ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’ കേരളത്തിലും തമിഴ് നാട്ടിലും ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും !

‘ജവാൻ’ന്റെ വൻ വിജയത്തിന് ശേഷം ഷാരൂഖ് ഖാൻ മാസ്മരിക വേഷത്തിലെത്തുന്ന ‘ഡങ്കി’യുടെ കേരളത്തിലേയും തമിഴ് നാട്ടിലെയും വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെയും ജിയോ സ്റ്റുഡിയോസിന്റെയും ബാനറിൽ രാജ്കുമാർ ഹിരാനി തിരക്കഥ, സംവിധാനം, ചിത്രസംയോജനം എന്നിവ നിർവഹിക്കുന്ന ചിത്രം ഡിസംബർ 21 മുതൽ തിയറ്ററുകളിലെത്തും.

“ഷാരൂഖ് ഖാൻ നായകനായെത്തിയ ‘ജവാൻ’ കേരളത്തിലും തമിഴകത്തും വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ‘ജവാൻ’ ശേഷം ‘ഡങ്കി’യും ഞങ്ങൾ തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ഇത് തികച്ചും സന്തോഷം പകരുന്ന കാര്യമാണ്. ‘ഡങ്കി’യുടെ കേരളത്തിലെയും തമിഴ് നാട്ടിലെയും ‍ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്. കിംങ് ഖാൻ ‌‌ഷാരൂഖ് ഖാനോടൊപ്പം സഹകരിച്ചുകൊണ്ട് വീണ്ടുമൊരു സിനിമ ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഒപ്പം ഇനിയും ഒരുപാട് ചിത്രങ്ങൾ അദ്ദേഹത്തോടൊപ്പം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയും ഞങ്ങൾക്കുണ്ട്”.ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ശ്രീ കൃഷ്ണമൂർത്തി പറഞ്ഞു.

2023 ഷാരൂഖ് ഖാൻ വൻ തിരിച്ചുവരവ് നടത്തിയ വർഷമാണ്. ജനുവരിയിൽ ‘പത്താൻ’, സെപ്റ്റംബറിൽ ‘ജവാൻ’, ഡിസംബറിൽ ‘ഡങ്കി’. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകൾ അണിനിരക്കുന്ന ‘ഡങ്കി’ ഹൃദയസ്പർശിയായ ഒരു സിനിമ ആയിരിക്കുമെന്നാണ് ​ചിത്രത്തിലെ ​ഗാനങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. രാജ്കുമാർ ഹിരാനിയും ഗൗരി ഖാനും ജ്യോതി ദേശ്പാണ്ടെയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജ്കുമാർ ഹിരാനിയോടൊപ്പം അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവരും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്. മുംബൈ, ജബൽപൂർ, കാശ്മീർ, ബുഡാപെസ്റ്റ്, ലണ്ടൻ, ജിദ്ദ, നിയോം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന് അമൻ പന്ത് പശ്ചാത്തലസംഗീതം പകർന്നപ്പോൾ പ്രീതം സൗണ്ട് ട്രാക്ക് ഒരുക്കി. സി കെ മുരളീധരൻ, മനുഷ് നന്ദൻ, അമിത് റോയ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ. പിആർഒ: ശബരി.

You May Also Like

വിൻസി അലോഷ്യസ് ഇനി ബോളീവുഡിലും

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ‘നായിക നായകനി’ലൂടെയാണ് വിൻസി അലോഷ്യസ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്…

ആറാംതമ്പുരാനിൽ ലാലേട്ടന് തന്നോടൊപ്പം അഭിനയിക്കാൻ ഇഷ്ടമല്ലെന്ന് തോന്നിയ സാഹചര്യത്തെ കുറിച്ച് മഞ്ജു വാര്യർ തുറന്നുപറയുന്നു

ആറാം തമ്പുരാൻ എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് നടി മഞ്ജു വാര്യർ. ആദ്യമായി സിനിമയിൽ…

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ നായകനായ ‘വിക്രം’ ഒഫീഷ്യൽ ട്രെയിലർ. ജൂൺ 3…

ടൊവീനോ സഹായിച്ചു, കഷ്ടപ്പെടുകൾ തുറന്നു പറഞ്ഞു ദിലീപ്

മികച്ച വിജയം കുറിച്ച രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ‘ബാന്ദ്ര…