താങ്കളുടെ അണികൾ ചെയ്യുന്നതും ഇത് തന്നെയാണ് സുരേന്ദ്രാ, ശ്രീജ നെയ്യാറ്റിൻകരയുടെ കുറിപ്പ്

276

Sreeja Neyyattinkara

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൾക്കെതിരെ അശ്ളീല കമന്റിട്ട ഖത്തറിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ അജിനാസ് എന്ന ഐ ഡി യ്ക്കെതിരെ പോലീസ് കേസെടുത്തു എന്നറിയുന്നു…. വളരെ നല്ല കാര്യം ആ കമന്റ് കേവല അശ്ലീലമായിരുന്നില്ല അത് ക്രൂരമായ ലൈംഗികാധിക്ഷേപമാണ് അതാര് ചെയ്താലും അങ്ങേയറ്റം സ്ത്രീ വിരുദ്ധവും ക്രിമിനൽ കുറ്റകൃത്യവുമാണ്…. പ്രതിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം… സുരേന്ദ്രൻ എന്ന ബി ജെ പി നേതാവിനോടുള്ള രാഷ്ട്രീയ എതിർപ്പുകൾ സ്വകാര്യ ഫോട്ടോയിലെ അയാളുടെ മകളെ ലൈംഗികാധിക്ഷേപം നടത്തിക്കൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്. ഈയവസരത്തിൽ സുരേന്ദ്രനോട് പറയാനുള്ളത്.

താങ്കളുടെ അണികൾ ചെയ്യുന്നതും ഇത് തന്നെയാണ്… രാഷ്ട്രീയാഭിപ്രായം പറയുന്ന സ്ത്രീകളെ, അവരുടെ പെണ്മക്കളെ ഒക്കെ താങ്കളുടെ മകൾക്കെതിരെ അജിനാസ് എന്ന ഐ ഡി നടത്തിയ സമാന ഭാഷ ഉപയോഗിച്ച് തന്നെയാണ് സംഘികൾ സോഷ്യൽ മീഡിയയിൽ നേരിടുന്നത് … ലൈംഗികാധിക്ഷേപമല്ലാത്ത ഒരു ഭാഷ സംഘികൾക്ക് അറിയുക പോലുമില്ല… താങ്കളുടെ മകൾക്കുണ്ടായ ദുരനുഭവം ഓർത്തിട്ടെങ്കിലും സ്ത്രീകളേയും പെൺകുട്ടികളെയും ലൈംഗികാധിക്ഷേപം നടത്തി ഓടുന്ന സ്വന്തം അണികളെ നിലയ്ക്ക് നിർത്തുക… രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീകളെ ലൈംഗികാധിക്ഷേപവും അശ്ലീലവും വിളമ്പി നടക്കുന്ന അണികളെ നയിക്കുന്ന നേതാവിന് ഒരുവൻ തന്റെ മകൾക്കു നേരെ ചൊരിഞ്ഞ ലൈംഗികാധിക്ഷേപത്തെ കുറിച്ചോർത്ത് വേവലാതിപ്പെടാൻ പോലും ധാർമ്മികമായ അവകാശമില്ല എന്ന് സുരേന്ദ്രാ താങ്കൾ ഓർക്കുന്നത് നന്നായിരിക്കും …