നിർഭാഗ്യവശാൽ ഇന്നീ രാജ്യം മനുവിന്റെ ദംഷ്ട്രകൾക്കിടയിൽ ഞെരിഞ്ഞു കൊണ്ടിരിക്കുകയാണ്

46

ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്കരയുടെ ഫേസ്ബുക് കുറിപ്പ്

ഒരു വശത്ത് തങ്ങളെ ആക്രമിച്ച പീഡന വീരൻമാരായ പുരുഷന്മാരെ തുറന്നു കാട്ടി സ്ത്രീകളുടെ മീ ടൂ മൂവ്മെന്റ് … മറു വശത്ത് പോക്സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്ത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഉപദേശിക്കുന്ന പരമോന്നത ഹിന്ദുത്വ കോടതി …

കേവലം പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പത്തിലേറെ തവണ പീഡിപ്പിച്ച പ്രതി … പെൺകുട്ടി ആത്മഹത്യാശ്രമം വരെ നടത്തിയിരുന്നു… ആ പ്രതിയോട് ഇരയെ വിവാഹം ചെയ്തോളൂ എന്ന് ഒരു കോടതി പറയണമെങ്കിൽ അതും പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റിസ് പറയണമെങ്കിൽ എത്രമാത്രം ആ കോടതി ഭരണഘടനാ വിരുദ്ധമായിരിക്കണം … ആ പരാമർശത്തിലൂടെ ഇരയെ വീണ്ടും ദ്രോഹിക്കുകയല്ലേ, ശിക്ഷിക്കുകയല്ലേ, അവളുടെ മാനസികാവസ്ഥയെ തകർത്തു തരിപ്പണമാക്കുകയല്ലേ സുപ്രീം കോടതി ചെയ്തത് …

മാത്രമല്ല ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നതോടെ ശിക്ഷയിൽ നിന്ന് അഥവാ ബലാൽസംഗം എന്ന വലിയ ക്രൈമിൽ നിന്ന് രക്ഷപ്പെടാം എന്ന ആശ്വാസം പീഡന വീരൻമാർക്ക് നൽകുന്ന വാക്കുകളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് … ഇതിലൂടെ ബലാൽസംഗത്തിന് പ്രത്സാഹനം നൽകുക തന്നല്ലേ നെറികെട്ട കോടതി ചെയ്‌തിരിക്കുന്നത്‌ ? നീതിക്കായി സ്ത്രീകളും പെൺകുട്ടികളും ട്രാൻസ് മനുഷ്യരും ഒക്കെ ഏത് വാതിലിലാണ് സുപ്രീം കോടതി ഇനി മുതൽ ചെല്ലേണ്ടത്?

ഇന്ത്യയിൽ നിരവധി രാഷ്ട്രീയ പാർട്ടികളുണ്ട്, വനിതാ സംഘടനകളുണ്ട് പരമോന്നത നീതിപീഠത്തിന്റെ നികൃഷ്ടമായ ഈ വാക്കുകൾക്കെതിരെ രണ്ട്‌ ദിനങ്ങൾ പിന്നിട്ടിട്ടും പലരും എതിർത്ത് മിണ്ടാൻ പോലും ധൈര്യം കാണിച്ചിട്ടില്ല.. സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം സഖാവ് ബൃന്ദാ കാരാട്ടല്ലാത്ത ആരുടേയും ഇടപെടൽ ഈ വിഷയത്തിൽ ശ്രദ്ധയിൽ പെട്ടില്ല … ബൃന്ദ സുപ്രീം കോടതി ചീഫ് ജസ്റ്റിന് കത്തെഴുതി പ്രതികരിച്ചിട്ടുണ്ട്❤️ … ഇത്രയും സ്ത്രീ വിരുദ്ധമായൊരു പരാമർശം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടും സോണിയാ ഗാന്ധിയെ പോലുള്ള പ്രിയങ്ക ഗാന്ധിയെ പോലുള്ള മമതയെ പോലുള്ള മായാവതിയെ പോലുള്ള സ്ത്രീകൾ ആരെങ്കിലും എന്തെങ്കിലും മിണ്ടിയിട്ടുണ്ടോ എന്നറിയില്ല ശ്രദ്ധയിൽ പെട്ടിട്ടില്ല … രാജ്യത്തങ്ങിങ്ങുള്ള ചില സ്ത്രീ ആക്ടിവിസ്റ്റുകളും സിനിമാ പ്രവർത്തകരും ഒക്കെ പ്രതികരിച്ചു എന്നല്ലാതെ വലിയ പ്രതിഷേധങ്ങളൊന്നും കണ്ടില്ല…

ഇതേ കോടതിയുടെ മറ്റൊരു ഊള പരാമർശം അതേ ദിവസം തന്നെ വന്നിട്ടുണ്ട് രണ്ടു വർഷമായി ഒരുമിച്ചു ജീവിക്കുന്ന സ്ത്രീയെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോദിച്ചത് ലൈംഗിക ബന്ധത്തെ റേപ്പ് എന്ന് പറയാനാകുമോ എന്നാണ്…. വിവാഹ വാഗ്ദാനം നൽകിയതുകൊണ്ടാണ് ലൈംഗിക ബന്ധത്തിന് കൺസെന്റ് നൽകിയതെന്ന വാദി ഭാഗം അഭിഭാഷകന്റെ വാദത്തെ കോടതി ചെവിക്കൊണ്ടില്ല … മാരിറ്റൽ റേപ്പ് എന്ന ക്രൂരതയെ നിസ്സാരവൽക്കരിക്കുക കൂടെയാണ് കോടതി ഈ പരാമർശങ്ങളിലൂടെ ചെയ്‌തിരിക്കുന്നത്‌.അതും ഗാർഹിക പീഡന നിരോധന നിയമം നിലനിൽക്കുന്ന ഒരു രാജ്യത്തെ പരമോന്നത കോടതി ….

ഇത്തരം സ്ത്രീ വിരുദ്ധമായ പരാമർശങ്ങളുടെ, നടപടികളുടെ ഒക്കെ പിന്നിലെ അടിസ്ഥാന കാരണത്തിന്റെ പേരാണ് ഹിന്ദുത്വ… അഥവാ ഭരണഘടനാ മൂല്യങ്ങൾക്ക് ഇവിടെ പ്രസക്തിയേയില്ല പ്രസക്തി സ്ത്രീ വിരുദ്ധമായ മനുസ്മൃതിക്കാണ്‌ എന്ന് സാരം… ഭരണഘടനയ്ക്ക് പകരം കോടതി മുറികൾ അരങ്ങു വാഴുന്നതിപ്പോൾ മനുസ്മൃതിയാണ്.ഭരണഘടനാ ശില്പി മഹാനായ അംബേദ്‌കർ മനുസ്മൃതി കത്തിച്ചത് വെള്ളം തിളപ്പിക്കാനായിരുന്നില്ല… അങ്ങേയറ്റം സ്ത്രീ – ദലിത് വിരുദ്ധ, സർവ്വോപരി മനുഷ്യ ദ്രോഹപരമായ ഒരു പ്രത്യയ ശാസ്ത്രത്തെ ചുട്ടു ചാമ്പലാക്കുകയായിരുന്നു ലക്‌ഷ്യം …. നിർഭാഗ്യവശാൽ ഇന്നീ രാജ്യം മനുവിന്റെ ദംഷ്ട്രകൾക്കിടയിൽ ഞെരിഞ്ഞു കൊണ്ടിരിക്കുകയാണ്… അതിന്റെ പ്രതിഫലനങ്ങളാണ് കോടതികളുടെ പോലും നാവുകളിൽ നിന്നടർന്നു വീഴുന്ന ക്രൂരവും നിന്ദ്യവുമായ വാചകങ്ങൾ …