രാമായണത്തിലെ ശ്രവണനെ കണ്ടു നമസ്കരിക്കുന്നോരേ 1200 കിലോമീറ്റർ ഇങ്ങനെ നടന്നു താണ്ടുന്ന ശ്രവണന്മാർ വേറെയുമുണ്ട്

0
107

Sreedevi S Kartha

ഈ മനുഷ്യൻ യാത്ര ആരംഭിച്ചു കഴിഞ്ഞു .ചിത്തോറിൽ നിന്നു ഛത്തിസ്ഗഢ് വരെ .നടന്നെത്തേണ്ട ദൂരം 1200 കിലോമീറ്റർ .ല്ഗഗേജ് കുറച്ചു കംഫർട്ട് കൂട്ടാൻ അയാൾക്ക്‌ സാധിക്കില്ല . ആകെയുള്ള സമ്പാദ്യം ഈ രണ്ടു കുഞ്ഞുങ്ങളാണ് .ദൂരദർശനിൽ കൊറോണ സ്പെഷ്യൽ .രാമായണം സീരിയൽ കണ്ടു കോൾമയിർ കൊള്ളുന്നവർക്കു ഈ ദൃശ്യം എവിടെയോ കണ്ടതായി ഓർമ വന്നേക്കാം .

അതെ രാമായണ കഥയുടെ തുടക്കം ഇങ്ങിനെ ഒരു യാത്രയാണ് .ശ്രാവണൻ എന്ന ആദിവാസി ബാലൻ വനാന്തരത്തിൽ താമസിക്കുന്ന അന്ധരായ അച്ഛന്റെയും അമ്മയുടെയും അന്ത്യാഭിലാഷമായ തീർത്ഥ സ്നാനം സാധിച്ചു കൊടുക്കാൻ തീരുമാനിക്കുന്നു .മാതാപിതാക്കളെ രണ്ടു കുട്ടകളിലിരുത്തി ഇത് പോലെ താങ്ങി അവൻ കാതങ്ങൾ നടന്നു .ഇടേയ്ക്ക് അമ്മയ്ക്കുമഛനും കുടിക്കാൻ കാട്ടരുവിയിൽ നിന്നു വെള്ളമെടുക്കവേ നായാടൻ എത്തിയ രാജാവായ ദശരഥന്റെ അമ്പേറ്റു മരിച്ചു .വിവരമറിഞ്ഞു ഹൃദയം പൊട്ടി മരിക്കുന്നതിന് മുൻപ് ശ്രവണന്റെ അച്ഛനമ്മമായും ദശരഥനെ “പുത്രശോകത്താൽ നീയും നീറി നീറി മരിക്കട്ടെ “എന്നു ശപിച്ചു .പിന്നീട് ദശരഥന് ജീവിതത്തിൽ ആ ശാപമാണ് ചോരയിൽ കലർന്ന വിഷമെന്ന പോലെ ബാധിച്ചു കൊണ്ടിരുന്നത് .ആദ്യം പുത്രൻ ഇല്ലാത്ത ദുഃഖം .പിന്നെ പുത്രനുണ്ടായപ്പോൾ രാജ്യാധികാരത്തെ പറ്റി ദുഃഖം .അവസാനം പുത്രനെ നഷ്ടമായ ദുഖത്താൽ മരണം .

ഇതിഹാസ കാവ്യങ്ങൾ പൂജിക്കാനും കലാപമുണ്ടാകാനുമുള്ളതാണ് .ശ്രദ്ധിച്ചു വായിക്കാനുള്ളവയല്ല എന്നു വിശ്വസിക്കുന്നവർ ഇത്തരം മനുഷ്യാവസ്ഥകൾ ,മനുഷാഭിമാനത്തെ അവഗണിച്ചും അപമാനിച്ചും മുറിവേൽപ്പിച്ചും വീണ്ടും സൃഷ്ടിച്ചു കൊണ്ടിരിക്കും .തങ്ങൾ എക്കാലത്തെയും രാജാക്കന്മാരാണെന്നും എന്നും എല്ലാ ശാപങ്ങൾക്കും അതീതരാണെന്നും തെറ്റിദ്ധരിച്ചു അവർ പലതരം നായാട്ടുകൾ തുടർന്നു കൊണ്ടിരിക്കും .അവരെ പിന്തുടർന്ന് മരിക്കാൻ വരെ തയ്യാറാകും ചിന്താ ശക്തി നഷ്ടപ്പെടുത്തിയ അടിമ ജനത .സഹോദരാ താങ്കളും കുഞ്ഞുങ്ങളും കുടുംബവും സുരക്ഷിതമായി വീടെത്തട്ടെ .താങ്കളുടേതല്ലാതായിപ്പോയ ഒരു രാജ്യത്താണല്ലോ താങ്കളുടെയും എന്റെയും വീട്. വേദന