Connect with us

Movie Reviews

ഇൻവെസ്റ്റിഗേഷൻ – ഹൊറർ യോജിപ്പിക്കുക എന്നത് അത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഒരു യോണർ അല്ല

നല്ലൊരു ശ്രമം തനു ബാലക് നടത്തിയിട്ടുണ്ട് എന്ന് ഞാൻ പറയും. ഇൻവെസ്റ്റിഗേഷൻ – ഹൊറർ യോജിപ്പിക്കുക എന്നത് അത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഒരു യോണർ അല്ല. യുക്തിയും

 59 total views

Published

on

Sree Parvathy

നല്ലൊരു ശ്രമം തനു ബാലക് നടത്തിയിട്ടുണ്ട് എന്ന് ഞാൻ പറയും. ഇൻവെസ്റ്റിഗേഷൻ – ഹൊറർ യോജിപ്പിക്കുക എന്നത് അത്ര എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഒരു യോണർ അല്ല. യുക്തിയും വിശ്വാസവും തമ്മിൽ കാഴ്ചക്കർക്കിടയിൽ ഭിന്നിപ്പും യോജിപ്പും സംവാദവും നടന്നുകൊണ്ടിരിക്കുന്നു.അത്തരം സാഹചര്യങ്ങൾ വിദേശ സിനിമകളിൽ കണ്ടിട്ടുണ്ട്. ആ രീതിയിൽ ഉള്ള ശ്രമമായി ഞാനിതിനെ കാണുന്നു. അതുകൊണ്ട് തന്നെ ഈ യോണർ സിനിമ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കോൾഡ് കേസ് മികച്ച ഒരു പഠനമാണ്. ഇത്തരത്തിൽ ശ്രമങ്ങൾ ഉണ്ടായി തന്നെയാണ് പലതും എന്നെങ്കിലും വിജയിക്കുക.

പക്ഷെ നമുക്ക് വിശ്വാസം / ഹൊറർ / പ്രേതം എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അന്ധവിശ്വാസം എന്ന ഒരു വകുപ്പിൽ വച്ച് മാറ്റി വയ്ക്കുന്നത് കൊണ്ട് പൊതുവെ അത് അവഗണിക്കപ്പെടുന്നുണ്ട്. പക്ഷെ ഫിക്ഷൻ എന്ന നിലയിൽ നല്ല രീതിയിൽ ഹൊറർ / പ്രേതം നെ കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ ഭീതി സിനിമകൾക്ക് അതൊരു മുതൽക്കൂട്ട് ആവും. ഫിക്ഷൻ / സിനിമ തുടങ്ങിയ art ഫോമുകൾക്ക് വിശ്വാസം എന്നൊക്കെ പറഞ്ഞു പാടില്ലായ്ക പറയുന്നത് നല്ല ബോർ ആണ്.

കോൾഡ് കേസ് പാരലൽ ആയി പോകുന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണമാണ്. ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയ sathyanaath തെളിവുകളിൽ കൂടി പോകുമ്പോൾ ചില അതീന്ദ്രിയ അനുഭവങ്ങൾ ഉണ്ടായ അയുക്തിക പ്രോഗ്രാം ഒരു ചാനലിന് വേണ്ടി ചെയ്യുന്ന നായിക തനിക്കുണ്ടായ അനുഭവങ്ങളുടെ ഉത്തരം കണ്ടെത്താൻ നോക്കുന്നു. നല്ല thread ആണ്. പക്ഷെ പൂർണമായും യുക്തിയ്ക്ക് climax വിട്ട് കൊടുത്തിരുന്നു എങ്കിൽ കോൾഡ് കേസ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേട്ട് കൊണ്ടിരിക്കുന്ന നെഗറ്റീവ് റിവ്യൂസ് കേൾക്കേണ്ടി വരില്ലായിരുന്നു എന്ന് തോന്നി. എത്ര അയുക്തികമായി നോക്കുമ്പോഴും ക്ലൈമാക്സ്‌ മാത്രം എനിക്ക് വ്യക്തിപരമായി സ്വീകാര്യമായി തോന്നിയില്ല.

ബാക്കി പാരലൽ കേസ് ഒക്കെ മിക്സ്‌ ചെയ്ത് നന്നായി കൊണ്ട് പോയി. പക്ഷെ ചില സാഹചര്യങ്ങൾ ഉദാഹരണത്തിന് ഫ്രിഡ്ജ് കുലുങ്ങുക, പിന്നെ ക്ലൈമാക്സ്‌, നിഴൽ ഓടുക പോലെ ഉള്ള cleche സീനുകൾ സിനിമയെ കൂടുതൽ ദുർബലപ്പെടുത്തി. ഇതില്ലാതെയും നമുക്ക് പ്രേക്ഷകരെ ഭീതിപ്പെടുത്താം. അതുകൊണ്ടാണ് പറഞ്ഞത് ഈ സിനിമ പുതിയ മേക്കർസ് ന് ഒരു study മെറ്റീരിയൽ ആണെന്ന്.
സിനിമയിൽ ആദ്യം കാണിച്ച നായികയുടെ അനുജത്തിയുടെ ചിത്രം ചില സംശയങ്ങൾ ആദ്യം ഉണ്ടാക്കി, പിന്നെ അതിലെ പാവ, ഒക്കെ, പക്ഷെ അത് രണ്ടും ഒടുവിൽ അന്ധയായ ആ mysterious സ്ത്രീയും ഒക്കെ രണ്ടാമതൊരു കേസിന്റെ / സിനിമയുടെ തുടക്കമാണെന്ന് വിശ്വസിക്ക്കാൻ ആണ് എനിക്കിഷ്ടം.

കാരണം ഒരു സിനിമയിൽ ഒരു തോക്ക് ആദ്യം വന്നാൽ ഒടുവിൽ അത് പൊട്ടിയിരിക്കണം എന്നാണ്, അനുജത്തിയുടെ ചിത്രമോ പാവയോ ഈ ചിത്രത്തിൽ പ്രധാനമായി തോന്നിയില്ല. ആ പാവ ആദ്യം കാണിക്കുന്ന സീനിൽ തന്നെ നായികയ്ക്ക് അതിനോട് ഒരു താൽപ്പര്യക്കുറവ് കാണിക്കുന്നുണ്ട്, അത് മിക്കവാറും അവരുടെ അനുജത്തിയുമായി ബന്ധപ്പെടാനാണ് സാധ്യത. രണ്ടാമത്തെ ഭാഗത്തെ കുറിച്ച് ആദ്യത്തേതിൽ ലിങ്ക് ഇട്ടു കൊടുത്തതാവാം.എനിക്ക് ഈ സിനിമയുടെ രണ്ടാം ഭാഗത്ത്‌ എന്തെങ്കിലും ഇതിലും രക്തമുറയുന്ന സാഹചര്യം ഉണ്ടാകുമെന്ന് തോന്നുന്നു. അതിനായ് കാത്തിരിക്കുന്നു

 60 total views,  1 views today

Advertisement
Advertisement
cinema13 hours ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment14 hours ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment2 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized7 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Advertisement