റിജിൽ മാക്കുറ്റി ❤️ അന്തസായി രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് ഉയർന്ന നീതി ബോധമുള്ളവർക്ക് മാത്രം കഴിയുന്ന ഒന്നാണ്.ആ ബോധം റിജിൽ മാക്കുറ്റി എന്ന യൂത്ത് കോൺഗ്രസ് നേതാവിന് ഉള്ളത് കൊണ്ടാണ് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ അനുമോദിക്കാൻ രാഷ്ട്രീയ മാലിന്യമായ പി സി ജോർജ്ജ് ഷാളുമായി ചെന്നപ്പോൾ ആ ഷാൾ തനിക്ക് വേണ്ടെന്ന് ആർജ്ജവത്തോടെ നിരസിക്കാൻ അദ്ദേഹത്തിനായതും.
തുടർന്നദ്ദേഹം ഫേസ്ബുക്കിൽ അതിന്റെ കാരണവും കൃത്യമായി കുറിച്ചു വച്ചു. ഒരു സമുദായത്തെ മ്ലേച്ചമായി അപമാനിച്ചയാളുടെ ഷാൾ സ്വീകരിക്കുന്നതിലും നല്ലത് നിരാഹാരം അവസാനിപ്പിക്കുന്നതാണ് എന്നദ്ദേഹത്തിന് സമൂഹത്തോട് പറയാൻ കഴിയുന്നത് രാഷ്ട്രീയ ബോധവും നീതിബോധവുമുള്ള രാഷ്ട്രീയക്കാരനാണ് അദ്ദേഹം എന്നുള്ളത് കൊണ്ടാണ്.റിജിൽ മാക്കുറ്റി എന്ന പേര് കേൾ ക്കുമ്പോഴൊക്കെ ഓർമ്മയിൽ വരുന്നൊരു സംഭവമുണ്ട്
പാലത്തായി കേസിൽ പ്രതി പദ്മരാജനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് കണ്ണൂർ എസ് പി ഓഫീസിനു മുന്നിൽ നിരാഹാരം നടത്തുകയും തുടർന്ന് അറസ്റ്റു ചെയ്യപ്പെടുകയും ചെയ്ത റിജിലിനോട് ഞാൻ ഫോണിൽ സംസാരിച്ച ഓർമ്മ… ജാമ്യം എടുക്കാതെ ജയിലിൽ പോകാനാണ് തീരുമാനമെന്നും അവിടേയും നിരാഹാരം തുടരുമെന്നും ഉറപ്പിച്ചു പറഞ്ഞ റിജിൽ… റിജിലിന്റെ .ആ സമരം അത് കേവലമൊരു രാഷ്ട്രീയ നാടകമായിരുന്നില്ലെന്നു അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നെനിക്ക് ബോധ്യപ്പെട്ടതാണ് … അന്ന് വൈകുന്നേരമാണ് പ്രതി ബി ജെ പി നേതാവ് പത്മരാജൻ അറസ്റ്റിലാകുന്നത്.നിലപാടും നീതിബോധവും ആർജ്ജവവുമുള്ള മനുഷ്യർ ഈ ഭൂമിയിൽ അങ്ങിങ്ങായി ഉണ്ടാകുന്നത് കാണാൻ തന്നെ എന്തൊരു ചേലാണ്.നിലപാട് ഉണ്ടായാൽ മാത്രം പോര അത് പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിക്കാനുള്ള ആർജ്ജവം കൂടെയുണ്ടാകണം ആ ആർജ്ജവമാണ് റിജിൽ മാക്കുറ്റിയിൽ ഇന്ന് കണ്ടത്.
റിജിൽ മാക്കുറ്റിയുടെ കുറിപ്പ്
PC ജോർജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ചമായ ഭാഷയിൽ അപമാനിച്ചയാളാണ്.അയാളുടെ ഷാൾ സ്വീകരിക്കുന്നത് എൻ്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ല. യോഗിയും വിഷകലയും സംസാരിക്കുന്ന ഭാഷയാണ് PC ജോർജ് അന്ന് ഉപയോഗിച്ചത്.ആ സമയത്ത് പി സി ജോർജിനെ ഏറ്റവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചവനാണ് ഞാൻ. ആ ജോർജിൻ്റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത് നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണ്.
പി സി ജോർജ് അല്ല അത്തരത്തിലുള്ള ആരായാലും എൻ്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല.സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യുന്ന ഒരാളോടും Compromise ചെയ്യാൻ മനസ്സില്ല. കൂടെപിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച CPM നോടും എൻ്റെ നിലപാട് അങ്ങനെ തന്നെയാണ്.ലാഭനഷ്ടങ്ങൾ നോക്കിയല്ല ഞാൻ നിലപാട് എടുക്കാറ്. അതിൻ്റെ പേരിൽ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടിൽ വെള്ളം ചേർക്കില്ല ഒരിക്കലും.