രഹസ്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ ജോർജ്ജ്‌കുട്ടി ആണോ പത്രോസേട്ടനെ കിടത്തിയത് ?

255

Sree Nath Muraleedharan

“കാരിരുമ്പ് പോലെ നിന്ന് കുഴികുത്തികൊണ്ടിരുന്ന പത്രോസേട്ടൻ ചാകാറായി കെടക്കുന്നപോലെ ആണ് കാണിക്കുന്നേ ..ഇനി മദ്യം എന്നുപറഞ്ഞു വല്ല സ്ലോ പോയ്‌സണും ആണോ കൊടുത്തെന്ന് ഒരന്വേഷണം വേണ്ടിവരും..”

ഒരു പോസ്റ്റിന്റെ താഴേക്കണ്ട വളരെ ഇന്ട്രെസ്റ്റിംഗ് ആയൊരു കമന്റ്‌ ആയിരുന്നു ഇത്. ഇതൊരു തമാശയായി എടുക്കാമെങ്കിലും ഒന്നാലോചിച്ചാൽ ഇതിൽ കുറച്ചു കഴമ്പിലെയെന്നു തീർച്ചയായും തോന്നാവുന്നതാണ്.

തന്റെ കുടുംബത്തിന്റെ സേഫ്റ്റി മാത്രമാണ് ജോർജുകുട്ടിയുടെ കൺസൺ, അതിന്റെ മുന്നിൽ മാനുഷിക മൂല്യങ്ങൾക് പോലും പ്രാധന്യം കല്പിക്കാത്തവനായി അദ്ദേഹം മാറികഴ്ഞ്ഞിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തന്റെ മകന്റെ മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ ശവശരീരം അസ്ഥികൂടമാകുന്നതും അത് കൈക്കലാക്കാൻ ഒരു രക്‌തദാഹിയെപ്പോലെ കാത്തിരിക്കുന്നതും. തന്റെ കുടുംബത്തിന്റെ സുരക്ഷാമാത്രം ആണ്അദ്ദേഹത്തിന്റെ മുന്നിലെ പ്രശ്നം അതിനായി ഏതു അറ്റംവരെയും അദ്ദേഹം പോകും.. എന്നിരിക്കെ മുകളിൽ പറഞ്ഞ പോലെ പത്രോസേട്ടനെ ഈ ഒരു അവസ്ഥയിലേത്തിച്ചതും GK തന്നെയായിക്കൂടെ !

May be an image of 1 person and beardകാരിരുമ്പുപോലെ കുഴികുത്തികൊണ്ടിരുന്ന അദ്ദേഹം മരണത്തോട് മല്ലടിക്കുന്ന ഈ ഒരു അവസ്ഥയിലേക്കു എത്തുന്നതിനു കേവലം 3-4 വർഷങ്ങൾ മാത്രമാണ് വേണ്ടി വന്നിട്ടുള്ളൂ.. അതായത് പത്രോസേട്ടൻ വഴി എന്നെകിലും ഈ രഹസ്യങ്ങൾ പുറം ലോകം അറിയാതിരിക്കാനും എത്രയും പെട്ടെന്നു അദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധവും മുറിച്ചുമാറ്റാനും വേണ്ടി GK തന്നെ അദ്ദേഹത്തെ പതിയെ പതിയെ കൊന്നതായിക്കൂടെ.. !!

തനിക്കു ചുറ്റുമുള്ള അനേഷണം ഒരിക്കലും അവസാനിക്കില്ലെന്നു അദ്ദേഹത്തിന് മറ്റാരേക്കാളും നന്നായി അറിയാം, അതുകൊണ്ട് തന്നെ തന്നിലേക്കു എത്തിച്ചേരാൻ സഹായിക്കുന്ന ഓരോ വഴികളും പതിയെ പതിയെ അദ്ദേഹം അടച്ചു കൊണ്ടിരിക്കും.. കാരണം അദേഹത്തിന്റെ ചിന്തകളും പ്രവർത്തികളും ഊഹിക്കാവുന്നതിനും അപ്പുറമാണ്.. !!”ഒരുപക്ഷെ ആ സെക്യൂരിറ്റികാരനാകാം അദേഹത്തിന്റെ അടുത്ത ടാർഗറ്റ്.. “”ജോർജ്കുട്ടി നമ്മൾ ഉദേശിച്ച ആളല്ല സർ “