സിനിമയെ പുകഴ്ത്തിയാലും ദളിത് ഭാഷയിൽ അതിലെ ഗാനമെഴുതിയ ദളിത് സ്ത്രീയെ ആരും പരാമർശിക്കില്ല

83

Sreeja Neyyattinkara

‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമ കണ്ടില്ല കാണണം … സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് നിരവധി സുഹൃത്തുക്കൾ എഴുതിക്കണ്ടു … പക്ഷേ എനിക്കാ സിനിമ കാണാതെ തന്നെ അഥവാ സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെക്കാൾ പ്രാധാന്യമായി തോന്നുന്നത് രണ്ടു ദിവസങ്ങൾക്ക് മുൻപ് ഞാൻ ഈയിടത്തിൽ കുറിച്ച പോലെ എന്റെ പ്രിയ സുഹൃത്ത് മൃദുല ആ സിനിമയിൽ ഗാനരചന നടത്തിയിട്ടുണ്ട് എന്നുള്ളതാണ് …. അവർ എന്റെ സുഹൃത്തായത് കൊണ്ടല്ല ഞാൻ അതിന് പ്രാധാന്യം കൊടുക്കുന്നത്… അവർ ദലിത് സ്ത്രീയാണ് ദലിത് ഭാഷയിലാണ് അവർ ഗാനരചന നടത്തിയിട്ടുള്ളത് എന്നുള്ളത് കൊണ്ടാണ് ….

അതിനേക്കാൾ വലിയ രാഷ്ട്രീയ പ്രാധാന്യം ആ സിനിമയ്ക്കുണ്ടാകാനില്ല എന്നാണ് എന്റെ പക്ഷം …. പക്ഷേ സിനിമയെ കുറിച്ച് റിവ്യൂ എഴുതുന്ന ചില ദലിത് ബുദ്ധിജീവികൾ പോലും ദലിത് സ്ത്രീ ദലിത് ഭാഷയിൽ ഗാന രചന നടത്തിയതിന്റെ രാഷ്ട്രീയത്തെ കുറിച്ച് ഒരക്ഷരം മിണ്ടിക്കാണുന്നില്ല… അറിയാഞ്ഞിട്ടാണോ അതോ ബോധപൂർവ്വമാണോ എന്നറിയില്ല..എന്തായാലും ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയ്ക്ക് പറയ സമുദായത്തിന്റെ പാളുവ ഭാഷയിൽ ഗാന രചന നടത്തിയ ദലിത് സ്ത്രി ഇവളാണ് പേര് മൃദുലാ ദേവി ഇവൾ കേരള സമൂഹത്തിന് അപരിചിതയേയല്ല …ഫെമിനിസ്റ്റാണ്… ആക്ടിവിസ്റ്റാണ്…. എഴുത്തുകാരിയാണ്…. പ്രഭാഷകയാണ് …എനിക്കിവൾ നിർണ്ണായക രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒപ്പം നിൽക്കുന്നവളാണ് … പൗരത്വ പ്രക്ഷോഭ കാലത്തെ ജനകീയ ഹർത്താലിലും ഏറ്റവും ഒടുവിൽ സിദ്ദിഖ് കാപ്പൻ വിഷയത്തിലും ഇവളുടെ പിന്തുണ ഞാൻ പ്രത്യേകം ഓർമ്മിക്കും കാരണം രണ്ടിലും പൊതുബോധം ആകുന്നത്ര ദ്രോഹം ചെയ്തതാണ്‌.ഇതിനോടകം 43 ലക്ഷത്തോളം പേർ യൂടൂബിൽ ഇവളുടെ പാട്ട് കണ്ടിരിക്കുന്നു എന്നുള്ള സന്തോഷം കൂടെ പങ്കു വയ്ക്കുന്നു ❤️