ശ്രീധന്യയുടെ ഐ.എ.എസ് വിജയത്തിന് മധുരമൽപ്പം കൂടുതലാണ്

717

Vishnu Vijayan എഴുതുന്നു

ഈ വർഷത്തെ സിവില് സര്വ്വീസ് റാങ്ക് പ്രഖ്യാപിച്ചു ദളിത് വിഭാഗത്തിൽ നിന്നുള്ള കനിഷക് കട്ടാരിയക്ക് ഒന്നാം റാങ്കും, വയനാട് സ്വദേശി ആദിവാസി വിഭാഗത്തിൽ നിന്നുള്ള ശ്രീധന്യക്ക് 410 ആം റാങ്കും ലഭിച്ചതായി വാർത്ത.

ഇങ്ങനെ ന്യൂസ് വരുമ്പോൾ സ്വഭാവികമായും ഒരു സംശയം തോന്നാം 182 പെണ്കുട്ടികളും 577 ആണ്കുട്ടികളും ഉള്പ്പെടെ ആകെ
759 പേര് റാങ്ക് ലിസ്റ്റില് എത്തിയപ്പോൾ എന്തിനാണ് രണ്ടു പേരുടെ ഐഡന്റിറ്റി കൂട്ടിച്ചേർത്ത് അവരുടെ വിജയം ഇങ്ങനെ വാർത്ത നൽകുന്നതെന്ന്.

മുഴുവൻ ലിസ്റ്റിൽ 182 പെണ്കുട്ടികളിൽ ഒരാൾ മാത്രമാണ് വയനാട്ടിൽ നിന്നുള്ള 410 ആം റാങ്ക്‌ നേടിയ ശ്രീധന്യ. പക്ഷെ ആ പേര് ഇങ്ങനെ എടുത്തു പറയുന്നത് ശ്രീധന്യ എന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയുടെ വിജയത്തിന് അത്രത്തോളം പ്രാധാന്യമുണ്ട് സമകാലിക ഇന്ത്യയിൽ പോലും എന്നത് കൊണ്ടാണ്.

വയനാട്ടിലെ കുറിച്യ വിഭാഗത്തിൽ നിന്ന് ആദ്യമായി സിവിൽ സർവ്വീസിൽ എത്തുന്ന ആളാണ് ശ്രീധന്യ, കേരളത്തിലെ ഏറ്റവും ട്രൈബൽ പോപ്പുലേഷൻ ഉള്ളൊരു ജില്ലയിൽ നിന്നാണ് വരുന്നത് എന്നിട്ടും ഇതുവരെ ട്രൈബൽ വിഭാഗത്തിൽ നിന്ന്
ഒരു ഐഎഎസ് വന്നിട്ടില്ല, അത്തരം പ്രതിസന്ധികളെ തരണം ചെയ്ത് ഒരു ട്രൈബൽ ഐഎഎസ് വരുകയാണെങ്കിൽ വരുന്ന ജെനറേഷന് ഉറപ്പായും മോട്ടിവേഷൻ ആയിരിക്കും എന്ന് ശ്രീധന്യ പറയുന്നു.

കഴിഞ്ഞ വർഷം അംബേദ്കർ ജയന്തിക്ക് ചങ്ങനാശേരിയിൽ നടത്തിയ ഒരു പ്രസംഗത്തിൽ സണ്ണി എം കപിക്കാട് അംബേദ്കറിൻ്റെ വാക്കുകൾ ക്വോട്ട്
ചെയ്ത് ഇങ്ങനെ പറയുകണ്ടായി,

വ്യക്തികൾക്ക് അവകാശം ഉള്ളത് പോലെ തന്നെ വിഭാഗങ്ങൾക്കും അവകാശം ഉണ്ടായിരിക്കണം എന്നാണ് അംബേദ്കർ പറയുന്നത്, അതായത് ഇന്ത്യ നിർമ്മിതമായിരിക്കുന്നത് വ്യത്യസ്ത വിഭാഗങ്ങളാൽ മാത്രമല്ല ഈ വിഭാഗങ്ങൾ പല കാല ദേശങ്ങളിലാണ് ജീവിച്ചിരിക്കുന്നത് എന്ന് അംബേദ്കർ ചൂണ്ടിക്കാണിക്കുന്നു.

അട്ടപ്പാടിയിൽ ജീവിക്കുന്ന ആദിവാസിയും ചങ്ങനാശേരി നഗരത്തിൽ ജീവിക്കുന്ന ഒരു മനുഷ്യനും ഒരേ കാല ദേശത്തിൽ ആണെന്ന് നമ്മൾ കരുതരുത് എന്ന് ചുരുക്കം.

ഈ കാല ദേശത്തിന്റെ വ്യത്യാസം തന്നെയാണ് ശ്രീധന്യ പറയുന്ന ആദിവാസി ജനസംഖ്യാ അനുപാതത്തിൽ മുൻപിൽ നിൽക്കുന്ന ഒരു ജില്ലയിൽ നിന്ന് ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവീസ് പോലുള്ള ഉന്നത പദവിയിൽ എത്തുന്ന ആളുകളുടെ പ്രാതിനിധ്യത്തിലെ അഭാവവും.

അത്തരം സാമൂഹിക വെല്ലുവിളികളെ മറികടന്ന് നേടിയെടുത്ത ശ്രീധന്യയുടെ വിജയത്തിന് മധുരം അൽപ്പം കൂടുക തന്നെ ചെയ്യും.

അഭിനന്ദനങ്ങൾ ശ്രീധന്യാ…❤️

Previous articleആനന്ദവല്ലിക്ക് പ്രണാമം
Next articleകനയ്യയെ ആദ്യം ശ്രദ്ധിച്ച രാത്രി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.