ദീപാവലിയും പടക്കവും പിന്നെ ചൈനീസ് വ്യാളിയും

38

കടപ്പാട് : Sree Lakshmi

ദീപാവലിയും പടക്കവും പിന്നെ ചൈനീസ് വ്യാളിയും

1920-കളിൽ, കൊൽക്കത്ത യിൽ ആയിരുന്നു ഭാരതത്തിലെ തീപ്പെട്ടി നിർമ്മാണ ഫാക്ടറികളെല്ലാം തന്നെ. അതിൽ ഏറ്റവും വലിയത് WIMCO ആയിരുന്നു. ഇക്കാലത്ത് ഇന്ത്യയിൽ വളരെ കുറച്ച് വ്യവസായങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആളുകൾ തമിഴ് നാട്ടില് നിന്നും കേരളത്തിൽ നിന്നും ബംഗാളിലേക്ക് പോയി ആണ് അവിടത്തെ ഫാക്ടറികളില് ജോലിക്ക് ചേർന്നിരുന്നത്.
1921 ൽ അയ്യൻ എന്നും ഷൺമുഖൻ എന്നും പേരുള്ള രണ്ടു മീശ മുളക്കാത്ത പയ്യൻമാർ തമിഴ് നാട്ടിലെ ഒരു കുഗ്രാമത്തിൽ നിന്ന് കൽക്കട്ടയിൽ എത്തി, WIMCO യില് ജോലിക്ക് ചേർന്നു.. തീപ്പെട്ടി ഉണ്ടാക്കുന്നതിൻ്റെ സാങ്കേതിക വശങ്ങൾ പഠിക്കുക ആയിരുന്നു ലക്ഷ്യം. 8 മാസത്തിനു ശേഷം സ്വന്തം ഊരിൽ തിരിച്ചെത്തിയ അവരെ കാത്തിരുന്നത് കൊടിയ വരൾച്ച ആയിരുന്നു.. ഇത് തന്നെ കിട്ടിയ പക്കം എന്ന് പാർത്തിരുന്ന അവർ സൂര്യ പ്രകാശം ധാരാളം വേണ്ട തീപ്പെട്ടി നിർമാണം തുടങ്ങി.

ഒന്ന് പതുക്കെ പച്ച പിടിക്കും എന്ന നില എത്തിയപ്പോൾ സ്വന്തം കൃഷിയിടങ്ങൾ വിറ്റ് അവർ ജർമനിയില് നിന്ന് മഷീനുകൾ ഇറക്കുമതി ചെയ്തു. ഗ്രാമീണരെ അവ എങ്ങനെ operate ചെയ്യാം എന്ന് പഠിപ്പിച്ചു. കമ്പനിയുടെ പേര് ലൂസിഫർ മാച്ച് ഇൻഡസ്ട്രി യും ഭാരത് മാച്ച് ഇൻഡസ്ട്രിയും. അവരുടെ തീപ്പെട്ടി മദ്രാസ് സംസ്ഥാനം ഒട്ടാകെ വിൽക്കപ്പെടുവാൻ തുടങ്ങി. ഇന്ന് ശിവകാശിയിൽ അവരുടെ ലൂസിഫർ തീപ്പെട്ടി നിന്ന് പോയെങ്കിലും ഭാരത് മാച്ച് വർക്സ് ഇപ്പോഴും ഉണ്ട്: കൂടെ 78 എണ്ണം വേറെയും.1940 ൽ ആണ് അവരുടെ ഭാഗ്യ നക്ഷത്രം തെളിഞ്ഞത് എന്ന് പറയേണ്ടി വരും..ബ്രിട്ടീഷ് ഗവൺമെൻ്റ് സ്ഫോടക വസ്തു നിയമം ( Indian explosives act ) ഭേദഗതി ചെയ്തു.. അതോടെ പടക്ക നിർമാണം നിയമപരം ആയി..

1667-ൽ ദീപാവലിക്ക് ദീപങ്ങളുടെയും കരിമരുന്നിന്റെയും പൊതുപ്രദർശനം നിരോധിച്ച ഔറംഗസേബിന്റെ അതെ നിയമം ആയിരുന്നു ബ്രിട്ടീഷ് government അതു വരെ പിന്തുടർന്ന് വന്നത്. അതിനു മുമ്പ് ആഘോഷത്തിന്റെ ഭാഗമായി ആളുകള് പടക്കം പൊട്ടിച്ചിരുന്നു. മുഗളർ പോലും അതൊക്കെ ചെയ്തിരുന്നു.. പിന്നെ ടിപ്പു സുൽത്താൻ കരിമരുന്ന് ഫ്രഞ്ച് — ലന്ത ക്കാരുടെ കൈയിൽ നിന്ന് വാങ്ങുക ആയിരുന്നു.. നമ്മുടെ മാർത്താണ്ഡ വർമയും. കിട്ടിയ സുവർണാവസരം നമ്മുടെ തീപ്പെട്ടി പയ്യൻ ശരിക്ക് മുതലാക്കാൻ തീരുമാനിച്ചു; ഇന്ത്യയിൽ ആദ്യ ത്തെ കരിമരുന്ന് ഫാക്ടറി സ്ഥാപിച്ചു.

ഗ്രാമം ശിവകാശി ആയിരുന്നു. പി.അയ്യ നാടാർ ആയിരുന്നു ആ ചെറുപ്പക്കാരൻ.എന്നാൽ, അവർ ഒരു വിപണി ഇല്ലാത്ത ഒരു ഉൽപ്പന്നം നിർമ്മിക്കുക വഴി ഒരു വലിയ റിസ്ക് എടുക്കുക ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ കരിമരുന്നു പ്രയോഗം നടത്തുന്നതോ ദീപാവലി ആഘോഷിക്കുകയോ ചെയ്യുന്ന പാരമ്പര്യം എന്നോ ഹിന്ദുക്കൾ അവസാനിപ്പിച്ചിരുന്നു. ദീപാവലിയെ കരിമരുന്നു പ്രയോഗവുമായി ബന്ധിപ്പിക്കാൻ നാടാർ സഹോദരന്മാർ കഠിനാധ്വാനം ചെയ്തു.

വെടിക്കെട്ട് ആഘോഷം ജമീന്ദാർമാർക്കും മഹാ രാജാക്കന്മാർക്കും മാത്രമായി ആണ് ബ്രിട്ടീഷ് ഗവൺമെൻ്റ് പരിമിതപ്പെടുത്തിത്. എന്നാൽ ശരാശരി ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ പടക്കം കിട്ടുമെങ്കിൽ അവരും വെടിക്കെട്ട് നടത്തും എന്ന് നാടാർ സഹോദരന്മാർ കൃത്യം ആയി കണക്ക് കൂട്ടി.. അധികം വൈകാതെ തന്നെ വെടിക്കെട്ട് എന്ന ആശയം വൈറലാവുകയും ആഘോഷങ്ങൾക്ക് അവ ഒഴിച്ച് കൂടാൻ ആവാത്ത വിധം ജനപ്രിയം ആർജിക്കുക യും ചെയ്തു.. അങ്ങനെ അക്ഷരാർത്ഥത്തിൽ അയ്യാ നാടാരും ഷണ്മുഖനാടാരും ദാരിദ്ര്യം ബാധിച്ച ശിവകാശി ഗ്രാമത്തെ ഒരു തിരക്കേറിയ വ്യവസായ നഗരമാക്കി മാറ്റി..

ഓരോ ദീപാവലിക്കും ശിവകാശിയിലെ കരിമരുന്ന് വ്യവസായം കുതിച്ചുപാഞ്ഞു. 1980-ഓടെ ശിവകാശിയിൽ മാത്രം 189 ഫാക്ടറികൾ ഉണ്ടായി. ശിവാകാശി ഇന്ത്യ യെ ലോകത്തിൻ്റെ ഏറ്റവും വലിയ കരിമരുന്ന് ഉത്പാദകരും ഉപഭോക്താവും ആക്കി മാറ്റി.
General Agreement on Tariffs and Trade എന്ന GATT കരാർ 2010 ൽ നിലവിൽ വരുന്നതോടെ ആണ് ശിവകാശിയുടെ ശനി ദശ തുടങ്ങുന്നത്.. വില കുറഞ്ഞ ചൈനീസ് പടക്കങ്ങൾ ലോക വിപണിയിൽ നിറഞ്ഞു കവിഞ്ഞു.. ഇന്ത്യയിലും….അതിൻ്റെ കൂടെ ഇന്ത്യയിൽ പൊട്ടാസ്യം ക്ളോറേറ്റിൻ്റെ നിരോധനവും വന്നു.. ചൈനയിലെ KCl പടക്കങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതീ നടത്താം.. എന്നാൽ ഇന്ത്യയിലെ പണിശാലകളിൽ അവ സൾഫറുമായി ചേരുമ്പോൾ തനിയെ തീ പിടിക്കാൻ സാധ്യത ഉള്ളത് കൊണ്ട് അപകടങ്ങൾ ഒഴിവാക്കാൻ അതിപ്പോൾ ഉപയോഗിക്കുന്നില്ല.. 1992ൽ നിരോധിക്കുന്നത് വരെ ഈ വില കുറഞ്ഞ രാസ ഓക്സിഡൈസർ ഇന്ത്യൻ ഫാക്ടറികളിൽ ഉയരങ്ങളിൽ പറക്കുന്ന ഒരു വർണ്ണ പട്ടം തന്നെ ആയിരുന്നു.

കൂടാതെ സംഭരണത്തിലും ലോജിസ്റ്റിക്കിലും ഉള്ള പ്രശ്നങ്ങൾ… താമസിയാതെ ഇന്ത്യൻ നിർമാതാക്കൾ ചൈനയിൽ പടക്ക ഫാക്ടറി കൾ സ്ഥാപിച്ചു തുടങ്ങി.. ഇന്നും ലോകത്തിലെ ഏറ്റവും വലിയ ചൈനീസ് പടക്ക വിതരണക്കാർ ഇന്ത്യക്കാർ തന്നെ ആണ്.

Covid വന്ന് ചൈന യുടെ സ്വീകാര്യത ഇടിഞ്ഞു പാളീസാകുമ്പോൾ; യൂറോപ്പ് അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉറ്റു നോക്കുമ്പോൾ നമ്മൾ വെടിക്കെട്ട് നിരോധിക്കാൻ ഘോര ഘോരം ആഹ്വാനം ചെയ്യുന്നു. ഇതേ ആഹ്വാനം ദീപാവലിക്ക് ചെയ്യുന്ന പ്രിയങ്ക ചോപ്ര മുതലായ സെക്യുലർ സെലിബ്രിറ്റി കൾ സ്വന്തം വിവാഹത്തിൽ ദശ ലക്ഷകണക്കിന് രൂപക്ക് ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചു തീർക്കുന്നു.. ക്രിസ്തുമസിന് ഓരോ വീട്ടിലും പള്ളിയിലും പടക്കം പൊട്ടിക്കുന്നത് പ്രോൽസാഹിപ്പിക്കുന്നു. ഇപ്പൊൾ പടക്ക നിർമാതക്കൾ ഇന്ത്യയിലേക്ക് മാറണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആണ്….അപകട സാധ്യതകൾ പരമാവധി ലഘു കരിക്കാൻ എങ്കിലും നമ്മുടെ ആഭ്യന്തര വ്യവസായം നമുക്ക് വേണം. ലോകത്തിലെ ഏറ്റവും വലിയ പടക്ക വ്യവസായങ്ങളിൽ ഒന്നായതിനാൽ ആ ചരക്കുകൾ വിദേശ വരുമാനമാക്കി മാറ്റാൻ വലിയ സാധ്യത യാണ് നമുക്ക് ഇപ്പോഴും ഉള്ളത്.. മെച്ചപ്പെട്ട സംഭരണം, ലോജിസ്റ്റിക്സ് നവീകരണം, സബ് സിഡികൾ എന്നിവയെ പറ്റി നമ്മുടെ സർ ക്കാർ ചിന്തിക്കണം.

പടക്കങ്ങൾക്കും വെടിക്കെട്ടിനും അതിന്റെ നിരോധനത്തിനും അതിൻ്റേതായ ചരിത്രമുണ്ട്. അതുപോലെ തന്നെ നിരോധനത്തിന്റെ വസ്തുതയും മലിനീകരണത്തേക്കാളും അപകട സാധ്യതാ പഠന ത്തേക്കാളും കൂടുതൽ മാനങ്ങളുള്ളതുമാണ്. അതിനു വളരെ ആഴത്തിൽ കുഴിക്കേണ്ടി വരും.