തെലുങ്ക് ചലച്ചിത്രനടിയും ടെലിവിഷൻ അവതാരകയുമാണ് ശ്രീ റെഡ്ഡി. ഇവർ സിന്ദഗി, അരവിന്ദ് 2, നേനു നന്ന അബഡ്ഡം എന്നീ തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചലച്ചിത്രരംഗത്തെ ലിംഗവിവേചനത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെ പ്രതിഷേധിച്ചതിലൂടെ പ്രശസ്തയായി. സംവിധായകരും നിർമ്മാതാക്കളും തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് 2018 ഏപ്രിലിൽ ഹൈദ്രാബാദിലെ തെലുഗു ഫിലി ചേമ്പർ ഓഫ് കൊമേഴ്സിനു മുമ്പിൽ ശ്രീ റെഡ്ഡി അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ട് പ്രതിഷേധിച്ചിരുന്നു.

ടെലിവിഷൻ അവതാരകയായി പ്രവർത്തിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കണമെങ്കിൽ സ്ത്രീകൾ ലൈംഗികബന്ധത്തിനു തയ്യാറാകണമെന്നാവശ്യപ്പെടുന്ന ‘കാസ്റ്റിങ് കൗച്ച്’ സമ്പ്രദായം തെലുങ്ക് ചലച്ചിത്രരംഗത്തുമുണ്ടെന്നാണ് ശ്രീറെഡ്ഡി വെളിപ്പെടുത്തിയത്. പല പ്രമുഖ സംവിധായകരിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും തനിക്കു ലൈംഗികചൂഷണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇവർ പറഞ്ഞിട്ടുണ്ട്.

കാസ്റ്റിങ് കൗച്ച് സമ്പ്രദായത്തിനെതിരെ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് 2018 ഏപ്രിലിൽ ഹൈദ്രാബാദിലെ തെലുഗു ഫിലി ചേമ്പർ ഓഫ് കൊമേഴ്സിനു മുമ്പിൽ അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടുകൊണ്ട് ശ്രീ റെഡ്ഡി പ്രതിഷേധിച്ചിരുന്നു. ഹോളിവുഡിലെ മീടൂ കാമ്പെയ്നും കാസ്റ്റിംഗ് കൗച്ച് സമ്പ്രദായത്തിനെതിരെയായിരുന്നു. ഏറെ വിവാദമായ ശ്രീ റെഡ്ഡിയുടെ സമരമുറയയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും പലരും രംഗത്തെത്തി. പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമം 294-ആം വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ശ്രീ റെഡ്ഡിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. തെലുങ്ക് താരസംഘടനയായ മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (മാ) ശ്രീ റെഡ്ഡിക്ക് അംഗത്വം നൽകില്ലെന്നു പ്രഖ്യാപിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് ശ്രീ റെഡ്ഡിയെ ഒഴിവാക്കി. അഭിറാം ദഗ്ഗബട്ടി, കൊന വെങ്കട്ട്, വിവ ഹർഷ, പവൻ കല്യാൺ, തെലുങ്ക് സംവിധായകൻ ശേഖർ കമ്മുല, നടൻമാരായ അല്ലു അർജുൻ, നാനി എന്നിവർക്കെതിരെ ശ്രീ റെഡ്ഡി ലൈംഗികാരോപണമുന്നയിച്ചിട്ടുണ്ട്.

 വർഷങ്ങൾക്കു മുൻപ് ശ്രീ റെഡ്ഡി മലയാളികളുടെ അഭിമാനമായ സച്ചിനെക്കുറിച്ചും മലയാളികൾക്ക് സുപരിചിതയായ നടിച്ച് നടി ചാർമിയെ കുറിച്ചും പറഞ്ഞുകൊണ്ട് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സച്ചിൻ ടെണ്ടുൽക്കർ ഹൈദരാബാദിലെത്തിയാൽ ഒരുപാട് റൊമാന്റിക് ആവാറുണ്ട് എന്നും നടി ചാർമിയുമായി ആണ് ആ റൊമാൻസ് എന്നും ആയിരുന്നു ശ്രീ റെഡ്ഡി തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചത്. ആ സമയത്ത് വലിയ തോതിൽ തന്നെ ഈ ഒരു വാർത്ത ശ്രദ്ധ നേടുകയും എത്തുകയും ചെയ്തിരുന്നു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സച്ചിനെ കുറിച്ച് ഇത്തരം ഒരു വാർത്ത പടച്ചുവിട്ടത് ശരിയായില്ല എന്നായിരുന്നു പലരും കമന്റുകളിലൂടെ അറിയിച്ചത് എന്നാൽ തന്റെ കയ്യിൽ വ്യക്തമായി തെളിവുണ്ട് എന്ന തരത്തിലായിരുന്നു നടി സംസാരിച്ചിരുന്നത്.

ഫേസ്ബുക്കിലൂടെ സച്ചിനെതിരെ ഇത്തരം ഒരു പരാമർശം നടത്തിയപ്പോൾ വലിയതോതിൽ സൈബർ ആക്രമണം കൂടി ഇവർക്ക് നേരിടേണ്ടതായി വന്നിരുന്നു. മാത്രമല്ല സച്ചിനെ സച്ചിൻ എന്ന അഭിസംബോധന ചെയ്യാതെ തെണ്ടുല്‍ക്കാര്‍ എന്ന് കൂട്ടി അഭിസംബോധന ചെയ്തായിരുന്നു നടി എഴുതിയിരുന്നത്. ഒപ്പം തന്നെ ചാർമിയെയും അത്തരത്തിൽ പെട്ടെന്ന് മനസ്സിലാവാത്ത രീതിയിലായിരുന്നു അഭിസംബോധന ചെയ്തിരുന്നത്.
ഒപ്പം തനറെ പോസ്റ്റിൽ ചാമുണ്ഡേശ്വർ സ്വാമി എന്ന് നടി അഭിസംബോധന ചെയ്തത് ക്രിക്കെറ്റ് താരം ചാമുണ്ഡേശ്വർ നാഥിനെ ആണ് എന്നും ഇവരെല്ലാം സെലിബ്രിറ്റി ക്രിക്കെറ്റ് ലീഗിന്റെ ഭാഗമായി ഹൈദരാബാദിൽ എത്തിയിരുന്നു. ഇതിനെയാണ് താരം ഉദ്ദേശിച്ചത്.

ഹൈദരാബാദിൽ വരുന്ന സമയങ്ങളിൽ സച്ചിൻ റൊമാന്റിക് മൂഡിൽ ആവാറുണ്ട് എന്നാണ് ശ്രീ റെഡ്ഡി കുറിച്ചിരിക്കുന്നത്. പറഞ്ഞത് ശ്രീ റെഡ്ഡി ആയതുകൊണ്ട് തന്നെ ഇക്കാര്യത്തിന് വലിയ സീരിയസ് ഒന്നും പലരും കൊടുത്തിരുന്നില്ല. എങ്കിലും സച്ചിനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഇതിനെതിരെ രംഗത്ത് വരികയാണ് ഉണ്ടായത്. എന്നാൽ നടി ചാർമിയോ സച്ചിനോ ഔദ്യോഗികമായി ഇക്കാര്യത്തിനെതിരെ ഒരു വാക്കുപോലും പറയുകയും ചെയ്തിരുന്നില്ല.

You May Also Like

ടിപ്പിക്കൽ മലയാളി കാല്പനിക സൗന്ദര്യത്തിന് അൽഫോൻസ് കൊടുത്ത കൃത്യമായ ഡെഫിനിഷൻ ആണ് മലർ

Monu V Sudarsan ആകെ പൊതിഞ്ഞു കിടക്കുന്ന മുഖമോ രൂപമോ ഇല്ലാത്ത നനുത്ത മഞ്ഞിന്റെ അനുഭവമാണ്…

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

മസാൻ, ആംഖോം ദേഖി, ന്യൂട്ടൻ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മനീഷ് മുന്ദ്ര ആദ്യമായി സംവിധാനം ചെയ്ത…

സിനിമകാണാൻ ആളില്ല, ജന്മത്തിൽ മലയാള സിനിമ നിർമ്മിക്കില്ലെന്നു നിർമ്മാതാവ്

മലയാള സിനിമ കാണാൻ ആളില്ലെന്നും തിയേറ്ററുകൾ കാലിയാണെന്നും മറ്റുഭാഷക്കാർ കാശുവാരികൊണ്ടു പോകുകയാണെന്നും ആണ് പൊതുവെ സംസാരം.…

ഓരോ കഥാപാത്രങ്ങളിലും ഒരു നടി, ഒരു കലാകാരി എന്ന നിലയിൽ എടുക്കുന്ന എഫർട്ട് സ്‌ക്രീനിൽ വ്യക്തമാണ്

Shyam Zorba 2017 ൽ ഫാന്റം പ്രവീൺ എന്ന സംവിധായകൻ മലയാള സിനിമയിലേക്ക് ഒരു ബാലതാരത്തെ…