ഇത് കോൺഗ്രസിന്റെ പെരുമ്പാവൂർ എം എൽ എ എൽദോസ് പി കുന്നപ്പിള്ളി .ഇന്ത്യൻ മതേതരത്വത്തെ തകർത്തുകൊണ്ട് മുസ്ലീമിന്റെ ആത്മാഭിമാനത്തെ വെല്ലുവിളിച്ച് ബാബരി ഭൂമിയിൽ ഉയർന്നു വരുന്ന രാമക്ഷേത്ര നിർമ്മാണത്തിന് ഫണ്ട് നൽകിയ ശേഷം ആർ എസ് എസ് ജില്ലാ പ്രചാരകിന്റെ കയ്യിൽ നിന്നും രാമ ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റു വാങ്ങുന്ന എം എൽ എ യുടെ ചിത്രമാണിത്…
ഉളുപ്പുണ്ടോ എന്നോ നീതിബോധം ഉണ്ടോ എന്നോ ഈ കോൺഗ്രസ് ജനപ്രതിനിധിയോട് ചോദിക്കുന്നില്ല.കാരണം അതില്ല എന്നുറപ്പുണ്ട് …
ഇത് കോൺഗ്രസ് നയമാണ് ആലപ്പുഴ ഡി സി സി വൈസ് പ്രസിഡന്റ് രാമക്ഷേത്ര നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തതും, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ എം എൽ എ എൽദോസ് പി കുന്നപ്പിള്ളി രാമക്ഷേത്ര നിർമ്മാണത്തിന് ഫണ്ട് നൽകിയതും കോൺഗ്രസിന്റെ രാമ ക്ഷേത്ര നിർമ്മാണത്തോടുള്ള ഐക്യദാർഢ്യം തന്നെയാണ്… കമൽ നാഥടക്കമുള്ള നിരവധി കോൺഗ്രസ് നേതാക്കളും എന്തിന് പ്രിയങ്കാ ഗാന്ധി പോലും ആ ഐക്യദാർഢ്യം എന്നേ നൽകിക്കഴിഞ്ഞു .ഈ അതി നിർണ്ണായക ഫാസിസ്റ്റ് കാലഘട്ടത്തിൽ കോൺഗ്രസ് ആരോടൊപ്പം എന്ന ചോദ്യത്തിന് ഹിന്ദുത്വയ്ക്ക് ഒപ്പം എന്ന ഉത്തരം മാത്രം.
കോടതി വിധി ചൂണ്ടിയാണ് യു ഡി എഫ് അണികൾ രാമക്ഷേത്രത്തെ ന്യായീകരിക്കുന്നത് അഥവാ ഭരണഘടന അട്ടിമറിച്ചു കൊണ്ട് ഹിന്ദുത്വ കോടതി നടത്തിയ വിധി അനീതിയാണെന്ന് പറയാൻ കോൺഗ്രസ് തയ്യാറല്ല … എന്നാൽ ശബരിമല വിഷയത്തിൽ കോടതി വിധിക്കെതിരുമാണ് കോൺഗ്രസ്…അവിടെ കോടതി വിധി എന്ന ന്യായീകരണം കോൺഗ്രസിനില്ല… രാമക്ഷേത്രം കോടതി വിധിച്ചതു കൊണ്ട് എതിർക്കാൻ കഴിയില്ല എന്ന് പറയുന്ന കോൺഗ്രസ് എതിർക്കുന്നില്ല എന്ന് മാത്രമല്ല അനീതിയുടെ ഗോപുരം പണിയാൻ ഫണ്ട് പോലും നൽകുന്ന കോൺഗ്രസ് ശബരിമല കോടതി വിധിയെ എന്തുകൊണ്ടെതിർക്കുന്നു?
ചുരുക്കി പറഞ്ഞാൽ ഭരണഘടന തുറന്നു വച്ച് കോടതി വിധിച്ച ശബരിമല വിഷയത്തിലും മനുസ്മൃതി തുറന്നു വച്ച് കോടതി വിധിച്ച ബാബരി വിഷയത്തിലും കോൺഗ്രസ് ഹിന്ദുത്വയ്ക്കൊപ്പം, ആർ എസ് എസിനൊപ്പം എന്ന് സാരം.ഹിന്ദുത്വയ്ക്ക് ഇത്രമേൽ താങ്ങാകുന്ന കോൺഗ്രസാണ് ഫാസിസത്തെ പ്രതിരോധിക്കും എന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുന്നത് .ചിരിപ്പിക്കരുത് കോൺഗ്രസേ.