മുസ്‌ലിം ലീഗും ആർഎസ്എസും – ഒരമ്മ പെറ്റതല്ലെങ്കിലും രണ്ട് അച്ഛനിൽ പിറന്ന സഹോദരങ്ങൾ

0
161

Sreeja Neyyattinkara യുടെ കുറിപ്പ്

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ ആർ എസ് എസ് വഹിക്കുന്ന പങ്കിനെ കുറിച്ചാണ്…

ഗുരുവായൂരിൽ കെ എൻ എ ഖാദർ വിജയിക്കണം എന്ന് പറഞ്ഞത് ബി ജെ പി നേതാവ് സുരേഷ് ഗോപിയാണ് … സംഘ് ഭരണകൂടം പൗരത്വ ഭേദഗതി നടപ്പാക്കുമ്പോൾ ഇരകളായ മുസ്ലീങ്ങൾക്ക് ഫോറം പൂരിപ്പിച്ച് സഹായിക്കാൻ കാത്തിരിക്കുന്ന നേതാവാണ്‌ കെ എൻ എ ഖാദർ …. അതേ കെ എൻ എ ഖാദർ ബാബരി ഭൂമിയിൽ ഉയരുന്ന രാമ ക്ഷേത്രത്തെ അഭിമാനമായി കണ്ട് “130കോടിയിൽ ഞാനുമുണ്ട്” എന്ന് പ്രഖ്യാപിക്കുന്ന ഒരു ആർ എസ് എസുകാരനായ ഹിന്ദുത്വ വാദിയുടെ അരികിൽ ചെന്ന് നിന്ന് ഫോട്ടോയെടുക്കുന്നതിൽ അത്ഭുതമില്ല. മുസ്‌ലിം ലീഗിന് അതിൽ ഒരു അസ്വസ്ഥതയുമില്ല … എന്നാൽ മുസ്‌ലിം ലീഗിന് അസ്വസ്ഥതയുള്ള മറ്റൊന്നുണ്ട്‌.

എസ് ഡി പി ഐ എന്ന രാഷ്ട്രീയ പാർട്ടി കൃത്യമായൊരു രാഷ്ട്രീയം ഈ തെരെഞ്ഞെടുപ്പ് കാലത്ത് കേരളത്തോട് പറയുന്നുണ്ട് കേരളത്തിൽ മറ്റാര് വിജയിച്ചാലും ഒരു സീറ്റിൽ പോലും ബി ജെ പി വിജയിക്കരുത്… അതിനു വേണ്ടി എസ് ഡി പി ഐ രാഷ്ട്രീയ ജാഗ്രത പുലർത്തും എന്നാണ് അവരുടെ തീരുമാനം …. ആ ജാഗ്രതയുടെ ഭാഗമായി ബി ജെ പിക്ക് ജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ വിജയ സാധ്യതയുള്ള തൊട്ടടുത്ത മുന്നണിയിലെ സ്ഥാനാർഥിക്ക്‌ പിന്തുണ നൽകും…. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥിയ്ക്ക് അവർ നിരുപാധിക പിന്തുണ നൽകിയത്… പിന്തുണയറിയിച്ചു നിമിഷങ്ങൾക്കകം മഞ്ചേശ്വരത്തെ ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ പതിവ് വർഗീയത വിളമ്പിക്കൊണ്ട് മുസ്‌ലിം ലീഗിനെ വെല്ലുവിളിക്കുന്നു…. പോ പുല്ലേ എന്ന് പറയേണ്ടതിന് പകരം സുരേന്ദ്രന്റെ ഉദ്ദേശം നിറവേറ്റിക്കൊടുക്കുന്നു മുസ്‌ലിം ലീഗ്.. അഥവാ എസ് ഡി പി ഐ യുടെ പിന്തുണ ലീഗ് വേണ്ടെന്ന്‌ പറയുന്നു…

എന്താണ് ലീഗിന്റെ ഉദ്ദേശം എന്ന് നോക്കൂ. കെ എൻ ഖാദർ ആർ എസ് എസ് തട്ടകത്ത് പോയി വോട്ട് ചോദിക്കുന്നത് തടയാത്ത ലീഗ് എസ് ഡി പി ഐ ആർ എസ് എസിനെതിരെ നൽകാം എന്ന്.പറയുന്ന വോട്ട് വേണ്ടെന്ന് പറയുന്നു…. അഥവാ മഞ്ചേശ്വരത്ത് ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ ജയിച്ചാലും വേണ്ടില്ല എസ് ഡി പി ഐ വോട്ട് ലീഗിന് വേണ്ട എന്ന് സാരം…
മികച്ച ഫാസിസ്റ്റ് വിരുദ്ധ യുദ്ധമാണ് മുസ്‌ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്