ഈ വിഷയത്തിൽ അജ്നാസ് തെറ്റുകാരനാണോ എന്നറിയില്ല, പക്ഷെ അയാളുടെ ചില പോസ്റ്റുകൾ ആഭാസമാണ്

0
138

Sreeja Neyyattinkara

സുരേന്ദ്രന്റെ മകളുടെ വിഷയത്തിൽ അജിനാസ് എന്ന വ്യക്തി നിരപരാധിയാണോ അപരാധിയാണോ എന്ന് തെളിയിക്കേണ്ടത് പോലീസാണ് താൻ നിരപരാധിയാണെന്ന് അജിനാസ് തന്നെ പറയുന്നുമുണ്ട്… സംഘ് കാലത്ത് ഒരു മുസ്‌ലിം പേര് വേട്ടയാടപ്പെടുമെന്ന കാര്യത്തിൽ അത്ഭുതവുമില്ല…. നിരവധി സംഭവങ്ങൾ നേരത്തേ ഉണ്ടായിട്ടുമുണ്ട് അതുകൊണ്ടാണ് കൃത്യമായ അന്വേഷണം അനിവാര്യമാകുന്നത് … ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല തന്നെ…

ഈ വിഷയത്തിൽ ചർച്ച ചെയ്യപ്പെട്ട അജിനാസ് എന്ന വ്യക്തിയെ കുറിച്ച് സംഭവവുമായി ബന്ധമില്ലാത്ത ഒരു കാര്യം പറയാനുണ്ട് . ഈ അജിനാസ് എന്ന് പറയുന്നവന്റെ ഒരു വീഡിയോ കണ്ടു ഞാൻ.. ആരോ അയാളെ മോശമായി പരിഹസിച്ചതിന്റെ പ്രതികരണമാണ് ആ വീഡിയോ… പരിഹസിച്ച വ്യക്തിയോട് അരമണിക്കൂർ നേരത്തേക്ക് അയാളുടെ ഭാര്യയെ തന്റെ അടുക്കലേക്ക് വിടണമെന്നാണ് വീഡിയോയിലൂടെ പരസ്യമായി അജിനാസ് ആവശ്യപ്പെടുന്നത് .. അത് കഴിഞ്ഞാൽ ആ സ്ത്രീ പറയും പോലും അജിനാസ് മതിയെന്ന്….

എത്ര മ്ലേച്ചവും ക്രൂരവുമായാണ് സ്ത്രീത്വത്തെ ഇയാൾ അവഹേളിക്കുന്നത് എന്ന് നോക്കൂ… ഇങ്ങനെ പരസ്യമായി വീഡിയോയിലൂടെ സ്ത്രീകളെ അപമാനിക്കാൻ അയാൾക്ക് ധൈര്യം നൽകുന്നത് യാതൊരു ഗുണവുമില്ലാത്ത ഇവിടത്തെ പോലീസ് സംവിധാനം തന്നല്ലേ…. ഇത്തരത്തിൽ സ്ത്രീകളെ അവഹേളിച്ചു കൊണ്ട് വീഡിയോ ചെയ്യുന്ന ക്രിമിനലുകളെ പിടിച്ചകത്തിടാൻ നിയമം ഉണ്ടായിട്ടും ഉത്തരവാദിത്തപ്പെട്ടവർ അത് ചെയ്യില്ല എന്ന ധൈര്യത്തിലാണ് ഇത്തരക്കാർ ഓരോ നിമിഷവും സ്ത്രീ സ്വത്വത്തെ അപമാനിച്ചിങ്ങനെ തടിച്ചു കൊഴുക്കുന്നത്…

ഇവന്റെ ഈ നികൃഷ്‌ട വാചകങ്ങളെ ന്യായീകരിക്കുന്ന പുരുഷുക്കളാണ് അതിലേറെ രസം അവനെ ആണും പെണ്ണും കെട്ടവൻ എന്ന് വിളിച്ചതു കൊണ്ടാണത്രെ വിളിച്ചവന്റെ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിച്ചത് അഥവാ ട്രാൻസ് വിരുദ്ധതയെ സ്ത്രീ വിരുദ്ധത കൊണ്ട് നേരിടുക… എന്ത് നല്ല ഓഞ്ഞ രാഷ്ട്രീയം… നിന്റെയൊക്കെ കിടക്കയിൽ നിനക്കൊക്കെ ലൈംഗികശേഷി തെളിയിക്കാനുള്ള കേവല ലൈംഗിക വസ്തുവാണോടോ സ്ത്രീകൾ …? മസ്തിഷ്കത്തിൽ വരെ ലിംഗവും പേറി ജീവിക്കുന്നരോട് എന്ത് പറഞ്ഞിട്ടെന്തു കാര്യം .

സോഷ്യൽ മീഡിയയിൽ സ്ത്രീ ശരീരം ഇന്നൊരു ടൂൾ ആണ് ആർക്ക് എപ്പോൾ വേണമെങ്കിലും എടുത്തുപയോഗിക്കാവുന്ന ഒരു കേവല വസ്തു… മുസ്‌ലിം വിരുദ്ധതയുടെ ഇരയാണ് അജിനാസ് എങ്കിൽ മറ്റൊരിടത്ത് അതേ അജിനാസ് സ്ത്രീ ശരീരം ടൂളാക്കുന്ന വേട്ടക്കാരനാണ്‌ …. ഇവനെയൊക്കെ നിലയ്ക്ക് നിർത്താൻ ശേഷിയില്ലാത്ത നിയമസംവിധാനത്തെ നോക്കി പല്ലിറുമ്മാനല്ലാതെ സ്ത്രീകൾക്ക് മറ്റെന്തിനാണ് കഴിയുക….?

ആരുടെയൊക്കെ ലൈംഗികാധിക്ഷേപങ്ങൾക്കാണ് ഓരോ ദിവസവും സ്ത്രീ സ്വത്വം ഇരയായിക്കൊണ്ടിരിക്കുന്നത് തന്നെ അധിക്ഷേപിച്ച പുരുഷനെ നേരിടാൻ അയാളുടെ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിക്കുന്ന, തന്റെ ലൈംഗിക ശേഷിയിൽ ഊറ്റം കൊള്ളുന്ന ആ നെറികെട്ട ലിംഗാധിഷ്‌ഠിത ആൺ ബോധമുണ്ടല്ലോ അതിനെ ചികിൽസിക്കാൻ നിയമത്തിന് ശേഷിയില്ലാതെ പോകുന്നത് അജിനാസുമാരുടെ അതേ ബോധത്തിലാണ് നിയമപാലകരും ജീവിക്കുന്നത് എന്നുള്ളത് കൊണ്ടാണ് ….മുസ്‌ലിം വിരുദ്ധത കാണുന്ന പലരും സ്ത്രീ വിരുദ്ധത കാണില്ല എന്ന് മാത്രമല്ല സ്ത്രീ വിരുദ്ധതയെ ഒരുളുപ്പുമില്ലാതെ ന്യായീകരിക്കുകയും ചെയ്യും…ഞാൻ മുസ്‌ലിം വിരുദ്ധത മാത്രമല്ല സ്ത്രീ വിരുദ്ധതയും കാണും… കാരണം എന്റെ സ്വത്വം എന്റെ രാഷ്ട്രീയമാണ്…