മാസ്ക് ധരിക്കാത്തതിന്റെപേരിൽ സാധാരണക്കാരെമാത്രം പഴിചാരിയിട്ടു കാര്യമില്ല

ശ്രി: ഗോപിനാഥ് മുതുകാട് പറഞ്ഞത് 100 % സത്യമാണ്: അദ്ദേഹത്തിന്റെ വാക്കുകൾ

ബഹുമാനപ്പെട്ട നേതാക്കളോട്. നിങ്ങൾ കൂട്ടംകൂടിനടത്തുന്ന വാർത്താസമ്മേളനങ്ങളും സമരപരിപാടികളും പത്ര,ടെലിവിഷൻ വാർത്തകളിലൂടെ എന്നുംകാണാറുണ്ട്. എല്ലാവരും ഫേസ്മാസ്ക് താടിയിലേക്ക് താഴ്ത്തിവച്ച് അടുത്തടുത്ത് നിന്നും, ഇരുന്നും,തിക്കിയും,തിരക്കിയും അതിൽപങ്കെടുക്കുന്നത് കാണുമ്പോൾ വല്ലാത്തഭയംതോന്നുന്നു. പ്രത്യേകിച്ച് കോവിഡ്പടരുന്നതിന്റെ ഉറവിടംപോലും അറിയാനാവാത്ത ഇക്കാലത്ത്. നിങ്ങൾ ഞങ്ങളെ നയിക്കേണ്ടവരാണ്. മാതൃകയാവേണ്ടവരാണ്. ഇതൊക്കെകാണുമ്പോൾ നിങ്ങൾ കാണിക്കുന്നതുപോലെ മറ്റുള്ളവർക്കുംചെയ്യാൻ പ്രേരണസൃഷ്ടിക്കപ്പെടുന്നുണ്ട്. മാസ്ക് ധരിക്കാത്തതിന്റെപേരിൽ സാധാരണക്കാരെമാത്രം പഴിചാരിയിട്ടു കാര്യമില്ല. കാര്യമില്ല. മൈക്കിലേക്ക് തെറിക്കുന്ന സ്രവഡ്രോപ്പ്, അതേ മൈക്ക് മറ്റൊരാൾ ഉപയോഗിക്കുമ്പോഴും വലിയപ്രശ്‍നം സൃഷ്ടിക്കപ്പെടും. കൂട്ടംകൂടിയുള്ള സമരവും പത്രസമ്മേളനവുമൊക്കെ നടത്തുമ്പോൾ നിങ്ങളൊക്കെ മറക്കുന്നത് ഈകാലഘട്ടത്തിൽ പാലിക്കേണ്ട സാമൂഹികഅകലമാണ്. ലംഘിക്കുന്നത് നിലവിലുള്ള നിയമങ്ങളെയാണ്. വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും വായുംമൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കണമെന്ന നിയമത്തെ, നിയമനിർമ്മാതാക്കളായ നിങ്ങൾതന്നെ തെറ്റിക്കുന്നത് ദുഃഖകരമാണ്. വൈറസിന് സാധാരണക്കാരെയും നേതാക്കളെയുമൊന്നും പ്രത്യേകം പ്രത്യേകം തിരിച്ചറിയാനുള്ള കഴിവില്ല എന്നതുംഓർക്കുമല്ലോ. ഞങ്ങളെ മുന്നോട്ട് നയിക്കുവാൻ ഇനിയുംനിങ്ങൾവേണം, എന്ന ആഗ്രഹംകൊണ്ടുള്ള ഒരു ഓർമ്മപ്പെടുത്തലായി മാത്രം ഈവാക്കുകളെ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.’