മലയാള സിനിമയിലെ ആ വലിയ ശൂന്യതയ്ക്ക് ഇന്ന് ഒരു വർഷം

0
153

Sreehari R

ഈ മനുഷ്യൻ ഓർമയായിട്ട് നാളേക്ക് ഒരു വർഷം തികയുന്നു.

നല്ല ഓർമയുണ്ട് ആ ദിവസം. ശരിക്കും ഷോക്ക് ആയിപ്പോയ ഒരു വാർത്ത. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല, കണ്ടത് മുഴുവൻ അദ്ദേഹം സ്ക്രീനിൽ വരച്ചിട്ട കഥാപാത്രങ്ങളും കഥാപരിസരങ്ങളുമായിരുന്നു. എന്നിട്ടും അടുത്ത ആരോ വിട്ട് പോയി എന്ന് തോന്നിക്കും വിധം വിഷമം നിറച്ച വിയോഗം.
അത്രക്ക് ഇഷ്ടമായിരുന്നു സച്ചി എന്ന തിരക്കഥാകൃത്തിനെ, കേവലം രണ്ട് സിനിമകളിലൂടെ തന്റെ സംവിധാന പാടവം നമുക്ക് കാണിച്ചു തന്ന സംവിധായകനെ…

Director Sachi very critical after surgery, suffers cardiac arrest - KERALA  - GENERAL | Kerala Kaumudi Onlineകാശ് കൊടുത്ത് തീയേറ്ററിൽ എത്തുന്ന ജനത്തിനും തന്നെ വിശ്വസിച്ച് പണം മുടക്കുന്ന നിർമാതാവിനും ഒരിക്കലും നഷ്ടം സംഭവിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചയാൾ. വ്യത്യസ്തമാർന്ന കഥാപരിസരങ്ങളെ കൃത്യമായ പ്ലാനിങ്ങോടെ രസച്ചരട് പൊട്ടാതെ നമുക്ക് മുന്നിൽ അവതരിപ്പിച്ച പ്രേക്ഷകന്റെ പൾസ്‌ അറിയുന്ന കഥ പറച്ചിലുകാരൻ. സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കി മലയാള മനസ്സിൽ സച്ചി എന്ന പേരിന് ബ്രാൻഡ് വാല്യൂ സൃഷ്ടിച്ച ശേഷം അദ്ദേഹം പുതിയൊരു തലത്തിലേക്ക് വളരാൻ കാലെടുത്ത് വെക്കുമ്പോഴാണ് വിധി അക്ഷരാർത്ഥത്തിൽ വില്ലനാകുന്നത്. അയ്യപ്പനും കോശിയുമൊക്കെ ഈ തുടക്കത്തിന്റെ നല്ലൊരു ഉദാഹരണമായിരുന്നു. ഉറ്റ ചങ്ങാതി പൃഥ്വിരാജ് പറഞ്ഞത് പോലെ, അയാൾ ശരിക്കും തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷെ, ഒരുപാട് സ്വപ്നങ്ങളും അതിലേറെ കഥകളും ബാക്കി വെച്ച് അദ്ദേഹം പോയി, മലയാള സിനിമയിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു കൊണ്ട്..!
We miss you so much