ദളിതനാദ്യം മന്ത്രിയായപ്പോൾ “പുലയൻ മന്ത്രിയായ ഈ നാട്ടിൽ ജീവിക്കാൻ സാദ്ധ്യമല്ലെ” ന്ന് പറഞ്ഞ ആൾ എവിടത്തെ സാമൂഹ്യപരി ഷ്കർത്താവാണ് ?

0
528
Sreechithran Mj
ഇന്ന് (02/01/2020) രാവിലെ സ്കൂളിൽ പോകാതെ കിടന്നുറങ്ങുന്ന നങ്ങുവിനോട് അന്വേഷിച്ചപ്പോഴാണ് ഇന്ന് മന്നം ജയന്തിയായതുകൊണ്ട് സ്കൂളില്ലെന്ന് അറിഞ്ഞത്. അവളോട് ആരാണീ മന്നത്ത് പദ്മനാഭനെന്ന് അറിയാമോ എന്ന് ചോദിച്ചു.
” അച്ഛൻ പറയാറുള്ള അയ്യങ്കാളിയെയൊക്കെപ്പോലെ നമ്മുടെ നാടിനു വേണ്ടി പ്രവർത്തിച്ച ആളല്ലേ?”
ഒരു നിമിഷം ശ്വാസം വിലങ്ങി ഇരുന്നു പോയി. ഒരു പോലെ രണ്ട് പുതിയ അവധി ദിവസങ്ങൾ, ഒരു പോലെ രണ്ട് സാമൂഹ്യ പരിഷ്കർത്താക്കൾ! വില്ലുവണ്ടി ചരിത്രത്തിലോടിച്ചു കയറ്റിയ അയ്യങ്കാളിയും ആ വില്ലുവണ്ടി തടഞ്ഞ പ്രമാണികളുടെ നേതാവും സമനില പങ്കിടുന്ന അശ്ലീലചരിത്രം കുഞ്ഞുങ്ങളുടെ മനസ്സിലെത്തുന്ന ദിവസമാണിതെന്ന് തിരിച്ചറിഞ്ഞു.
അല്ല മോളെ, അയ്യങ്കാളിയും മന്നവും ഒരിക്കലുമൊരിക്കലും കൂട്ടിപ്പറയരുത്. ദളിതനാദ്യം മന്ത്രിയായപ്പോൾ ” പുലയൻ മന്ത്രിയായ ഈ നാട്ടിൽ ജീവിക്കാൻ സാദ്ധ്യമല്ലെ” ന്ന് പറഞ്ഞ, ആർ ശങ്കറിനെ തൊപ്പിപ്പാളക്കാരനെന്ന് ജാത്യധിക്ഷേപം നടത്തിയിരുന്ന, “ഈഴവന് പന്നിപെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവര്ക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും നല്കിയത് പുനപരിശോധിക്കണം” എന്നെഴുതിയ മന്നവും കേരളചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള സമരജ്വാലയും തമ്മിൽ പ്രകാശവർഷങ്ങളുടെ ദൂരമുണ്ട്. ഞെട്ടലോടെയോർക്കുന്നു, ഇന്നെത്ര കുട്ടികളിങ്ങനെ കരുതി വീട്ടിലിരിക്കുന്നുണ്ടാവും?