പലരും ബിജെപിയിലേക്ക് ഒഴുകുമ്പോഴും മാറി ഒഴുകിയവരുടെതാണ് മികച്ച രാഷ്ട്രീയപ്രവർത്തനം
ഇടതിൽ നിന്നും വലതിൽ നിന്നും മനുഷ്യർ ബി ജെ പിയിലേക്ക് ഒഴുകുന്ന ഹീനമായ രാഷ്ട്രീയ കാലഘട്ടമാണിത് … കോൺഗ്രസിൽ നിന്ന് കെ പി സി സിയിലെ ഉയർന്ന
152 total views, 1 views today

Sreeja Neyyattinkara -യുടെ കുറിപ്പ്
ഇടതിൽ നിന്നും വലതിൽ നിന്നും മനുഷ്യർ ബി ജെ പിയിലേക്ക് ഒഴുകുന്ന ഹീനമായ രാഷ്ട്രീയ കാലഘട്ടമാണിത് … കോൺഗ്രസിൽ നിന്ന് കെ പി സി സിയിലെ ഉയർന്ന നേതാക്കൾ വരെ ഇന്ന് ബി ജെ പി പാളയത്തിലെത്തി നിൽക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്… അപ്പോഴും പി സി ചാക്കോയെ പോലുള്ള, കെ സി റോസക്കുട്ടിയെ പോലുള്ള,മനുഷ്യർ നൽകുന്ന രാഷ്ട്രീയ ആശ്വാസം ഒട്ടും ചെറുതല്ല.. അവർ കോൺഗ്രസ് പാളയം വിട്ടിറങ്ങി നേരെ സംഘ് പരിവാറിലേക്ക് കൂടണയുകയല്ല ചെയ്തിരിക്കുന്നത്. മറ്റൊരു ജനാധിപത്യ പ്രസ്ഥാനത്തിലേക്ക് അവർ എത്തിച്ചേരുകയാണ്…. അതുകൊണ്ടുതന്നെ കാലങ്ങളായി നിലയുറപ്പിച്ച രാഷ്ട്രീയ പ്രസ്ഥാനം വിട്ടു മറ്റൊരിടത്തേക്ക് പോകുമ്പോൾ അവർ പറയുന്ന രാഷ്ട്രീയ കാരണങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്….
കെ പി സി സി വൈസ് പ്രസിഡന്റായിരുന്ന കെ സി റോസക്കുട്ടി ടീച്ചർ പ്രാഥമികാംഗത്വമടക്കം രാജി വച്ച് കോൺഗ്രസ് വിടാനുണ്ടായ കാരണം സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുന്നു എന്നത് കൊണ്ടാണ്… ലതികാ സുഭാഷ് വിഷയം തന്നെ ഏറെ വേദനിപ്പിച്ചു എന്നും ടീച്ചർ പറയുന്നു … മഹിളാ കോൺഗ്രസ് അധ്യക്ഷയ്ക്ക് വരെ കോൺഗ്രസിന്റെ സ്ത്രീകളോടുള്ള അവഗണനക്കെതിരെ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് വിടേണ്ട ദുരവസ്ഥ ഉണ്ടായ രാഷ്ട്രീയ സാഹചര്യത്തിൽ സ്വത്വ ബോധമുള്ള സ്ത്രീകൾ കോൺഗ്രസ് വിട്ടിറങ്ങുക സ്വാഭാവികം .മറ്റൊരു സുപ്രധാന കാര്യം കൂടെ റോസക്കുട്ടി ടീച്ചർ പൊതുസമൂഹത്തോട് പറഞ്ഞിട്ടുണ്ട്… നിലവിലെ അവസ്ഥയിൽ ഒരു മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനോ വർഗീയ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കാനോ കോൺഗ്രസിന് കഴിയില്ല എന്നും അവർ പറയുന്നു….
ദീർഘകാലം കോൺഗ്രസിന്റെ ഭാഗമായി നിന്ന ഒരു സ്ത്രീ …. കോൺഗ്രസിന്റെ എം എൽ എ ആയിരുന്ന ഒരു സ്ത്രീ…. കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആയിരുന്ന ഒരു സ്ത്രീ … അവർ കോൺഗ്രസിന്റെ പടിയിറങ്ങുമ്പോൾ പി സി ചാക്കോ ഉയർത്തിയ മറ്റൊരു സുപ്രധാന വിഷയം കൂടെ അടിവരയിട്ട് പറയുന്നുണ്ട് കോൺഗ്രസിലിപ്പോൾ നടക്കുന്നത് ഗ്രൂപ്പ് അതിപ്രസരമാണെന്നും വയനാട്ടിൽ ഹൈക്കമാൻഡ് ഗ്രൂപ്പ് കൂടെ ഉണ്ടാകുമോ എന്ന് താൻ ഭയപ്പെടുന്നു എന്നും അവർ പറയുന്നു….
രാജി മഹത്തായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ് … സ്വത്വത്തെ അടിയറ വയ്ക്കാത്ത പെണ്ണുങ്ങളുടെ രാഷ്ട്രീയ രാജികൾ അങ്ങേയറ്റം പ്രതീക്ഷ നൽകുന്നതാണ്… രാജി വച്ചശേഷമുള്ള രാഷ്ട്രീയ തീരുമാനവും അങ്ങേയറ്റം രാഷ്ട്രീയ പ്രസക്തമാണ് ആ തീരുമാനം ബി ജെ പി പാളയത്തിലേക്കല്ല എന്നും മറ്റൊരു ജനാധിപത്യ – മതേതര പ്രസ്ഥാനത്തിലേക്കാണെന്നും അറിയുന്നത് ഏറെ രാഷ്ട്രീയ ആശ്വാസവും …
അഭിവാദ്യങ്ങൾ ടീച്ചറേ…. കൃത്യമായ രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് മുപ്പതു വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പുതിയൊരു രാഷ്ട്രീയ തീരുമാനമെടുക്കാൻ കാണിച്ച ആർജ്ജവത്തിനു ❤️.ഇടതുപക്ഷത്ത് നിലയുറപ്പിച്ച ടീച്ചറിന് പൂർവ്വാധികം കരുത്തോടെ രാഷ്ട്രീയ മുന്നേറ്റം നടത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു…
153 total views, 2 views today
