സ്ത്രീയെ പടക്കമെന്ന് വിളിക്കുന്ന സന്ദീപ് വാര്യരുടെ പിതാവിന് ബന്ധുക്കളായി പെണ്ണുങ്ങൾ ഉണ്ടോ ?

0
2232

മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ!

കർഷകസമരത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി എന്ന യുവതിയെ കുറിച്ച് ഈ ആഭാസത്തരം എഴുതിയ ഗോവിന്ദ വാര്യർ ബിജെപി നേതാവ് സന്ദീപ് വാരിയേറിന്റെ ‘മാന്യനായ’ പിതാശ്രീയാണ് ! അച്ഛന്റെ സംസ്കാരം ഇതാണെങ്കിൽ മകന്റെ സംസ്കാരത്തെ കുറിച്ച് പറയേണ്ടതുണ്ടോ. സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിന് ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും ഒരു സംസ്കാര വീരനെ കൈകാര്യം ചെയ്തിരുന്നു കുറച്ച് മുമ്പ്. അതുപോലെ, ബിന്ദു അമ്മിണിയെ അധിക്ഷേപിച്ച ഈ ആഭാസനെയും തെരുവിൽ കൈകാര്യം ചെയ്യണം. സ്ത്രീകൾ അതിന് മുന്നിട്ടിറങ്ങണം. ശ്രീജ നെയ്യാറ്റിന്കരയുടെ പോസ്റ്റ് വായിക്കാം

ഗോവിന്ദ വാര്യർ എന്ന തന്തയുടെ മാഹാത്മ്യത്തെ കുറിച്ച്….

Sreeja Neyyattinkara

ബിന്ദു അമ്മിണി എന്ന ആക്ടിവിസ്റ്റിന് നേരെ അങ്ങേയറ്റം ക്രൂരമായ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഗോവിന്ദ വാര്യർ എന്ന തന്ത തീവ്ര ഹിന്ദുത്വ വാദി സന്ദീപ് വാര്യരുടെ തന്തയാണ്. തന്റെ നേതാവ് കെ സുരേന്ദ്രന്റെ മകൾക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയതിനെതിരെ മകൻ വാര്യർ രോഷം പൂണ്ട് പ്രതികരിച്ചു കൊണ്ടിരിക്കുമ്പോഴാണ് തന്ത വാര്യർ കർഷകസമരത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ ചിത്രം തന്റെ ഫേസ്‌ബുക്ക് വാളിൽ പങ്കുവച്ചു കൊണ്ട് ലൈംഗികാധിക്ഷേപം നടത്തിയിരിക്കുന്നത് .

May be an image of 4 people, people standing, people sitting and text that says "Govinda Varier 8h ഞാനും ഒരു വർണ്ണപ്പടക്ക മായിരുന്നു JOHN DEERE 122 14 Comments·2 Shares"മകളുടെ പ്രായമുള്ളൊരു സ്ത്രീയെ രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാതെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ കൊണ്ട് നേരിടുന്ന രാഷ്ട്രീയത്തിന്റെ പേരാണ് ഹിന്ദുത്വ രാഷ്ട്രീയം അഥവാ സംഘി രാഷ്ട്രീയം.ബിന്ദു അമ്മിണി ഒരു ആക്ടിവിസ്റ്റാണ്, അധ്യാപികയാണ്, സ്ത്രീപക്ഷ വാദിയാണ്, ഹിന്ദുത്വയുടെ തിട്ടൂരങ്ങൾ വകവയ്ക്കാതെ ശബരിമല ചവിട്ടിയ ആർജ്ജവത്വമാണ് … അതിന്റെ പേരിൽ സംഘ് പരിവാർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ അതിജീവിച്ചു കൊണ്ട് സ്വന്തം രാഷ്ട്രീയത്തിൽ ഉറച്ചു നിൽക്കുന്ന സ്ത്രീയാണ് … സർവ്വോപരി അവർ ഒരു ദലിത് സ്ത്രീയാണ് അഥവാ വാര്യർമാരുടെ പുഴുത്തു നാറിയ ബ്രാഹ്മണ്യ രാഷ്ട്രീയമല്ല അവരുടേതെന്ന് സാരം.സ്ത്രീയെ പടക്കം എന്ന് അഭിസംബോധന ചെയ്യുന്ന, ലൈംഗികാധിക്ഷേപം നടത്തുന്ന ഗോവിന്ദ വാര്യർക്ക്‌ മക്കളോ മരുമക്കളോ ചെറുമക്കളോ പെണ്ണുങ്ങളായുണ്ടെങ്കിൽ അവരെ ശബരിമല അയ്യപ്പൻ കാത്തു രക്ഷിക്കട്ടെ…

എനിക്ക് നേരെ നടക്കുന്ന സംഘ് പരിവാറിന്റെ നിരന്തര സൈബർ ആക്രമണങ്ങളിൽ പോലീസ് നിസംഗത പാലിക്കുമ്പോൾ ഈയിടെയായി ഞാൻ ഓർക്കുന്നൊരു മുഖമുണ്ട് … മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മുഖം… പിണറായി വിജയന്റെ മകളായതു കൊണ്ട് മാത്രം ആ സ്ത്രീ May be an image of 1 personനേരിടേണ്ടി വന്ന സമാനതകളില്ലാത്തതും ക്രൂരവുമായ സൈബർ ആക്രമണങ്ങൾ… കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടാത്ത നീതിയെ കുറിച്ചോർത്ത്, കേരളത്തിലെ വനിതാ മന്ത്രിമാർക്ക് കിട്ടാത്ത നീതിയെ കുറിച്ചോർത്ത് ഒക്കെയാണ് ഈയിടെയായി എന്റെ അസ്വസ്ഥത എന്നെ കുറിച്ചോർത്തല്ല…വീണാ വിജയൻ നിങ്ങളെ ചേർത്ത് പിടിക്കുക എന്നത് എന്റെ രാഷ്ട്രീയ ബാധ്യതയാണ് ❤️…. നിങ്ങൾക്ക് പോലും കിട്ടാത്ത നീതിയെ കുറിച്ച് ഞാൻ ആശങ്കപ്പെട്ടിട്ടെന്ത് കാര്യം… നിങ്ങൾക്ക് നീതി കിട്ടിയിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ മകൾക്കു മാത്രമേ അഭിമാനം ഉള്ളൂ എന്നെങ്കിലും ഞാൻ ചോദിച്ചേനെ ഇതിപ്പോ …. 😢

ഈ വിഷയത്തിൽ ബിന്ദു അമ്മിണിയുടെ വാക്കുകൾ

ഗോവിന്ദ വാര്യർ എനിക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ- അധിക്ഷേപ- അശ്ലീല പരാമർശങ്ങൾ സംഘപരിവാറിന്റേയും ബിജെപിയുടേയും പ്രഖ്യാപിത നിലപാടാണ് . സ്ത്രീകളോടുള്ള അവരുടെ മനസിലിരിപ്പാണ് പ്രതിഫലിക്കുന്നത് . സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന സ്ത്രീവിരുദ്ധതയാണ് ഇവരിലൂടെ പുറത്തുവരുന്നത്. അവർ ഒരേ സമയം ഇത്തരത്തിൽ സ്ത്രീകളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയും മറു വശത്ത് അവരിൽ ഒരാൾക്കെതിരെ ഏതെങ്കിലും ഫേക്ക് ഐഡിയിൽ നിന്ന് മോശം കമന്റ് വന്നാൽ അതിനെതിരെ വലിയ രീതിയിൽ ഒച്ചവയ്ക്കുകയും ചെയ്യും. ആദ്യം അവരുടെ തന്നെ ഈ സ്ത്രീവിരുദ്ധ നിലപാട് മാറ്റുകയാണ് വേണ്ടത് . ഏത് സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾക്കും നമ്മൾ എതിരാണ്. എന്നാൽ ബാക്കി മുഴുവൻ സ്ത്രീകളേയും ഇവരാണ് ആക്രമിച്ചു കൊണ്ടിരിക്കുന്നത്. അത് ഇവർ തടയുന്നില്ല. സന്ദീപ് വാര്യറുടെ അച്ഛനെ പോലെ ഒറിജിനൽ ഐഡിയിൽ നിന്നും മാത്രമല്ല, നിരവധി ഫേക്ക് ഐഡികളിൽ നിന്നും സ്ത്രീകൾക്കെതിരെ അധിക്ഷേപവും വെർബൽ റേപ്പും ഇവർ നടത്തുന്നു. പെയ്ഡായിട്ടുള്ള സൈബർ​ ​ഗുണ്ടകളെ വച്ചാണ് ബിജെപിയും സംഘപരിവാറും ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ഐഡി തന്നെ പല സ്ഥലത്തിരുന്നുകൊണ്ട് ഒരേ സമയം അവർ ഓപറേറ്റ് ചെയ്യുന്നു. കൂടാതെ, മറ്റുള്ളവരുടെ ഐഡികൾ ഹാക്ക് ചെയ്തിട്ടും അവർ അധിക്ഷേപ പോസ്റ്റിടും.

May be an image of 2 people and text that says "Govinda Varier 8h ഞാനും ഒരു വർണ്ണപ്പടക്ക മായിരുന്നു ചെ സോ ഹരി ട്രാക്ടർ ഒരെണ്ണം കാണാനില്ലെന്ന്.... അമ്മിണീ.... eply Govinda Varier ചെ സോ ഹരി രണ്ട് ഡസർ ട്രാക്ടർ വാങ്ങാവുന്നത്ര സ്വർണ്ണം കേറ്റാവുന്ന ഇടമാണ്. 3h Reply JOHRIDEERE Prasad CV ചെ സോ ഹരി അതും കേറിപ്പോയോ.... 36m Like Reply 122 14 Comments Shares"നിയമനടപടിക്കായി പൊലീസിനെ സമീപിച്ചിട്ട് എന്ത് കാര്യമാണുള്ളത് ? ശബരിമല ദർശനത്തിനു പോയ സമയം എന്നെ ആക്രമിച്ചവരിൽ ഒരാൾക്കെതിരെ മാത്രമാണ് പൊലീസ് നടപടിയെടുത്തത്. അതിൽ തീവ്രഹിന്ദുത്വവാദി പ്രതീഷ് വിശ്വനാഥും അവിടുത്തെ ഒരു ബിജെപി സ്ഥാനാർഥി രാജ​ഗോപാലും അടക്കമുള്ളവർക്കെതിരെ ഞാൻ കൊടുത്ത പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കുകയാണ് പൊലീസ് ചെയ്തത്. ആ പൊലീസിൽ നിന്നും ഞാനെന്ത് നടപടിയാണ് ഈ വിഷയത്തിൽ പ്രതീക്ഷിക്കേണ്ടത് ?

കേരളാ പൊലീസിൽ എനിക്ക് വിശ്വാസമില്ല, കേരളാ പൊലീസ് പാവങ്ങളെ പിടിച്ച് ജയിലിൽ ഇടുകയും ഇത്തരം സംഘപരിവാർ അക്രമികളെ ജാമ്യമില്ലാ വകുപ്പുകളായിട്ടും സ്റ്റേഷൻ ജാമ്യം കൊടുത്തും നോട്ടീസ് കൊടുത്തും പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. എന്ത് ചെയ്താലും പൊലീസ് ഒന്നും ചെയ്യില്ലെന്ന വിശ്വാസം സംഘപരിവാർ പ്രവർത്തകർക്കും നേതാക്കൾക്കുമുണ്ട്. പൊലീസിന്റെ വലിയ പിന്തുണയാണ് ഇവർക്കുള്ളത്.

സംഘപരിവാറിന്റെ വലിയൊരു വിങ് തന്നെ പൊലീസിലുണ്ട്. ഇവരെ പിരിച്ചുവിടാതെ കേരളാ പൊലീസിൽ നമുക്ക് വിശ്വാസമില്ല. സംഘപരിവാറുകാർ കേരളാ പൊലീസിൽ ഭൂരിഭാ​ഗം ആയിരിക്കുന്നിടത്തോളം കാലം ഇവിടെ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും നീതി കിട്ടുമെന്ന പ്രതീക്ഷയുമില്ല. ആ വിങ്ങിനെ ഇനിയെങ്കിലും ഒഴിവാക്കാൻ കേരള സർക്കാർ തയ്യാറാവണം .