ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് ഒടിടിയില്‍ എത്തി. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. വളരെ ജനപ്രീതിനേടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ സിനിമകൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്. ചിത്രത്തിൽ ജിയോ ബേബിയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ സ്ത്രീകളുടെ അടുക്കളജീവിതമാണ് ജിയോ ബേബി വിഷയമാക്കിയതെങ്കിൽ ഇവിടെ ഒരു ആൺ അടുക്കളയുടെ കഥയാണ് സംവിധായകൻ പറയുന്നത്. ഒരുപറ്റം മനുഷ്യർ ബിരിയാണി ഉണ്ടാക്കാനായി ഒത്തുകൂടിയ ഒരു ആൺരാത്രിയുടെ കഥ. പ്രശാന്ത് മുരളിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാൾ. ശ്രദ്ധ നേടുന്ന പ്രകടനമാണ് ചിത്രത്തിൽ പ്രശാന്ത് കാഴ്ച വയ്ക്കുന്നത്. ജിയോ ബേബി അവതരിപ്പിച്ച സിബിയെന്ന കഥാപാത്രവും പ്രേക്ഷകരെ ചിരിപ്പിക്കും. മൂർ, ജിലു ജോസഫ് എന്നിവരാണ് ചിത്രത്തിൽ പ്രേക്ഷകർക്കു പരിചിതമായ മുഖങ്ങൾ.
ഛായാഗ്രഹണം- സാലു കെ. തോമസ്, എഡിറ്റര്‍- ഫ്രാന്‍സിസ് ലൂയിസ്, സംഗീത സംവിധാനം- ബേസില്‍ സി.ജെ., മാത്യൂസ് പുളിക്കല്‍; കലാ സംവിധാനം- നോബിന് കുര്യന്, വസ്ത്രാലങ്കാരം- സ്വാതി വിജയന്, ശബ്ദ രൂപകല്പന- ടോണി ബാബു, എംപിഎസ്ഇ; ഗാനരചന- സുഹൈല്‍ കോയ, അലീന; കളറിസ്റ്റ്- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിനോയ് ജി. തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആരോമല്‍ രാജന്, ലൈന്‍ പ്രൊഡ്യൂസര്‍- നിദിന്‍ രാജു, കോ ഡയറക്ടര്‍- അഖില്‍ ആനന്ദന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിധിന് പണിക്കര്‍, മാര്ട്ടിന് എന്‍. ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍- ദീപക് ശിവന്, സ്റ്റില്‍സ്- അജയ് അലക്സ്, പരസ്യകല- നിയാണ്ടര്‍ താള്, വിനയ് വിന്‍സന്‍, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ്- റോജിൻ കെ. റോയ്.