ടെസ്സയെ ചുമ്മാ ചാർളിയുടെ പിന്നാലെ നടന്നപ്പോൾ, മാരയുടെ പിന്നാലെ പാറു നടന്നതിന് വ്യക്തമായ കാരണമുണ്ടായിരുന്നു

123

Sree Parvathy യുടെ കുറിപ്പ്

മാരാ എന്ന സിനിമ, നമ്മുടെ ചാർളിയുടെ തമിഴ് പതിപ്പാണ്. എങ്ങനെയാണ് ഒരു സിനിമയുടെ രണ്ടു പതിപ്പുകൾക്ക് ഇത്രയും വ്യത്യസ്തത വന്നത് ? മലയാളിയ്ക്ക് ഇത്രയുമേ ആവശ്യം ഉള്ളൂ എന്നതുകൊണ്ടാണോ? എനിക്കിഷ്ടപ്പെട്ടത് മാരാ തന്നെയാണ്. ചാർളിയെ ചുമ്മാ പൊക്കിക്കൊണ്ട് നടന്ന്, ടെസ്സയെ ചുമ്മാ ഏതോ ഒരു ചാർളിയുടെ പിന്നാലെ അലഞ്ഞു നടത്തിച്ചപ്പോൾ മാരയുടെ പിന്നാലെ പാറു നടന്നതിന് വ്യക്തമായ കാരണമുണ്ടായിരുന്നു. അത് മാരയുടെ കഥയല്ല, പാറുവിന്റെയും വെള്ളയുടെയും മേരി ആന്റിയുടെയും കഥയാണ്. നിശ്ശബ്ദതയ്ക്കൊക്കെ ഇത്ര ഭംഗിയുണ്ടാകുമോ?അല്ലെങ്കിലും അനാവശ്യമായ വാചകങ്ങളെക്കാൾ നിശബ്ദത കൊണ്ട് നിറയ്ക്കുമ്പോഴല്ലേ കാഴ്ചകൾക്ക് ആഴം കൂടുക! ചാർലിയിൽ മനസ്സിൽ തറയ്ക്കാതെ പോയ പല രംഗങ്ങളും അതിന്റെ വ്യക്തതയും ആഴവും കൊണ്ട് മാരയിൽ നെഞ്ചിൽ കൊണ്ടു. ചാര്ലിയും ടെസ്സയുമായി DQ ഉം പാർവതിയും നന്നായി, പക്ഷെ മാരയും പാറുവുമായി വന്ന മാധവനും ശ്രദ്ധയും ഇനിയൊരിക്കലും ഇറങ്ങിപ്പോകാതെ ഹൃദയത്തിലുണ്ട്. ഒപ്പം വെള്ളയുടെയും മേരിയാന്റിയുടെയും ഒരിക്കലും കെടാത്ത പ്രണയവും.