സ്‌കൂളും പുനർപ്രതിഷ്ഠിക്കപ്പെടുന്നു. അവർ ആ ഓർമകളിലൂടെ സഞ്ചരിക്കുന്നു.

ഒരുപക്ഷെ ഇന്നത്തെ ഗുരുഷശിഷ്യബന്ധം എവിടെ എത്തി നിൽക്കുന്നു എന്ന് പരിശോധിച്ചാൽ നമ്മുക്ക് വ്യസനിക്കപ്പെടേണ്ടി വരും. കിട്ടുന്ന കാശിനു മാത്രം അധ്യാപനം ചെയുന്ന അധ്യാപകരും അവരോടു യാതൊരു സ്നേഹബഹുമാനങ്ങളും ഇല്ലാത്ത വിദ്യാർത്ഥികളും ആണ് നമ്മുടെ നവയുഗ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സംഭാവന. അവിടെയാണ് അജിനപത്രനും ഗുരുനാഥനും വ്യത്യസ്തരാകുന്നത്.

എന്നാൽ ഇതിൽ തികച്ചും ഒരു ഫിക്ഷന്റെ സാന്നിധ്യവും വരുന്നുണ്ട്. വെള്ളത്തിൽ കിടക്കുന്ന ഇലയിലേക്ക് പിടിച്ചുകയറി ജീവൻ രക്ഷിക്കുന്ന ഉറുമ്പും അതിനെ അപ്രത്യക്ഷമാക്കി കൊണ്ടുള്ള അജിനപുത്രന്റെ വെള്ളത്തിൽ നിന്നുള്ള എൻട്രിയും ക്ളൈമാക്സിലെ ചില സമീപനങ്ങളും പ്രേക്ഷകരെ കൊണ്ട് മറ്റു പലതും ചിന്തിപ്പിക്കാൻ സാധിക്കുന്നതാണ്.

അജിനപത്രൻ ഏവരും കാണുക..വിലയിരുത്തുക…

ഗൗതം ഗോരോചനത്തിന്റെ സിനിമകൾക്ക്
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

സംവിധായകൻ ഗൗതം ഗോരോചനം ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ഇപ്പോൾ ഇൻഡസ്ട്രിയിൽ തന്നെയാണ് വർക്ക് ചെയുന്നത്. അസിസ്റ്റന്റ് ഡയറക്റ്റർ ആയി വർക്ക് ചെയ്യുകയാണ്. ഞാൻ വർക്ക് ചെയ്ത ‘പുള്ളി’ എന്ന സിനിമ ഉടൻ റിലീസ് ചെയ്യാനിരിക്കുകയാണ്. ഡിസംബറിൽ റിലീസ് ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ഞാൻ സ്വതന്ത്രമായി ചെയുന്ന മൂന്നാമത്തെ വർക്ക് ആണ് ഇത്. മുൻപ് ചെയ്ത മറ്റൊരു പ്രധാനപ്പെട്ട വർക്ക് ആണ് ‘അജിനപത്രൻ’,

Advertisement

SQUARE UP നെ കുറിച്ച് ഗൗതം

വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ കാച്ചിങ്ങും വളരെ വ്യത്യസ്തവുമായ ഒരു സബ്ജക്റ്റ് ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു മൂവി ഉണ്ടായത്. ingmar bergman ന്റെ the seventh seal -ൽ നിന്നാണ് ഇതിന്റെ ആശയം ഉൾക്കൊണ്ടത്. പിന്നെ അറിയാമല്ലോ… കൊറോണ ഒക്കെ വന്നു ജീവിതവും മരണവും തമ്മിൽ അനുദിനം പോരാടിക്കൊണ്ടിരിക്കുകയാണ്. ആളുകൾ വളരെയധികം ഡെസ്പായ ഒരു കാലഘട്ടത്തിൽ പ്രതീക്ഷയുടെ ഒരു കിരണമെങ്കിലും നമുക്ക് നൽകാൻ പറ്റിയാൽ നന്നായിരിക്കും. എന്നൊരു കൺസപ്റ്റിലാണ് അങ്ങനെയൊരു വർക്ക് ചെയ്തത്.

അഭിമുഖത്തിന്റെ ശബ്ദരേഖ

BoolokamTV InterviewGautham Gorochanam

ഇത്തരമൊരു ആശയം ഈ രീതിയിൽ അവതരിപ്പിച്ചപ്പോൾ എത്രമാത്രം സ്വീകരിക്കപ്പെട്ടു ?

ഉറപ്പായും സ്വീകരിക്കപ്പെട്ടു. മലയാളത്തിന്റെ ഓഡിയൻസ് തന്നെ വളരെ ഇമ്പ്രൂവ് ആയിക്കൊണ്ടിരിക്കുകയാണ്. ലോകസിനിമകൾ തപ്പിപ്പിടിച്ചു കാണുന്നവർ വളരെ കൂടുതലാണ് . അവർ പല വ്യത്യസ്തമായ വർക്കുകളും കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോൾ അവർക്കു തികച്ചും ഡിഫറൻറ് ആയ എന്തെങ്കിലും കൊടുത്താൽ മാത്രമേ അവരും സാറ്റിസ്‌ഫൈഡ് ആകുള്ളൂ. അവരുടെ ചിന്താശേഷിയും ഗ്രഹന ശേഷിയും ഒക്കെ കൂടിക്കൊണ്ടിരിക്കുകയാണ്. ഓരോ പ്രേക്ഷകരും അത്രമാത്രം അപ്ഡേറ്റഡ് ആണ്. അവർ വളരെ ഇന്റെലിജെന്റ്സ് ആണ്. അതിനനുസരിച്ചു നമ്മളും മാറണം . ഈ മൂവി കണ്ടിട്ട് നമ്മളുദ്ദേശിച്ച ആശയം അതെ അർത്ഥത്തിൽ തന്നെ നമ്മളോട് ചിലർ സംസാരിച്ചിട്ടുണ്ട്. കൊറോണയെ റിലേറ്റ് ചെയ്തിട്ട് കുറേപേർ സംസാരിക്കുകയുണ്ടായി. ക്വാറന്റൈനിൽ ഇരുന്ന ചിലർ വിളിച്ചു സംസാരിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ നമ്മുടെ ആശയം ഏറെക്കുറെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു.

അജിനപത്രനെ കുറിച്ച് ഗൗതം

അജിനപത്രൻ ഞാൻ മൂന്നുവർഷം മുൻപ് ചെറുതൊരു വർക്ക് ആയിരുന്നു. ഇതേപേരിൽ ഇത് ഒരു മാസികയിൽ പ്രസിദ്ധീക്കരിപ്പെട്ട ഒരു കഥയാണ്. എന്റെ അദ്ധ്യാപകൻ ആയിട്ടുള്ള ശ്രീജിത്ത് മൂത്തേടത്ത് എന്ന ഏഴുത്തുകാരന്റെ കഥയാണ്. ആ കഥയാണ് ഇതിട്നെ പ്രമേയം. വളരെ വൈകാരിക തലങ്ങൾ ഉള്ള ഒരു വർക്ക് ആണ്. ഒരു അധ്യാപകനും അദ്ദേഹത്തിന്റെ ഒരു പ്രിയപ്പെട്ട വിദ്യാർത്ഥിയും തമ്മിലുള്ള ഒരു ബന്ധമാണ്. പക്ഷെ അതിലൊരു ഫിക്ഷന്റെ എലിമെൻറ് ഉണ്ട്.  വൈകാരികമായി കഥപറഞ്ഞുപോകുന്ന ഒരു സൃഷ്ടിയാണ്.

Advertisement

ഈ രണ്ടുവർക്കുകളും പൂർണ്ണമായി ഞാൻ ഫ്രണ്ട് സർക്കിളിൽ നിന്നുകൊണ്ട് ചെയുന്നത് . പൂർണ്ണമായും ലോ ബഡ്ജറ്റിൽ പൂർത്തീകരിച്ച ചിത്രങ്ങളാണ്. അതിന്റെ പ്രശ്നങ്ങൾ സ്വാഭാവികമായി ഉണ്ടാകാം.

ഗൗതം ഗോരോചനത്തിന്റെ സിനിമകൾക്ക്
വോട്ട് ചെയ്യാൻ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

സിനിമാതാത്പര്യങ്ങൾ

ഉറപ്പായും ഏതൊരു ഫിലിം മേക്കറിന്റെ മനസിലും തന്റെ ആദ്യ സിനിമയുമായി ബന്ധപ്പെട്ടു ഒരു സ്ക്രിപ്റ്റ് ഉണ്ടായിരിക്കും. മനസ്സിൽ അതുണ്ട്.. പാരലൽ ആയി അതിന്റെ വർക്ക് നടക്കുന്നുണ്ട്. അതിന്റെ പ്രാഥമിക ചർച്ചകൾ നടക്കുന്നുണ്ട്. അതിനിടയിൽ ഒരു ഷോർട്ട് മൂവി കൂടി ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്.

അംഗീകാരങ്ങൾ

SQUARE UP അങ്ങനെ അധികം അംഗീകാരങ്ങൾക്കൊന്നും അയച്ചിട്ടില്ല. അത് ഫെസ്റ്റിവൽ ബേസ്ഡ് അല്ലാത്തതുകൊണ്ട് അങ്ങനെയൊന്നും ചെയ്തിട്ടില്ല. അജിനപത്രന് കുറച്ചു അവാർഡുകൾ കിട്ടിയിട്ടുണ്ട്. അജിനപത്രൻ കുറെ ഫെസ്ടിവലുകളിൽ പോയിട്ടുണ്ട്  . മൈസൂർ ഫിലിം ഫെസ്റ്റിവൽ , തൃശൂർ ഫിലിം ഫെസ്റ്റിവൽ, കൊല്ലം ഫിലിം ഫെസ്റ്റിവൽ, എറണാകുളം ഫിലിം ഫെസ്റ്റിവൽ, അങ്ങനെ ഏഴെട്ട് പുരസ്‌കാരങ്ങൾ ലഭിക്കുകയുണ്ടായി. അജിനപത്രനിൽ അഭിനയിച്ച Jithin Baburaj നു ഏറ്റവും നല്ല നടനുള്ള പെരുന്തച്ചൻ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

മറ്റു കലാ താത്പര്യങ്ങൾ

ഫിലിം മേക്കർ എന്നതിലുപരി ഞാനൊരു ആർട്ട് എന്തൂസിയാസ്റ്റിക് ആണ് .സിനിമയല്ലാത്ത കലകളോടും സ്നേഹവും താത്പര്യവും വളരെയധികം ഉണ്ട്. തൃശൂർ ജില്ലയിലെ ചേർപ്പിലാണ് എന്റെ വീട്. അവിടെ തന്നെ … നാടകപാരമ്പര്യവും നാടൻപാട്ടുകൾ ആയാലും കലകൾ ആയാലും ..എല്ലാം ചേരുന്ന ഒരിടമാണ് എന്ന് പറയാം. അതൊക്കെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാ കലകളും ആയി ചേർന്ന് ജീവിക്കാനാണ് താത്പര്യം.

Advertisement

SQUARE UP
Production Company: Gorochanam Entertainments
Short Film Description: Crucial and exciting game between life and death continues. Death moves forward with vigorous plans. Life approaches failure. Suddenly a saviour arises. Death sinks into defeat. Life blows the trumpet of victory…
Producers (,): Gorochanam Entertainments
Directors (,): Gautham Gorochanam
Editors (,): Gautham Gorochanam
Music Credits (,): Jerin Jude
Cast Names (,): Master Aarav Suchin
Priyam Suresh
Jithin Babu
Sanil Ravi
Albin Anto
Genres (,): Fantasy

AJINAPATHRAN
Production Company: Gorochanam Entertainments
Short Film Description: Retired teacher turned writer meet his old student whom he failed to understand at a river bank.They recreated their old sweet moments.And this meeting pave way for clearing the misconstrue.In today’s world where students file lawsuits against their teachers ,this film depicts an ideal Teacher – Student relationship.
Producers (,): Gorochanam Entertainments
Directors (,): Gautham Menon
Editors (,): Vishnu Jayan
Music Credits (,): Jerin Jude
Cast Names (,): Jithin Baburaj
Sakalakala Parameswaran
Genres (,): Mystery

 2,799 total views,  6 views today

Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement