കരയിക്കാനൊരു കൊതി

65

Sree Kumar

കരയിക്കാനൊരു കൊതി

580 കോടി രൂപ ഒറ്റ ചിത്രത്തിന് പോലും ഇന്ന് വിലയുള്ള വാന്ഗോഗിന്റെ ചിത്രങ്ങൾ ഒന്നും വിട്ടുപോകാതിരുന്ന കാലത്ത് അദ്ദേഹം പട്ടിണി ആയി പോകാതിരിക്കാൻ ഒരു സുഹൃത്ത് ആ ചിത്രങ്ങൾ വീട്ടിൽ കൊണ്ടുപോയി വെച്ചിട്ട് അവ വിറ്റു കിട്ടിയ കാശ് ആണെന്ന് പറഞ്ഞ് തന്റെ സ്വന്തം പോക്കറ്റിൽ നിന്ന് ഉള്ളത് കൊടുത്ത് വാൻ ഗോഗിനെ സഹായിച്ചു കൊണ്ടിരുന്നു. ഒരിക്കൽ കൂട്ടുകാരന്റെ വീട്ടിൽ തന്റെ ചിത്രങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട് സത്യം മനസ്സിലാക്കി അതിൽ വേദനിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു വേദനിച്ചു, കരഞ്ഞുപോയി, കണ്ണ് നിറഞ്ഞു, മനസ്സിൽ ഒരു വിങ്ങൽ എന്നൊക്ക കമന്റിടുന്നവരുടെ മുഖത്ത് അപ്പോഴൊക്കെയുള്ള ചിരി കണ്ടാൽ ഞാനും ഒരു പക്ഷെ കയർ അന്വേഷിക്കാൻ സാധ്യതയുണ്ട്. അറിയാത്തതു തന്നെ അനുഗ്രഹം (Ignorance is bliss.) എന്ന് പണ്ടേ പ്ളേറ്റോ പറഞ്ഞു വെച്ചിട്ടുണ്ടല്ലോ.

കരയാനും ശത്രുക്കളെ അല്ലാതെ ആരെയും കരയിക്കാനും നമുക്കൊന്നും ഇഷ്ടമില്ല. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ കഥ ആരെങ്കിലും വായിച്ച് കരഞ്ഞു എന്ന് കേൾക്കാൻ ഇത്ര കൊതി. ഒരു പരിധിവരെ അത് അധിനിവേശത്തിന്റെ കൊതിയാണ്. മറ്റൊരാളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നതിന്റെ തൃപ്തി. ആ പരിധിക്കും അപ്പുറത്ത് നമ്മുടെ ഹൃദയത്തോട് അനുരണനം പ്രാപിക്കുന്ന ഒരു സഹൃദയനെ കണ്ടെത്തിയതിന്റെ സന്തോഷമാണ്. അതിനും അപ്പുറത്ത് ഉദാത്ത കലയുടെ ലോകത്ത് ചിന്തകൾക്കും അപ്പുറം ഇരുവർ ഭക്തിയുടെയും ധ്യാനത്തിന്റെയും അങ്ങേയറ്റത്തെന്ന പോലെ ഒന്നായി മാറുന്ന അനുഭൂതിയുടെ കണ്ണുനീരാകാനും മതി. ഇതിൽ ആദ്യത്തിതിനെ മാത്രമേ ഈ ലേഖനത്തിൽ ചർച്ചയ്ക്ക് എടുക്കുന്നുള്ളൂ. രണ്ടും മൂന്നും വെറും തട്ടിക്കൂട്ട് പരിപാടിയല്ല. അതേക്കുറിച്ചോന്നും സംസാരിക്കാൻ ഞാനാളല്ല.

നമുക്കുള്ളിൽ തന്നെ രണ്ടു പേരുണ്ടെന്ന് ലളിതമായി പറയാം. ഒന്ന് യഥാർത്ഥ വ്യക്തി. കുറെ കുറ്റവും കുറവും ഉള്ള എല്ലാരേം പോലുള്ള ഒരാൾ.മറ്റൊന്ന് നമ്മൾ നമ്മെ കുറിച്ച് ചിന്തിക്കുന്ന ഒരു രൂപം. ഒരു കുറ്റവും കുറവുമില്ല. വേറെ ആരേം പോലല്ല. അതുപോലുള്ള ഒരാൾ കല്യാണിലെ പട്ടുപോലെയുള്ള വ്യക്തിത്വം. അതേപോലെ ഒരാൾ പിന്നെ സ്വപ്നങ്ങളിൽ മാത്രം ഈ വ്യത്യാസം കുറച്ച് കൊണ്ട് വരുന്നതാണ് ശരിയായ വിദ്യാഭ്യാസം. രണ്ടിനെയും കുറിച്ചൊരു ബോധം ഉണ്ടാകണം. സത്യവും മിഥ്യയും നമുക്ക് വേണം. ഏതാണ് സത്യം ഏതാണ് മിഥ്യ എന്ന് അറിയണമെന്ന് മാത്രം

വായനക്കാരനെ കയ്യിലെടുക്കാനുള്ള ഭാഷയൊക്കെ വേണം. വായനക്കാരൻ സ്വയം ആരെന്ന് ചിന്തിക്കുന്നോ ആ ഇമേജ് ആണ് കഥാപാത്രത്തിനും അടിസ്ഥാനമായി വേണ്ടത്. ഒരു പോപ്പുലർ സിനിമ കണ്ടാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു കുറ്റവും കുറവുമില്ല. വേറെ ആരേം പോലല്ല. അതുപോലുള്ള ഒരാൾ കല്യാണിലെ പട്ടുപോലെയുള്ള വ്യക്തിത്വം. അതേപോലെ ഒരാൾ പിന്നെ സ്വപ്നങ്ങളിൽ മാത്രം. അയാൾ സാഹചര്യങ്ങളുടെ മാത്രം സൃഷ്ടി. എല്ലാരേം കുറ്റം പറഞ്ഞു കൊണ്ടിരിക്കും. ഓ എൻ വി കവിതകൾ പോലെ ഞാൻ നല്ലതും ലോകമൊക്കെ ചീത്തയും. ഇത് എഴുത്തുകാരന്റെ കൂടി ഇടുങ്ങിയ മനസ്സിന്റെ പരിപ്രേക്ഷ്യമാണ്. ഇനി വല്ല കുറ്റവും കുറവും ഉണ്ടെങ്കിലും അത് ഒരു സൽഗുണമായും നേട്ടമായും വായനക്കാരനെ കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയണം. ഉദാഹരണത്തിന് നിയമം കയ്യിലെടുക്കുന്ന സ്വഭാവം. അല്ലെങ്കിൽ അഗമ്യ ഗമനം.

ലൈക്കും കമെന്റും കിട്ടും അവാർഡ് കിട്ടില്ല അവാർഡ് കിട്ടുന്നവർ പിന്നെ എന്താണ് ചെയ്യുന്നത്
അവർ കാണിക്കുന്നത് യഥാർത്ഥത്തിൽ ഒരു വ്യക്തി എന്തെന്നതാണ്. അത്തരം കഥകളിലെ നായകൻ സ്വന്തം തിരഞ്ഞെടുക്കലുകളുടെ സൃഷ്ടി ആണെന്ന് അയാൾക്ക്‌ തന്നെ അറിയാം. സാഹചര്യങ്ങളെ അധികം പഴിക്കാൻ എഴുത്തുകാരൻ അയാളെ വിടില്ല. കുറെ കുറ്റവും കുറവും ഉള്ള എല്ലാരേം പോലുള്ള ഒരാൾ. വായനക്കാരനെ ഭാഷയിലൂടെ വശത്താക്കി അവന്റെ കണ്ണ് തുറപ്പിച്ച് ഞാനും ഇങ്ങനെ തന്നെയല്ലേ എന്ന് ആദ്യമായി ചിന്തിപ്പിക്കുവാനാണ് നല്ല എഴുത്തുകാർ ശ്രമിക്കുന്നത്. ഇവിടെ എഴുത്തുകാരനും താൻ യഥാർത്ഥത്തിൽ ആരെന്ന് സ്വയം മനസ്സിലാക്കിയ ആളും ആ ഇമേജ് ഒരു പരിധി വരെ അംഗീകരിക്കുന്ന ആളുമായിരിക്കും. സത്യം നമുക്ക് അത്ര പഥ്യം അല്ലാത്തത് കൊണ്ട് ഇത്തരം കഥകൾ അങ്ങിനെ പോപ്പുലർ ആകുന്നില്ല. ഉള്കാഴ്ചയുള്ള നിരൂപകർ കാരണം കുറെയൊക്കെ വിറ്റു പോകുന്നു എന്ന് മാത്രം.

രണ്ടാമത്തെ രീതിയിൽ ഒരാളെ കരയിക്കാൻ പ്രയാസമാണ്. കഥാപാത്രവുമായി വായനക്കാരൻ താദാമ്യം പ്രാപിച്ചാലേ കഥാപാത്രത്തിന്റെ ദുഃഖം വായനക്കാരന്റേതയായി മാറുകയുള്ളു. ഈ ഇമേജുള്ള കഥാപാത്രത്തെ ഇത് അവരുടെ തന്നെ ഇമേജ് ആണ് എന്നൊക്കെ വിശ്വസിപ്പിക്കാൻ പ്രയാസമാണ്. എഴുത്തുകാരൻ എത്ര കഴിവുള്ളവനായാലും ഇത് നടന്നു കൊള്ളണമെന്നില്ല. അതുകൊണ്ടു ആദ്യത്തെ കഥാപാത്രമാണ് മിക്കവാറും എടുക്കുന്നത്. ഞാനാണ് ശ്രീരാമചന്ദ്രൻ എന്ന് രാമായണം വായിച്ചപ്പോൾ തോന്നി എന്ന് ഒരു വി കെ എൻ കഥാപാത്രം പറയുന്നുണ്ട്. അപ്പോൾ അത് മാത്രം ഇവിടെ ചർച്ചയ്ക്ക് എടുക്കാം. യഥാർത്ഥത്തിൽ വായനക്കാരെ കരയിപ്പിക്കുന്ന കഥാസന്ദർഭങ്ങൾ എന്തൊക്കെയാണ്. ഒരു പ്രത്യേക ആവശ്യത്തിനായി നടത്തിയ പഠനങ്ങളുടെ ഫലമാണ് ലേഖനത്തിന്റെ ഈ ഭാഗംഎന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ.

  1. സ്വന്തക്കാരെയും സ്വന്തമായുള്ളതും എന്ത് വില കൊടുത്തും നിലനിർത്തുകയോ തിരിച്ചു പിടിക്കുകയോ ചെയ്യുക. കുടുംബപുരാണം മുതൽ രാജ്യസ്നേഹം വരെ ഇതിൽ വരും
  2. സമൂഹം തുടങ്ങി തന്നെക്കാൾ വലുതായ ശക്തികളോട് പൊരുതി തോൽക്കുക
  3. ദൈവത്തിന്റെ അന്യായ വിധിയിലൂടെ കഷ്ടപ്പെടുക. രോഗം അപകടം ഇവയൊക്കെ ഇതിന്റെ വരും
  4. തെറ്റിദ്ധരിക്കപ്പെടുക. ഇത് അങ്ങോട്ടും ഇങ്ങോട്ടും ആകാം. രണ്ടായാലും നായകനാണ് നഷ്ടം
  5. നായകനെ കുറിച്ച് മറ്റൊരാളുടെ തെറ്റിദ്ധാരണ അയാൾ സ്വയം നീക്കുക
  6. നന്മയുടെ പേരിൽ ബലിയാടാവുക. ഒടുവിൽ രക്ഷപ്പെടുകയും ആവാം
  7. മറ്റൊരാൾക്കു വേണ്ടി ബലിയാടാവുക. ഒടുവിൽ രക്ഷപ്പെടണം എന്നില്ല
  8. ഒന്നുമല്ലത്തതിൽ നിന്ന് കഴിവ് മാത്രം കൊണ്ട് എല്ലാമാകുക. ശത്രുക്കൾ പ്രശംസിക്കുക
  9. വാസ്തുഹാര. തന്റേതല്ലാത്ത കാരണങ്ങളാൽ ഉള്ളതൊക്കെ നഷ്ടപ്പെടുക
  10. നിസ്വാര്ഥത. ഇത് പലപ്പോഴും അതിവിദഗ്ധമായ ഒരു വേഷം കേട്ടാൽ തന്നെ ആയിരിക്കും

സാധരണവായനക്കാരന്റെ കണ്ണീർ കാണാൻ ഇതുപോലെ ചില വഴികളാണ് എഴുത്തുകാർ അവലംബിക്കുന്നത്. ഇവയ്ക്ക് പൊതുവെയുള്ള സാമ്യം, വിജയത്തിന് കാണണം ഞാൻ പരാജയത്തിന് കാരണം അന്യർ എന്ന ചിന്തയാണ്. ഇത് മിക്കപ്പോഴും എഴുത്തുകാരനും മറികടന്നിട്ടില്ലാത്ത ഒരു അന്ധതയാണ്. തന്റെ പരാജയത്തിൽ തനിക്ക് ഒരു പങ്കുമില്ല എന്ന ചിന്തയാണ് ഈ കഥാപാത്രങ്ങൾക്കെല്ലാം. നേട്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കും പരാജയങ്ങളുടെ പിതൃത്വത്തിൽ നിന്ന് ഊരിക്കൊണ്ടു പോകും.സത്യം അതല്ലല്ലോ കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം. എന്നൊക്കെ ഇവർ പുലമ്പിക്കൊണ്ടിരിക്കും. ഇത് കേട്ട് ചിരിക്കാത്തവർ, ‘എനിക്ക് കുറെ സൗന്ദര്യം കൂടിപ്പോയത് എന്റെ കുറ്റമാണോ എന്ന് എടുത്ത് പറയത്തക്ക സൗന്ദര്യമൊന്നുമില്ലാത്ത ഒരാൾ പറയുന്നത് കേട്ടും ചിരിക്കരുത്.
കഥകൾ വിലയിരുത്തുവാൻ എഴുത്തുകാർ ഇത് ഒരു ചെക്ക്ലിസ്റ്റ് പോലെ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു