കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഫിറോസ് തന്റെ ആവശ്യം ഒരു സ്ത്രീയോട് പറയുന്നു, അത് പ്രചാരണായുധം ആക്കേണ്ട ഒരു കാര്യവുമില്ല

351

ശ്രീജ നെയ്യാറ്റിന്കരയുടെ കുറിപ്പ്

ഫിറോസ് കുന്നും പറമ്പിൽ ഒരു സ്ത്രീയോട് നടത്തുന്ന സംഭാഷണം തെരെഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി ഉപയോഗിക്കുന്നതിനോട് തീരെ യോജിപ്പില്ല . കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഫിറോസ് തന്റെ ആവശ്യം ഒരു സ്ത്രീയോട് പറയുന്നു. അവർക്കതപ്പോൾ പറ്റില്ലെന്നും പിന്നെയാകട്ടെ എന്നും പറയുന്നു. അതിങ്ങനെ പ്രചരിപ്പിച്ച് മലയാളിയുടെ കപട സദാചാര ബോധത്തെ ഉണർത്തി ആയുധമാക്കുന്ന രീതി ഒട്ടും ശരിയല്ല.പ്രത്യേകിച്ചും പുരോഗമനം വിളമ്പുന്ന ഇടതുപക്ഷം. ഫിറോസിനെതിരെ വേറെ എന്തൊക്കെ ഉണ്ട് രാഷ്ട്രീയമായി പ്രചാരണായുധമാക്കാൻ .

സന്ദർഭവശാൽ ഒന്ന് കൂടെ പറയട്ടെ… മുൻപും നിരവധി തവണ പറഞ്ഞിട്ടുള്ളതാണ്.സ്ത്രീക്കെതിരെ ലൈംഗികാധിക്ഷേപം നടത്തുന്ന പുരുഷൻ അവൻ ആരായാലും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവനാണ് .ഫിറോസ് കുന്നും പറമ്പിലിന്റെ വേശ്യ വിളിയുടെ പിന്നിലെ ചോതോ വികാരം ലൈംഗിക ദാരിദ്ര്യം ആണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഫിറോസിന്റെ പുറത്തായ ഓഡിയോ .സഹതാപത്തോടെ അവഗണിച്ചു കളയേണ്ട ഒന്നിനെ ഇങ്ങനെ പ്രചരിപ്പിച്ചു നടക്കരുത് അങ്ങേയറ്റം രാഷ്ട്രീയ തെറ്റാണത്. അപരന്റെ സ്വകാര്യ ജീവിതം രാഷ്ട്രീയ ആയുധമാക്കുന്നതിൽ പരം നെറികെട്ട രാഷ്ട്രീയം വേറെയില്ല.

ഫിറോസ് കുന്നും പറമ്പിൽ കരയുന്ന ഒരു വീഡിയോ കണ്ടു. അയാളുടേതായി പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പാണ് വിഷയം .ആ ഓഡിയോ അയാളുടേതാണോ അല്ലയോ എന്നറിയില്ല അയാളുടേതാണെങ്കിൽ പൊട്ടുന്ന സദാചാരക്കുരു എനിക്കില്ല.അയാളുടേതല്ലെങ്കിൽ അതങ്ങേയറ്റം ക്രൂരമായ ഒന്നാണ് അനീതിയാണ് … എന്തായാലും അത് കണ്ടു പിടിക്കേണ്ടത് പോലീസാണ് അത് നടക്കട്ടെ .എന്നാൽ . ഫിറോസിന്റെ ആ കരച്ചിൽ കണ്ടപ്പോൾ മനസ്സിൽ ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു … ഫിറോസിന്റെ ചാരിറ്റി വർക്കിനെ ഓഡിറ്റ് ചെയ്തതിന്റെ പേരിൽ ഫേസ് ബുക്കിൽ ലൈവിട്ട് ഫിറോസ് വേശ്യ എന്ന് വിളിച്ചപമാനിച്ചവൾ .ഫിറോസിന് വേണ്ടി വെട്ടുക്കിളിക്കൂട്ടം ആ പെൺകുട്ടിയെ ഓടി നടന്നപമാനിച്ചു… തെറിക്കഥകൾ അവൾക്കെതിരെ മെനഞ്ഞുണ്ടാക്കി … അശ്ളീല വാചകങ്ങൾ അവളുടെ ഫോട്ടോക്ക് മേൽ എഴുതി പിടിപ്പിച്ചു പ്രചരിപ്പിച്ചു .അന്നവൾ കരഞ്ഞില്ല കരുത്തോടെ അതിജീവിച്ചു .ഇന്ന് അതേ ഫിറോസിന് വീഡിയോയിൽ തൊണ്ടയിടറി കരയേണ്ടി വന്നിരിക്കുന്നു…. കുടുംബം തകർക്കരുതേ എന്ന് വിലപിക്കേണ്ടി വന്നിരിക്കുന്നു…കാലം എത്ര സുന്ദരമായാണ് അനീതിക്കെതിരെ പ്രതികരിക്കുന്നത്