Sreeja Neyyattinkara യുടെ കുറിപ്പ്

ചേവാഭാരതിയുടെ വേദിയിൽ കെ ടി ജലീൽ പ്രസംഗിച്ചു തിമിർക്കുന്നു … ഒരത്ഭുതവും തോന്നുന്നില്ല കാരണം കപട മതേതരത്വത്തിന്റെ ആൾരൂപമാണ് കെ ടി ജലീൽ എന്ന കമ്മ്യൂണിസ്റ്റുകാരൻ എന്നറിയാവുന്നത് കൊണ്ട് … ബോധ്യമുള്ളതു കൊണ്ട് … അതുകൊണ്ടാണല്ലോ ആളെകൊല്ലുന്ന , മതേതരത്വത്തിന്റെ ഘാതകരായ സംഘ് പരിവാരങ്ങളെ അസ്പർശ്യത കല്പിച്ചു മാറ്റിനിർത്താൻ ജലീലെന്ന കമ്മ്യൂണിസ്റ്റുകാരനാകാത്തത് .. മതേതര സർട്ടീക്കറ്റ് കിട്ടണമെങ്കിൽ ഇടയ്ക്കിടെ സംഘ് വേദികളിൽ പോകണം കത്തിക്കയറണം തരംകിട്ടുമ്പോഴൊക്കെ മുസ്‌ലിം സംഘടനകളെ തീവ്രവാദ മുദ്രകുത്തി നാല് വർത്തമാനം പറയണം .. ചുളുവിലിങ്ങു പൊരില്ലേ മുസ്‌ലിം പേരുള്ള സഖാവിനൊരു മതേതര സർട്ടിഫിക്കറ്റ് …

ഉളുപ്പുണ്ടോ ജലീൽ താങ്കൾക്ക് ഇത്രമേൽ അധഃപതിക്കാൻ .. ദിനേനെയെന്നവണ്ണം മുസ്ലീങ്ങളെ തെരഞ്ഞു പിടിച്ചു കൊല്ലുന്ന , കൊലപാതകവും ബലാൽസംഗവും രാഷ്ട്രീയ അജണ്ടയാക്കിയ സംഘ് പരിവാറിന്റെ സേവനവിഭാഗമായ സേവാഭാരതി കെട്ടിത്തന്ന വേദിയിൽ പോയി തൊണ്ട കീറാൻ … കേരളത്തിൽ സംഘ് പരിവാറിന്റെ രാഷ്ട്രീയത്തെ അതീവജാഗ്രതയോടെ വിലയിരുത്തുന്ന മനുഷ്യർക്കു വെള്ളപ്പൊക്കക്കാലത്ത് സേവാഭാരതി നടത്തിയ ‘സേവന’ പ്രവർത്തനങ്ങളുടെ രാഷ്ട്രീയം മനസിലാക്കാൻ അരിയാഹാരം തന്നെ കഴിക്കണമെന്നില്ല .സംഘ് പരിവാർ വേദിയിൽ പോകുന്ന , സാന്നിധ്യം വഴി നരഭോജികൾക്ക് സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുന്ന ഒരുവനേയും വിശ്വസിക്കില്ല എന്നതാണ് നിലപാട് ..

You May Also Like

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

ചാട്ടത്തില്‍ പിഴച്ചവര്‍

കുറെക്കാലത്തിനു ശേഷം കോഴിക്കോട്ടു വെച്ചു കാണുമ്പോള്‍ അയാള്‍ തികഞ്ഞ മദ്യപാനിയായിരുന്നു.കണ്ടു,രണ്ടുമിനുട്ടിനുള്ളില്‍ തന്നെ അയാളെന്നോട് കടം ചോദിച്ചു.

അവള്‍

വിരസമായ ദിനങ്ങള്‍, ഒന്നും ചെയ്യാനില്ലാത്ത മണിക്കുറുകള്‍ അവള്‍ പറയുനതു പോലെ ചാറ്റ് ചെയ്യുന്നതിനും ശമ്പളം വാങ്ങുന്നവന്‍.…

മോഹൻലാലിൻ്റെ താണ്ഡവം എന്ന സിനിമയിലെ നായികയെ വീട്ടിൽ കയറി ആക്രമിച്ചു.

രണ്ടായിരത്തി ഒന്നിൽ ജമിനി എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമാലോകത്തേക്ക് ചുവടുവെച്ച നായികയാണ് കിരൺ റാത്തോഡ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് താരം. തമിഴ് സിനിമയിലെ മികച്ച നടന്മാരുടെ നായികയായി അഭിനയിച്ചിട്ടുണ്ട് താരം.