സംഘ് പരിവാറിന്റെ തെരെഞ്ഞെടുപ്പ് ആയുധങ്ങൾ ഏറ്റെടുക്കുന്ന ജോസ് കെ മാണി എന്താണുദ്ദേശിക്കുന്നത് ?

38

ശ്രീജ നെയ്യാറ്റിൻകരയുടെ പോസ്റ്റ്

സംഘ് പരിവാറിന്റെ തെരെഞ്ഞെടുപ്പ് ആയുധങ്ങൾ ഏറ്റെടുക്കുന്നതിലൂടെ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എന്താണുദ്ദേശിക്കുന്നത്?

ജോസ് കെ മാണി പറഞ്ഞിരിക്കുന്നത് ലവ് ജിഹാദിൽ വ്യക്തത വേണം. എന്നാണ് … എന്താണ് വ്യക്തത വേണ്ടത് ഇന്ത്യയിലെ കോടതികളടക്കം തള്ളിക്കളഞ്ഞ, കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ പിന്തിരിഞ്ഞ ഒരു സംഘ് പരിവാർ പെരും നുണയുടെ കാര്യത്തിൽ ജോസ് കെ മാണിക്ക് എന്ത് വ്യക്തതയാണ് ഇനി വരേണ്ടത്…? ലവ് ജിഹാദ് എന്ന സംഘ് പരിവാറിന്റെ എക്കാലത്തേയും മുസ്‌ലിം വിരുദ്ധ പ്രചരണായുധത്തെ എൽ ഡി എഫ് മുന്നണിയിലിരുന്നു കൊണ്ട് ജോസ് കെ മാണി ഏറ്റെടുക്കുന്നതിന്റെ രാഷ്ട്രീയം എന്താണ് …? ഇല്ലാത്ത ലവ് ജിഹാദ് ഉയർത്തിക്കാണിച്ച് അത് ചർച്ചയാക്കി അതിനെതിരെ നിയമം കൊണ്ടു വരും എന്ന് പ്രകടന പത്രികയിൽ പറഞ്ഞത് ബി ജെ പിയാണ് … ബി ജെ പി വലിയ പ്രശ്നമായി ഉന്നയിച്ച ഒരു വിഷയം ഇടതു മുന്നണിയിലെ ഒരു കക്ഷി നേതാവ് ഏറ്റെടുക്കുമ്പോൾ സംഘ് പരിവാർ ഉയർത്തിയ ഒരു നുണയ്ക്ക് മുസ്‌ലിം വിരുദ്ധ പൊതുബോധത്തിൽ കൂടുതൽ സ്വീകാര്യത കിട്ടുകയാണ് ചെയ്യുന്നത്… ഇതുകൊണ്ട് ആർക്കാണ് ഗുണം കിട്ടുക?

സംഘ് പരിവാർ നുണകൾക്ക് മതേതര പക്ഷം കൊടുക്കുന്ന പ്രചാരണവും സ്വീകാര്യതയും ആത്യന്തികമായി ബാധിക്കുന്ന ഒരു സമൂഹം ഇവിടുണ്ട് അത് മുസ്‌ലിം സമൂഹമാണ് … സംഘ് പരിവാറിന്റെ വംശഹത്യ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി അവർ തയ്യാറാക്കി വിടുന്ന അജണ്ടകളെ പലപ്പോഴും ഏറ്റെടുത്തിട്ടുള്ളത് പൊതുസമൂഹം തന്നെയാണ്.. അതാണിപ്പോൾ ജോസ് കെ മാണിയും ചെയ്‌തിരിക്കുന്നത്‌.

മനോരമ കൊളുത്തി വിട്ട് സംഘ് പരിവാർ ഏറ്റെടുത്ത ലവ് ജിഹാദ് വിവാദ കാലത്ത് ഹൈക്കോടതിയുടെ ഇടപെടൽ വരെ ഉണ്ടായതാണ് … ലവ് ജിഹാദ് ഇല്ലെന്നും ഒരു പ്രസ്ഥാനങ്ങളും അത്തരത്തിൽ പ്രവർത്തിക്കുന്നില്ലെന്നും ഹൈക്കോടതിക്ക് സത്യവാങ് മൂലം നൽകിയത് അന്നത്തെ ഡി ജി പി ജേക്കബ് പുന്നൂസ് ആയിരുന്നു… സംഘ് പരിവാറും ക്രിസ്ത്യൻ സംഘടനകളുമാണ്‌ ലവ് ജിഹാദ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചു കൊണ്ടിരിക്കുന്നത് … തൃശൂർ ബിഷപ്പും കഴിഞ്ഞ ദിവസം ലവ് ജിഹാദ് ഉണ്ടെന്നേതോ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു കേട്ടു .. അതൊക്കെ കേട്ട് കൊണ്ട് സംഘ് പരിവാറിന് കുഴലൂത്ത് നടത്തുന്ന പള്ളിക്കാർക്ക് വേണ്ടി ചാടിയിറങ്ങും മുൻപ് ജോസ് കെ മാണി ഒരു കാര്യം കൂടെ ചെയ്യണം

മുസ്‌ലിങ്ങൾ ലവ് ജിഹാദ് നടത്തിയ ക്രിസ്ത്യൻ പെൺകുട്ടികളുടെ പേരും അഡ്രസ്സും കൂടെ പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കണം ഞങ്ങൾക്ക് കൂടെ അറിയണമല്ലോ… കുറേക്കാലമായി ലവ് ജിഹാദ് എന്ന് കരഞ്ഞു നടക്കുന്ന പള്ളീലച്ചന്മാരോടിത് മാധ്യമ പ്രവർത്തകരടക്കം പലരും ചോദിക്കുന്നുണ്ട് ആരും ഇതുവരെ ഒരു പേരോ അഡ്രസോ നൽകിയിട്ടില്ല …. എന്തായാലും വ്യക്തത വരുത്താൻ ഇറങ്ങിത്തിരിച്ച ജോസ് കെ മാണി ഇക്കാര്യത്തിലൊരു വ്യക്തത ഞങ്ങൾക്ക് വരുത്തി തരണം .മുസ്ലീങ്ങളുടെ ചോര കുടിച്ചു തന്നെ വേണം നിനക്കൊക്കെ വോട്ട് പെട്ടിയിലാക്കാൻ.ജോസ് കെ മാണി ഉന്നയിച്ച ലവ് ജിഹാദ് വിഷയത്തിൽ എന്താണ് സി പി ഐ എമ്മിന്റെ നിലപാട് എന്നറിയാൻ ആഗ്രഹമുണ്ട് .