മണിരത്ന സിനിമയുടെ ആകർഷണീയത മറ്റെന്നിനുമില്ല, ഒറ്റകാര്യമാണ് നാം ശ്രദ്ധിക്കേണ്ടത്, ഇത് ചരിത്രമല്ല എന്ന ബോധ്യം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
201 VIEWS

Sreechithran Mj (സോഷ്യൽ മീഡിയയിൽ കുറിച്ചത് )

പൊന്നിയിൻ സെൽവൻ എന്ന നോവൽ വായിക്കുന്നത് തൊണ്ണൂറ്റൊമ്പതിലോ രണ്ടായിരത്തിലോ ആണ്. മണിമേഘത്തിൻ്റെ ഇംഗ്ലീഷ് തർജ്ജമ. കേവലം ഒരു നോവൽ വായനയായിരുന്നില്ല അത്. ചെറുപ്പത്തിലെ ഏറെ പ്രിയങ്കരമായ തമിഴക സംസ്കാരത്തിലേക്ക്, ഏറ്റവും പ്രിയപ്പെട്ട ചരിത്രങ്ങളിലൊന്നായ ചോള – പല്ലവ – പാണ്ഡ്യ ചരിത്രത്തിലേക്ക്, പ്രാചീനമായ ഏതോ സംസ്കാരത്തിൻ്റെ പൊക്കിൾക്കൊടിബന്ധത്തിലേക്ക്, ചരിത്രവും ഭാവനയും തമ്മിലുള്ള കെട്ടുപിണയലഴകിലേക്ക് – ഇങ്ങനെ പലതിലേക്കുള്ള ജ്ഞാനസ്നാനമായിരുന്നു എനിക്ക് പൊന്നിയിൻ സെൽവൻ്റെ വായന. ഇംഗ്ലീഷ് വായനയിൽ വേണ്ടത്ര വേഗവും വശവുമില്ലാതിരുന്ന ആ പ്രായത്തിൽ ഒരു വശത്ത് വലിയ ഡിഷ്ണറിയുണ്ടായിരുന്നു. അറിയാത്ത വാക്കുകളുടെ അർത്ഥം തപ്പിപ്പിടിച്ചും തട്ടിയും തടഞ്ഞും ആ ബൃഹത്തായ കൃതി വായിച്ചു തീർത്തപ്പോൾ അനുഭവിച്ച ഒരു പരമാനന്ദമുണ്ട്. രതിമൂർച്ഛ പോലെ അനന്യാനുഭൂതിയാണ് ബൃഹത്തും മഹത്തുമായ കൃതികളുടെ അവസാനപേജ് വായിച്ചു തീരുന്ന നിമിഷത്തിൻ്റെ അനുഭവം. ബ്രദേഴ്സ് കാരമസോവ്, ഏകാന്തതയുടെ നൂറുവർഷങ്ങൾ, ആൾക്കൂട്ടം, തലമുറകൾ, സുന്ദരികളും സുന്ദരൻമാരും, ബുഡൻബ്രൂക്സ്… ഇങ്ങനെ നിരവധി കൃതികളിൽ ആ അനുഭൂതി പരിചിതമെങ്കിലും പൊന്നിയിൻ സെൽവൻ നൽകിയ അനുഭവത്തിന് പകരമൊന്നില്ല.

മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവന് നൽകാനായും നഷ്ടപ്പെടാനും ഉള്ളതെന്തെന്ന ബോധ്യത്തോടെയാണ് ഞാൻ പി എസ് 1 നു മുന്നിലിരുന്നത്.ടിപ്പിക്കൽ മണിരത്നസിനിമ. വർണ്ണശബളമായ സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള പ്രയാണം. എങ്കിലും ആഖ്യാനത്തിൽ കൽക്കിയോട് ഏറ്റവും അനുയോജ്യമായൊരു റിഥം മണിരത്നത്തിനുണ്ട്. അതിൻ്റെ സൗന്ദര്യം. കഥാപാത്രങ്ങളുടെ വംശാവലിയും ബന്ധങ്ങളും മുതൽ കഥാഗതി തന്നെയും എനിക്കു മുൻപേയറിയാവുന്നതുകൊണ്ട് പ്രമേയത്തിനേക്കാൾ പ്രമേയപരിചരണത്തിലായിരുന്നു എൻ്റെ ശ്രദ്ധ. അരുൾമൊഴിവർമ്മനെ രഹസ്യമായി രക്ഷിക്കുന്നതാരെന്നും അവരുടെ ബന്ധമെന്തെന്നുമുള്ള ഒന്നാം ഭാഗത്തിൻ്റെ ക്ലെമാക്സ് ചോദ്യം പോലും എനിക്കില്ലാത്തതിനാൽ അക്കാര്യം എളുപ്പമായിരുന്നു. ഐശ്വര്യാറോയിയുടെ അമ്മയും മകളുമായി തുടരുന്ന ഡബിൾറോൾ അടക്കം എല്ലാം വ്യക്തമാണെന്നത് ഒരർത്ഥത്തിൽ അനുഗ്രഹവും മറ്റൊരർത്ഥത്തിൽ ശാപവുമാണ്.

വന്തിയത്തേവൻ്റെ നരേഷനായി വികസിക്കുന്ന നോവലിലെ ആഖ്യാനം അങ്ങനെയും അല്ലാതെയും മൾട്ടിപ്പിൾ നരേഷനാക്കി മണിരത്നം വികസിപ്പിച്ചതിൻ്റെ സൗന്ദര്യം സിനിമയിലുണ്ട്. വിപുലവിസ്തൃതമായ കരിങ്കൽ ശിൽപ്പങ്ങളുടെ മധ്യത്തിൽ മാത്രം നോവവായനയിൽ ഭാവന ചെയ്യപ്പെട്ട കുന്തവായും നന്ദിനിയുമെല്ലാം സ്ഥിരം ബോളിവുഡ് സെറ്റുകളിൽ കാണുന്നതിലെ അസ്വസ്ഥത മുതൽ പലതുമുണ്ട്. പക്ഷേ മണിരത്ന സിനിമയുടെ ആകർഷണീയത മറ്റെന്നിനുമില്ല. ഒറ്റകാര്യമാണ് നാം ശ്രദ്ധിക്കേണ്ടത്. ഇത് ചരിത്രമല്ല എന്ന ബോധ്യം. രാജരാജ ചോളൻ്റെയും മകൻ രാജേന്ദ്ര ചോളൻ്റെയും ചരിത്രം പലയിടത്തായി ശിലാ രേഖകളിലുണ്ട്. അവയുമായി പൊന്നിയിൽ സെൽവനിലേ കഥ ചേരുന്നതേയല്ല. അതിൻ്റെ ആവശ്യവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സംഘട്ടന രംഗങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ സെക്സ് രംഗങ്ങളിൽ അഭിനയിക്കാനാണ് ബുദ്ധിമുട്ടെന്ന് സാമന്ത

തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ടാണ് സാമന്ത അഭിനയജീവിതം ആരംഭിച്ചത് . നാല് ഫിലിംഫെയർ

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്