സിദ്ദിഖ് കാപ്പന് വേണ്ടി ഉയരുന്ന ശബ്ദം പോലും റൗഫിന് വേണ്ടി ഉയരില്ല

0
62

Sreeja Neyyattinkara യുടെ പോസ്റ്റ്

ഓരോ ദിവസവും ഫാസിസം അരക്ഷിതാവസ്ഥയിലാക്കിയ മുസ്ലീങ്ങളെ കുറിച്ച് സംസാരിക്കേണ്ടി വരിക എന്നത് ഏറെ വേദനയുണ്ടാക്കുന്ന കാര്യമാണ്…. നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം ഇന്ത്യയിലെ എത്ര മുസ്‌ലിം കുടുംബങ്ങളെയാണ് തോരാത്ത കണ്ണീരിന്റെ നിലയില്ലാക്കയങ്ങളിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത് എന്നറിയില്ല… എത്രയെത്ര മുസ്‌ലിം പെണ്ണുങ്ങളുടെ കരച്ചിലാണ് ഈ നോമ്പു കാലത്ത് മോദി – ഷാ – യോഗി ആദിയായവരെ വേട്ടയാടുന്നത് …

Campus Front of India leader Rauf Shareef gets bail in ED case - Maktoob  mediaരണ്ടു ദിവസങ്ങൾക്ക് മുൻപാണ് ഫാസിസം വേട്ടയാടി പിടിച്ച റൗഫ് ഷെരീഫിന്റെ ഭാര്യയുമായി ഏറ്റവുമൊടുവിൽ സംസാരിക്കുന്നത് … ഇടയ്ക്കിടെ അവളുടെ വേദന കേട്ട് സാരമില്ല എല്ലാം ശരിയാകും എന്നാശ്വാസിപ്പിച്ച് നിസ്സഹായതയോടെ ഫോണിന്റെ മറുതലയ്ക്കൽ ഞാനിരിക്കാറുണ്ട്…. കഴിഞ്ഞ രണ്ടു ദിവസം മുൻപ് സിദ്ദിഖ് കാപ്പന്റെ വിവരമറിഞ്ഞിട്ടാണ് അവളുടെ അനിയത്തി എന്നെ ഫോൺ ചെയ്യുന്നത്… സംസാരത്തിനിടയിൽ അവൾ അവളുടെ ഇത്തയുടെ കാര്യം പറഞ്ഞു വിതുമ്പുന്നുണ്ടായിരുന്നു … യു പി യിലെ ജയിലിലുള്ള റൗഫിന് കോവിഡ് പോസിറ്റിവായി ആശുപത്രിയിലാണ് … ഇങ്ങു നാട്ടിൽ അവന്റെ ഭാര്യ പ്രസവിച്ചിരിക്കുന്നു…. “രാത്രി ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുന്ന ഇത്തയെ ആശ്വസിപ്പിക്കാൻ കഴിയുന്നില്ല ചേച്ചീ” എന്നവൾ പറയുമ്പോൾ എന്ത് പറയും എന്നറിയാതെ ഫോണിന്റെ മറു ഭാഗത്തിരിക്കുന്ന എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത് വെളുത്ത താടിയും ചുവന്ന പൊട്ടുമിട്ട് ഒളിപ്പിച്ചിരിക്കുന്ന നരേന്ദ്രമോദിയുടെ യഥാർത്ഥ മുഖമാണ് ചോരയിറ്റു വീഴുന്ന നാവുമായി മുസ്‌ലിം വേട്ടയ്ക്കിറങ്ങുന്ന ഭരണാധികാരിയുടെ മുഖം… ഗുജറാത്തിലെ മുസ്ലീങ്ങളെ വംശഹത്യ ചെയ്ത് ഇന്ത്യയുടെ പരമാധികാര കസേരയ്ക്ക് ‘യോഗ്യത’ നേടിയ ആ ക്രൂര മുഖം…

റൗഫ് ഷെരീഫ് ചെയ്ത കുറ്റം എന്താണ്…? ഒന്നാമതായി അയാൾ മുസ്‌ലിമും രണ്ടാമതായി അയാൾ കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറിയാണ് എന്നതാണ് … പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അല്ലാതിരുന്നിട്ടു പോലും പോപ്പുലർ ഫ്രണ്ടുകാരൻ എന്ന് മുദ്ര കുത്തി സിദ്ദിഖ് കാപ്പനെ നിരന്തരം വേട്ടയാടുന്നത് സംഘ് പരിവാർ മാത്രമല്ല ഹിന്ദുത്വ പൊതുബോധം ഒന്നാകെയാണ്… അപ്പോൾ പിന്നെ കാംപസ് ഫ്രണ്ടുകാരനായ റൗഫ് ശരീഫിന്റെ കാര്യം പറയണോ … സിദ്ദിഖ് കാപ്പന് വേണ്ടി ഉയരുന്ന ശബ്ദം പോലും റൗഫിന് വേണ്ടി ഉയരില്ല … സംഘ് പരിവാർ ഒരു മുസ്ലീമിനെ തീവ്രവാദി എന്ന് വിരൽ ചൂണ്ടിയാൽ കൂടെ ചൂണ്ടുന്ന പൊതുബോധത്തിനൊപ്പം അല്ല ഞാനെന്ന് ഉറപ്പിച്ചു പറയട്ടെ …

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ എന്നാൽ മുസ്‌ലിം തീവ്രവാദി തന്നെ എന്ന നെറികെട്ട പൊതുബോധം ഉണ്ടല്ലോ ആ പൊതുബോധമാണ് ഹിന്ദുത്വ ഫാസിസത്തിന്റെ എക്കാലത്തേയും ശക്തി…. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് മനുഷ്യാവകാശം വേണ്ട നീതി വേണ്ട എങ്ങനേയും ദ്രോഹിക്കാം ദ്രോഹിക്കാനുള്ള ഇന്ധനം പൊതുബോധം ആവോളം പകർന്നു നൽകിക്കൊള്ളും … റൗഫ് ഷെരീഫ് ഹിന്ദുത്വ ഫാസിസത്തിന്റെ മാത്രം ഇരയല്ല കപട ഫാസിസ്റ്റ് വിരുദ്ധത പേറുന്ന പൊതുബോധത്തിന്റെ കൂടെ ഇരയാണ് …

മുൻപും പറഞ്ഞിട്ടുണ്ട് ഇപ്പോഴും ആവർത്തിക്കുന്നു റൗഫ് ഷെരീഫിനൊപ്പം തന്നെയാണ് … കോവിഡ് ബാധിതനായി ജയിലിൽ കഴിയുന്ന ആ ചെറുപ്പക്കാരന് ഭക്ഷണവും മരുന്നും നൽകാനുള്ള ഉത്തരവാദിത്തം യു പി ഭരണകൂടത്തിനുണ്ട് … … അദ്ദേഹത്തിനൊരു കുടുംബമുണ്ട് അതിൽ കേവലം വയസുള്ള ഭാര്യയും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞും ഉണ്ട് … നിരപരാധികൾക്ക് ഫാസിസം ചാർത്തിക്കൊടുക്കുന്ന തീവ്രവാദ മുദ്രകളിൽ നൊന്തു പിടയുന്ന ആ മനുഷ്യരുടെ വേദന കണ്ട്‌ മൗനവാത്മീകങ്ങളിൽ ഒളിച്ചിരിക്കാൻ കഴിയില്ല തന്നെ .റൗഫ് ഷെരീഫിന് നീതി വേണം… റൗഫ് ഷെരീഫിന് മാത്രമല്ല ഹിന്ദുത്വ ഫാസിസം തട്ടിക്കൊണ്ടു പോയ മുഴുവൻ മനുഷ്യർക്കും നീതി വേണം